യുഎം റെനഗേഡ് കമാൻഡോ മൊഹാവേ, ക്ലാസിക് ബൈക്കുകൾ കേരളത്തിൽ

പുതിയ റെനഗേഡ് കമാൻഡോ ക്ലാസിക്, മൊഹാവേ മോഡലുകളുടെ കേരളത്തിലെ വിപണനോദ്ഘാടനം കൊച്ചിയിലെ ഷോറൂമിൽ വെച്ച് യുഎം ഇന്ത്യാ ടൂ വീലേഴ്‌സ് ഡയറക്ടര്‍ ഹോസെ വിലെഗാസും യുഎം ലോഹ്യാ ടൂ വീലേഴ്‌സ് ഡയറക്ടര്‍ ആയുഷ് ലോഹ്യയും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

അമേരിക്കൻ മോട്ടോർ സൈക്കിൾ ബ്രാൻഡായ യുഎം ഇന്റർനാഷനലിന്റെ പുതിയ മോഡലുകളായ റെനഗേഡ് കമാൻഡോ ക്ലാസിക്, കമാൻഡോ മൊഹാവേ എന്നിവ കേരള വിപണിയിലെത്തി.

279.5 സിസി ലിക്വിഡ് കൂൾഡ് ഇഎഫ്‌ഐ എൻജിനാണിവയ്ക്ക്. 25.15 പിഎസ് കരുത്തും 23 എൻഎം ടോർക്കുമുണ്ട്. ഇരു ബൈക്കുകളുടെയും പെട്രോൾ ടാങ്ക് 18 ലീറ്ററാണ്. മുന്തിയ സാഡ്ൽ ബാഗ്, ടാങ്ക് കവർ, പോളികാർബണേറ്റ് വിൻഡ്ഷീൽഡ്, ഹൈവേ എൻജിൻ ഗാർഡ്‌സ്, അലോയ് ബാക് റെസ്റ്റ് എന്നിവയടക്കമെത്തുന്ന ക്ലാസിക്കിന്റെ കൊച്ചി ഷോറൂം വില 1.95 ലക്ഷം രൂപ.

മരുഭൂമിയുടെ നിറത്തിലുള്ള സവിശേഷമായ മാറ്റ് പെയ്ന്റാണു മൊഹാവേയ്ക്ക്. ടെലിസ്‌കോപിക് സസ്‌പെൻഷനുള്ള മുൻ വീൽ, ഡ്യുവൽ ഷോക് അബ്‌സോർബറുകളുള്ള പിൻ വീൽ എന്നിവയുമുണ്ട്. കൊച്ചി ഷോറൂം വില 1,86,450 രൂപ.