കാർ സ്റ്റാർട്ടാകുന്നില്ലെങ്കിൽ നേരെ വർഷോപ്പിലേയ്ക്ക് വിളിക്കാൻ വരട്ടെ. ഒരു സാധാരണ കാർ ഉപയോക്താവിന് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വർക്‌ഷോപ്പിൽ കൊടുക്കുന്ന കാശ് പോക്കറ്റിലിടാം.
1) ബാറ്ററി ടെർമിനൽ ചെക്ക് ചെയ്യുക. ലൂസ് ആണെങ്കിൽ ടൈറ്റ് ചെയ്യുക ..ക്ലാവ് [Dust] പിടിച്ചട്ടുണ്ടെങ്കിൽ ചൂടുവെള്ളം ഒഴിച്ച ശേഷം നാരങ്ങ പിഴിഞ്ഞ തോട് ഉപയോഗിച്ചോ ശക്തമായി ഉരച്ചു ക്ലീൻ ചെയ്യുക.. അഴുക്കുകൾ [Impurities] പൂർണമായി നീക്കാൻ പറ്റും. ബാറ്ററി കണക്ഷൻ ലൂസ് ആയിരുന്നാൽ സ്റ്റാർട്ട് ആവില്ല. പാനൽ ബോർഡ്ൽ ലൈറ്റ് കത്തുന്നു സ്റ്റാർട്ട് ആവുന്നില്ല ടക് ടക് സൗണ്ട്. സ്റ്റാർട്ടർ പതിയെ കറങ്ങുന്നു. ബാറ്ററി ചെക്ക് ചെയ്യുക. ബാറ്ററി ചാർജ് കുറവാണു.
2) ചില വാഹനത്തിൽ ബാറ്ററി ചാർജ് ഉണ്ട് പാനൽ ബോർഡ് ലൈറ്റ് കത്തുന്നു ലൈറ്റ് ഇൻഡിക്കേറ്റർ ഒന്നും വർക്ക് ആവുന്നില്ല വണ്ടി സ്റ്റാർട്ട് ആവുന്നില്ല. സെൻട്രൽ ലോക്ക് രണ്ടു വെട്ടം ലോക്ക് അൺലോക്ക് ആക്കുക.
3) പഴയ മോഡൽ കാറിലാണെങ്കിൽ ഡിസ്ട്രിബ്യുട്ടർ കണ്ടീഷൻ നോക്കുക. പോയിന്റ് കണ്ടെൻസോർ ഇവയൊക്കെ ചെക്ക് ചെയ്യുക .. ഡിസ്ട്രിബ്യുട്ടർ എർത് കണക്ഷൻ [-ve] ലൂസ് ആണോന്നു കട്ട് ആയി പോയോ എന്ന് നോക്കുക..
4) സ്പാർക് പ്ളഗ് ചെക്ക് ചെയ്യുക 20000km കഴിഞ്ഞതാണെങ്കിൽ മാറ്റുക. കാർബൺ ഡെപ്പോസിറ് നീക്കി ക്ലീൻ ചെയ്യുക പോയിന്റ് ഗ്യാപ് കറക്ട് ചെയ്യുക. ഗ്യാപ് കൂടിയാൽ / കൂടുതൽ അടുത്താൽ സ്റ്റാർട്ട് ആവില്ല.
5) ചില കാറുകളിൽ ഫ്യുവൽ ഗേജ് തകരാർ ആയി നീഡിൽ ഉയർന്നു നില്കും പക്ഷെ ടാങ്കിൽ പെട്രോൾ കാണില്ല ഇൻജെക്ഷൻ ഉള്ള ടൈപ്പ് വണ്ടി ആണെങ്കിൽ കീ ഓൺ ആക്കുമ്പോൾ പമ്പ് വർക്ക് ആവുന്ന സൗണ്ട് കൊണ്ട് പെട്രോൾ ഉണ്ടോ എന്ന് തിരിച്ചറിയാം. അല്ലാത്തവ ആണെങ്കിൽ റ്യുബ് ഊരി നോക്കി വേണം ചെക്ക് ചെയ്യാൻ.. ഫ്യുവൽ ഫിൽറ്ററിൽ അഴുക്കു അടിഞ്ഞിട്ടുണ്ടെങ്കിൽ ക്ലീൻ ചെയ്യുക.
