ഒരു വാഹനത്തിന്റെ ജീവരക്തമാണ് ഇന്ധനം. ഇന്ധനമില്ലാതെ കാറോടിക്കുക അസാധ്യം. പെട്രോൾ കാറുകളും ഡീസൽ കാറുകളും ധാരാളമുണ്ട് നമ്മുടെ നാട്ടിൽ. ഒരേ വാഹനങ്ങളുടെ തന്നെ പെട്രോൾ ഡീസൽ മോഡലുകളുണ്ട്. ഒറ്റ നോട്ടത്തിൽ ഇവയെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.
ഇൗ സാദൃശ്യം മൂലം പണി കിട്ടുക പെട്രോൾ പമ്പിലാകും. മോഡൽ ഏതെന്നറിയാതെ ഇന്ധനം മാറി നിറച്ചാൽ പണി പാളും. ഇനി അങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യും?
പെട്രോൾ എൻജിന്റെ പ്രവർത്തനം
ഇന്റേണൽ കംബസ്റ്റിൻ എൻജിനാണ് പെട്രോൾ എൻജിൻ. 1876 ലാണ് ഇന്ന് കാണുന്നതരത്തിലുള്ള പെട്രോൾ എൻജിന്റെ മുൻഗാമിയെ നിർമ്മിക്കുന്നത്. പെട്രോള്‍ എൻജിനില്‍ സ്പാര്‍ക്ക് പ്ലെഗ് വഴിയാണ് ജ്വലനപ്രക്രിയ ആരംഭിക്കുന്നത്. സ്പാർക് പ്ലെഗിന്റെ അടുത്ത് നിന്നും തുടങ്ങുന്ന ജ്വാല പിന്നീട് സിലിണ്ടറിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. അങ്ങനെ എൻജിൻ പ്രവർത്തനമാരംഭിക്കുന്നു.
ഡീസൽ എൻജിന്റെ പ്രവർത്തനം
എൻജിൻ പ്രവർത്തിപ്പിക്കാൻ സ്പാർക്ക് പ്ലഗ് ആവശ്യമില്ലെന്നുള്ളതാണ് ഡീസൽ എൻജിനുകളുടെ പ്രധാന പ്രത്യേകത. പകരം ഡീസൽ ഇൻജക്ടറുകളുടെ സഹായത്തോടെ ഡീസൽ സ്പ്രേ ചെയ്യുകയും ക്രാങ്കിന്റെ ചലനം മൂലമുണ്ടാകുന്ന ഉയർന്ന മർദ്ദത്തിൽ എൻജിൻ സ്റ്റാർട്ട് ആവുകയും ചെയ്യും.
പെട്രോൾ കാറിൽ ഡീസല്‍ നിറച്ചാൽ എന്താണ് സംഭവിക്കുക ? പെട്രോളിനെക്കാൾ കട്ടി കൂടിയ ഇന്ധനമാണ് ഡീസൽ, കൂടൂതൽ ഓയിലിയും ആയിരിക്കും. അതുകൊണ്ട് ആദ്യം കേടാകുക പെട്രോൾ ഫിൽറ്ററായിരിക്കും. തുടർന്ന് സ്പാർക്ക് പ്ലെഗ്ഗും തകരാറിലാകും. കൂടാതെ വെള്ള നിറത്തിലുള്ള പുക പുറത്തു വന്ന് വാഹനം നിൽക്കും. ഡീസൽ കാറിൽ പെട്രോൾ നിറച്ചാൽ എൻജിന്റെ പ്രധാന ഘടകങ്ങളെല്ലാം മാറേണ്ടി വരും. കാരണം അവിടെ ഇന്ധനം നേരിട്ട് എൻജിനിലേക്കെത്തുന്നതു കൊണ്ട് തന്നെ.
ഇന്ധനം മാറിപ്പോയാൽ ചെയ്യേണ്ടത്?
ഇന്ധനം മാറാതിരിക്കാൻ