Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടൽ വഴിയുള്ള ആക്രമണം നേരിടാൻ, ഇന്ത്യയുടെ കാവലാൾ

arush-indian-coastgard

കടലിനു കാവൽ നിൽക്കാൻ ഇന്ത്യൻ തീരസംരക്ഷണ സേനയിലേക്കു ഫാസ്റ്റ് പട്രോൾ വെസൽ ആരുഷും എത്തി. സൂര്യന്റെ ആദ്യകിരണം എന്ന അർഥം വരുന്ന ആരുഷിനെ കോസ്റ്റ് ഗാർഡ് വടക്കു പടിഞ്ഞാറൻ മേഖലയ്ക്കു കീഴിലുള്ള പോർബന്തറിലെ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഓപ്പറേഷൻ കൺട്രോളിനു കീഴിലാകും വിന്യസിക്കുക. നാല് ഓഫിസർമാരും 33 യുവനാവികരും അടങ്ങുന്ന ആരുഷ് ടീമിനെ കമാൻഡാന്റ് പ്രമോദി പൊക്രിയാലാണു നയിക്കുന്നത്.

ശത്രുക്കളെ ഭയപ്പെടുത്തുന്ന യുദ്ധടാങ്കുകൾ

മിടുമിടുക്കൻ

കോസ്റ്റ് ഗാർഡിനു വേണ്ടി കൊച്ചിൻ ഷിപ്പ്‌യാഡ് നിർമിക്കുന്ന 20 ഫാസ്റ്റ്് പട്രോൾ വെസലുകളിൽ 17ാമത്തേതാണ് ആരുഷ്. 50 മീറ്റർ നീളവും 421 ടൺ ഭാരവുമുള്ള ആരുഷിന് പരമാവധി 33 നോട്ട് വേഗത്തിൽ വരെ സഞ്ചരിക്കാൻ കഴിയും. അത്യാധുനിക ആയുധങ്ങളും നൂതനമായ ആശയവിനിമയ ഉപാധികളും നാവിഗേഷൻ ഉപകരണങ്ങളുമാണ് ആരുഷിന്റെ മറ്റൊരു മികവ് ഇൻറഗ്രേറ്റഡ് ബ്രിജ് മാനേജ്മെന്റ് സിസ്റ്റം (ഐബിഎം എസ്) ഇന്റഗ്രേറ്റഡ് മെഷിനറി കൺട്രോൾ സിസ്റ്റം (ഐഎംസിഎസ്) എന്നിവ ആരുഷിന്റെ പ്രത്യേകതയാണ്. തീരമേഖകളിലെ നിരീക്ഷണത്തിനും അടിയന്തര ഇടപെടലുകൾക്കും യോജിച്ചതാണ് ആരുഷ്. ഇതോടൊപ്പം കടലിൽ അത്യാഹിതങ്ങൾ സംഭവിച്ചാൽ തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും ആരുഷ് ഉപയോഗപ്പെടുത്താം ഏഴു ദിവസം വരെ ഇന്ധനം നിറയ്ക്കാതെ കടലിൽ കഴിയാൻ ആരുഷിനാകും.