6) കാറിന്റെ ഫ്യുവൽ പമ്പ് വർക്കിംഗ് കറക്ട് ആണോ എന്ന് നോക്കണം.. സ്റ്റാർട്ടിങ് മോട്ടോർ & സോളിനോയ്ഡ് സ്വിച്ച് ചെക്ക് ചെയ്യണം കാറിന്റെ ടോട്ടൽ ബോഡി പൊടി കയറി അടഞ്ഞു പ്രശനം ഉണ്ടാക്കാറുണ്ട്.
7) കാറിലാണെങ്കിൽ ഏതെങ്കിലും ഒരു പ്ളഗ് വയർ ലൂസ് ആയിരുന്നാൽ കറന്റ് ലീക്ക് ആയാൽ ഓട്ടത്തിൽ മിസ്സിംഗ് കാണിക്കും വലിവ് കുറയും.
8) കാർബുറേറ്റർ വണ്ടി ആണെങ്കിൽ കാർബുറേറ്ററിൽ അഴുക്ക് (Dust) ഉണ്ടായാൽ വലിവ് കുറയും റിങ്സ് അടിക്കുന്ന സൗണ്ട് ഉണ്ടാകും മൈലേജ് കുറയും. അടിക്കടി ഗിയർ മാറി ഓടിക്കേണ്ടി വരും.
9) രാവിലെ സ്റ്റാർട്ട് ആയി വണ്ടി കുറെ ദൂരം ഓടിയ ശേഷം നിർത്തി. പിന്നെ സ്റ്റാർട്ട് ആക്കാൻ നോക്കുമ്പോൾ ടെക് ടെക് സൗണ്ട് മാത്രം. പക്ഷെ തണുക്കുമ്പോൾ സ്റ്റാർട്ട് ആവുന്നു. സ്റ്റാർട്ടർ കംപ്ലൈന്റ് ആണ്.
ഡീസൽ എൻജിൻ നിന്നു പോയാൽ
ബാറ്ററി ചെക്ക് ചെയ്യുക. ടെർമിനൽ നേരത്തെ പറഞ്ഞ രീതിയിൽ ക്ലീൻ ആക്കാം. സ്റ്റാർട്ടിങ് മോട്ടോർ കണക്ഷൻ ലൂസ് ആണോന്നു നോക്കുക. സ്റ്റാർട്ടിങ് മോട്ടോർനു ഉള്ളിൽ ബോഡി എർത് ഉണ്ടെങ്കിൽ സ്റ്റാർട്ട് ആവില്ല. അങ്ങിനെ ഉണ്ടെങ്കിൽ ഹെഡ് ലൈറ്റ് വർക്ക് ആവില്ല ..ഫ്യുവൽ സപ്ലൈ സിസ്റ്റംത്തിൽ എയർ കയറിയാൽ സ്റ്റാർട്ട് ആവില്ല.. സ്റ്റാർട്ട് ആയി നിന്ന് വിറയ്ക്കും. ലിഫ്റ്റ് പമ്പ് ഉപയോഗിച്ച പമ്പ് ചെയ്ത് കയറ്റേണ്ടി വരും. ഡീസൽ ലൈൻ ബ്ലോക്ക് ആയാൽ സ്റ്റാർട്ട് ആവില്ല. ഫിൽറ്റർ അടഞ്ഞാലും സ്റ്റാർട്ട് അവൻ പാടാണ്.. കീ / സ്വിച്ച് കംപ്ലൈന്റ്റ് ആയാൽ ചില മോഡൽ വണ്ടികൾ ഡയറക്റ്റ് ലൈൻ കൊടുത്ത് സ്റ്റാർട്ട് ആക്കാം.