ബി എസ് ആറ് എൻജിനോടെ ഗോയും ഗോ പ്ലസും
മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിനോടെ ജാപ്പനീസ് നിർമാതാക്കളായ ഡാറ്റ്സന്റെ ഹാച്ച്ബാക്കായ ‘ഗോ’യും വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ഗോ പ്ലസും’ വിൽപ്പനയ്ക്കെത്തി. 3.99 ലക്ഷം രൂപ മുതൽ 6.45 ലക്ഷം രൂപ വരെയാണ് ബി എസ് ആറ് നിലവാരമുള്ള എൻജിനോടെ എത്തുന്ന ‘ഗോ’ ശ്രേണിയുടെ

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിനോടെ ജാപ്പനീസ് നിർമാതാക്കളായ ഡാറ്റ്സന്റെ ഹാച്ച്ബാക്കായ ‘ഗോ’യും വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ഗോ പ്ലസും’ വിൽപ്പനയ്ക്കെത്തി. 3.99 ലക്ഷം രൂപ മുതൽ 6.45 ലക്ഷം രൂപ വരെയാണ് ബി എസ് ആറ് നിലവാരമുള്ള എൻജിനോടെ എത്തുന്ന ‘ഗോ’ ശ്രേണിയുടെ ഡൽഹിയിലെ ഷോറൂം വില. ‘ഗോ പ്ലസി’ന്റെ ഡൽഹി ഷോറൂം വിലയാവട്ടെ 4.20 ലക്ഷം രൂപ മുതൽ 6.90 ലക്ഷം രൂപ വരെയാണ്.
ബി എസ് ആറ് നിലവാരത്തോടെയെത്തുന്ന 1.2 ലീറ്റർ, നാലു സിലിണ്ടർ പെട്രോൾ എൻജിനാണു പുതിയ ‘ഗോ’യിലെയും ‘ഗോ പ്ലസി’ലെയും പ്രധാന മാറ്റം. 68 ബി എച്ച് പി വരെ കരുത്തും 104 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സിനു പുറമെ സി വി ടി ഓട്ടമാറ്റിക് ഗീയർബോക്സ് സഹിതവും കാറുകൾ ലഭിക്കും. ഗീയർബോക്്സ് ഓട്ടമാറ്റിക്കാവുന്നതോടെ എൻജിന്റെ പരമാവധി കരുത്ത് 77 ബി എച്ച് പിയായി ഉയരുകയും ചെയ്യും. പോരെങ്കിൽ ഈ വിഭാഗത്തിൽ സി വി ടി ഓട്ടമാറ്റിക് ഗീയർബോക്സ് സഹിതം ‘ഗോ’യും ‘ഗോ പ്ലസും’ മാത്രമാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത്.
ബി എസ് നാല് മോഡലുകളിലെ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായിട്ടാണു ‘ഗോ’യുടെയും ‘ഗോ പ്ലസി’ന്റെയും ബി എസ് ആറ് പതിപ്പുകളുമെത്തുന്നത്. മുന്തിയ വകഭേദമായ ‘ടി (ഒ)’യിൽ ആപ്പ്ൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും സഹിതമുള്ള ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവുമുണ്ട്. ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഔട്ടർ റിയർവ്യൂ മിറർ, പിന്നിൽ വാഷർ/വൈപ്പർ, എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപ്, 14 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ എന്നിവയും കാറുകളിലുണ്ട്. വെഹിക്കിൾ ഡൈനമിക് കൺട്രോൾ(വി ഡി സി) സംവിധാനമാവട്ടെ ഈ വിഭാഗത്തിൽ ‘ഗോ’യുടെയും ‘ഗോ പ്ലസി’ന്റെയും മാത്രം സവിശേഷതയാണ്. 180 എം എം ഗ്രൗണ്ട് ക്ലിയറൻസോടെ എത്തുന്ന കാറുകളിൽ മികച്ച സുരക്ഷയ്ക്കായി മുന്നിൽ ഇരട്ട എയർബാഗ്, ആന്റി ലോക്ക് ബ്രേക്ക് സംവിധാനം(എ ബി എസ്), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ(ഇ ബി ഡി), റിവേഴ്സ് പാർക്കിങ് അസിസ്റ്റ് സൗകര്യങ്ങളും ലഭ്യമാണ്.
അകത്തളത്തിലെന്ന പോലെ കാറുകളുടെ രൂപകൽപ്പനയിലും നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ മാറ്റമൊന്നും വരുത്തിയിട്ടില്ല. കൂടാതെ മെറ്റാലിക് നിറങ്ങൾക്ക് 3,000 രൂപ പ്രീമിയവും ഡാറ്റ്സൻ ഈടാക്കുന്നുണ്ട്. ഹാച്ച്ബാക്ക് വിഭാഗത്തിൽ ഹ്യുണ്ടേയ് ‘സാൻട്രോ’, പരിഷ്കരിച്ച ടാറ്റ ‘ടിയാഗൊ’, മാരുത സുസുക്കി ‘വാഗൻ ആർ’, മാരുതി സുസുക്കി ‘സെലേരിയൊ’ തുടങ്ങിയവയോടാണു ഡാറ്റ്സൻ ‘ഗോ’യുടെ മത്സരം. എം പി വി വിപണിയിൽ ‘ഗോ പ്ലസി’നു വെല്ലുവിളി ഏഴു സീറ്റുള്ള റെനോ ‘ട്രൈബറി’ൽ നിന്നാണ്.
English Summary: Datsun Go and Go Plus BS 6