മറക്കാനാവുമോ നമുക്ക് അംബാസിഡറിനെ

ശക്തി പകരുന്ന ഹൃദയം

റോൾസ് റോയ്സിന്റെ ടോഗ്‌നം സപ്ലൈഡ് ട്രിപ്പിൾ ടൈപ്പ് 16 വി 4000 എം90 എൻജിനാണ് ആരുഷിന്റെ ഹൃദയം. 2100 ആർപിഎമ്മിൽ 2720 കിേലാവാട്ട് േശഷിയുള്ള (3648 എച്ച്്പി) മൂന്നു ഡീസൽ എൻജിനുകളാണ് ആരുഷിലുള്ളത്. ഇതോടൊപ്പം ഇസഡ് എഫ് 7600 ഗീയർ േബാക്സ്. അലയടിച്ചു ഉയരുന്ന തിരമാലകളെ കീറിമുറിച്ചു മുേന്നറാൻ പര്യാപ്തമാണ് ഇവ. 13 േനാട്ടിൽ 1500 േനാട്ടിക്കൽ ൈമൽ ആണ് മികച്ച മൈലേജ് സ്പീഡ്. ആരുഷിൽ റോൾസ് റോയ്സിന് കമേവ 71 എസ് 3 വാട്ടർ ജെറ്റ് ആണ് പ്രൊപ്പല്ലറുകളാവുക. എക്സ് ബാൻഡ് റഡാറുകൾ ആരുഷിന്റെ മൂന്നാം കണ്ണായി പ്രവർത്തിക്കും. വാക്വം സാനിറ്ററി സംവിധാനമാണു മറ്റൊരു പ്രത്യേകത. അവശ്യ ഘട്ടങ്ങളുടെ ഉപയോഗത്തിന് ഒരു ടൺ ശേഷിയുള്ള അഞ്ചു മീറ്ററോളം ഉയരമുള്ള ക്രെയിനും ഇതിലുണ്ട്. എം ടിയുവിന്റെ ക്ലോസം ഷിപ്പ് ഓട്ടമേഷൻ സംവിധാനം കപ്പലിന്റെ മൊത്തെ പ്രവർത്തനങ്ങവെയും നിരീക്ഷിക്കും. മൾട്ടി ഫങ്ഷൻ ഡിസ്പ്ലേ, ഇലക്ട്രോണിക് ചാർട്ട് ഡിസ്പ്ലേ ആൻഡ് ഇൻഫർമേഷൻ സിസ്റ്റം (ഇസിഡിഐഎസ്) എന്നിവ ഓരോ മിനിറ്റും കപ്പലിന്റെ നീക്കങ്ങളെപ്പറ്റി വിവരങ്ങൾ എത്തിക്കും.

എന്തു കൊണ്ട് ഇപ്പോഴും ജിപ്സി ?

ആക്രമണത്തിനും തയാർ

ഏറ്റവും ആധുനികമയാ ആയുധങ്ങളാണ് ആരുഷിനു ചുറ്റും കാവലുള്ളത് കടൽ വഴിയുള്ള ഭീഷണിയകളെ ഫലപ്രദമായി തടയാനും പ്രതിരോധിക്കാനുമുള്ള ആയുധങ്ങളുടെ ശേഖരം ആരുഷിനൊപ്പം എപ്പോഴും ഉണ്ടാകും. പ്രത്യേക സാമ്പത്തിക മേഖലകളിൽ (ഇഇഇസഡ്) അടക്കം ആരുഷിന്റെ കണ്ണുണ്ടാകും. കടൽക്കൊള്ള, കള്ളക്കടത്ത് എന്നിവയ്ക്കെതിരെയും ആരുഷിന്റെ ആയുധങ്ങൾ മറുപടി പറയും. ലോങ് റേഞ്ച് ഗണ്ണുകളാണു ശത്രുവിന്റെ നെഞ്ചു പിളത്തുക എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഇവയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ അധികൃതർക്കു കഴിയില്ല. പക്ഷേ ഒന്നുറപ്പിക്കാം ആരുഷിനു മുന്നിലെത്തുന്ന ശത്രുവിനു ചങ്കിടിക്കാതെ മുന്നോട്ടു പോകാനാകില്ല. അത്രയ്ക്കു സൂക്ഷ്മതയോടെയാണ് ആരുഷിന്റെ നിർമാണം.

രണ്ടാം ലോകമഹായുദ്ധത്തിലെ ആളെക്കൊല്ലി വാഹനങ്ങൾ
 

ഇനിയും വരും

20 ഫാസ്റ്റ് പട്രോൾ െവസലുകളിൽ 17–ാമത്തേതാണ് ആരുഷ്. 2013 ജനുവരിയിൽ പുറത്തിറങ്ങിയ ഐസിജിഎസ് ആദേശായിരുന്നു ഈ വിഭാഗത്തിെല ആദ്യ െവസൽ. തുടർന്ന് അഭീക്, അഭിനവ്, അഭീരാജ്, അചൂക്, അഗ്രിം, അമർത്യ, അമേയ, അമോഗ് അങ്ങനെ 16 എണ്ണവും ഇപ്പോഴും േകാസ്റ്റ്ഗാർഡിനൊപ്പമുണ്ട്. ആര്യമാൻ, അതുല്യ, ആയുഷ് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ഫാസ്റ്റ് പട്രോളിങ് െവസലുകൾ.