Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്യൂബ് വേണോ ട്യൂബ് ലെസ് വേണോ

Car tires

ചില്ലറ കൺഫ്യൂഷൻ ഉണ്ടാക്കുന്ന ചോദ്യമാണിത്. ചിലർ പറയുന്നു ട്യൂബുള്ള ടയറാണെന്ന് എന്നാൽ മറ്റ് ചിലർ പറയുന്നു ട്യൂബ് ഇല്ലാത്തവ തന്നെയാണ് മികച്ചതെന്ന്. ശരിക്കും ഇതിലേതിനാണ് ഗുണം കൂടുതൽ? സംശയം ലേശം വേണ്ട ട്യൂബ്‌ലെസിനു തന്നെ. ഇന്നു വിപണിയിലിറങ്ങുന്ന എൺപതു ശതമാനം കാറുകളിലും ട്യൂബ്‌ലെസ് ടയറുകളാണു വരുന്നത്. ട്യൂബ്‌ ടയറുകളുടെ ഓട്ടം ഇനി ഏതാനും വർഷങ്ങൾക്കൂടി മാത്രമേ കാണുകയുള്ളൂ ട്യൂബ്‌ലെസ് ടയറുകൾ പഞ്ചറാകില്ല എന്ന വസ്തുത തികച്ചും തെറ്റാണ്. പക്ഷേ ട്യൂബ് ടയറുകളേപ്പോലെ പെട്ടെന്നു എയർ പോകുകയില്ല. ട്യൂബ് ടയറുകളെ അപേക്ഷിച്ച് പഞ്ചറായാലും കുറച്ചു ദൂരം ഓടാനുള്ള മരുന്ന് ഇവനിലുണ്ട്. ട്യൂബ്‌ലെസ് ടയറുകളിടുകയാണെങ്കിൽ ഉത്തമം അലോയ് വീലുകളാണ്. കാരണം സ്റ്റീൽ വീൽ കാലക്രമേണ തുരുമ്പിച്ച് എയർ ലീക്ക് ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

ടയറിന്റെ ആയുസു നിശ്ചയിക്കുന്ന പ്രധാന ഘടകം അതിനുള്ളിലെ എയർ തന്നെയാണ്. എയറിന്റെ കുറവ് ഇന്ധനക്ഷമതയെ മാത്രമല്ല ടയറിന്റെ ആയുസിനെയും ബാധിക്കുമെന്ന സത്യം മനസിലാക്കുക. കമ്പനി നിർദ്ദേശിച്ചിരിക്കുന്ന അളവിൽ തന്നെ എയർ നിറയ്ക്കുക. രണ്ടു പി എസ് ഐ കൂടിയാലും കുഴപ്പമില്ല. എന്നാൽ ഇതിനു മുകളിലേക്ക് ഒരിക്കലും പോകരുത്. കാരണം എയർ കൂടിയാൽ ചയറിന്റെ നടുവശം പെട്ടെന്നു തേഞ്ഞു തീരാൻ ഇടയാകും. സാധാരണ എയറിനെക്കാൾ ടയർ ലൈഫ് കൂട്ടാൻ നൈട്രജനു സാധിക്കും. കഴിവതും ടയറിൽ നൈട്രജൻ നിറയ്ക്കാൻ ശ്രമിക്കുക. നൈട്രജനിൽ ജലത്തിന്റെ അംശം കുറവായതിനാൽ റിം തുരുമ്പിക്കുന്നതു കുറയും. മാത്രമല്ല ടയറിന്റെ ഏറ്റവും വലിയ ശത്രുവായ ചൂടും കുറയ്ക്കാന‍് കഴിയും. സാധാരണ എയറാണെങ്കിൽ മാസത്തിൽ മൂന്നു തവണയെങ്കിലും എയർ ചെക്ക് ചെയ്യണം. നൈട്രജനാണെങ്കിൽ മാസത്തിലൊന്നുമതി. നൈട്രജനും സാധാരണ എയറും തമ്മിൽ മിക്സാകുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. നൈട്രജൻ നിറച്ച ടയറിൽ പിന്നീട് സാധാരണ എയർ നിറയ്ക്കാം. പക്ഷേ നൈട്രജന്റെ ഗുണം കിട്ടില്ലെന്നു മാത്രം. പിന്നീട് നൈട്രജൻ നിറയ്ക്കുമ്പോൾ മുഴുവൻ എയറും കളഞ്ഞിട്ടുവേണം നിറയ്ക്കാൻ.