Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി എസ് നാല് ‘ജിക്സറും’ ‘അക്സസു’മായി സുസുക്കി

gixxer Gixxer

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരത്തോടെ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ ലിമിറ്റഡിൽ നിന്നു ‘ജിക്സറും’ ‘ജിക്സർ എസ് എഫു’മെത്തി. പരിഷ്കരിച്ച എൻജിനു പുറമെ ഓട്ടമാറ്റിക് ഹെഡ്ലാംപ് ഓൺ(എ എച്ച് ഒ) സംവിധാനവും ക്ലിയർ ലെൻഡ് എൽ ഇ ഡി ലാംപും പുത്തൻ ഗ്രാഫിക്സും ബൈക്കുകളിലുണ്ട്. പിന്നിൽ ഡിസ്ക് ബ്രേക്കുള്ള ‘ജിക്സറി’ന് 80,528 രൂപയും ഡ്രം ബ്രേക്കുള്ള മോഡലിന് 77,452 രൂപയുമാണു ഡൽഹിയിലെ ഷോറൂം വില. പുതിയ ‘ജിക്സർ എസ് എഫി’ന്റെ വില 89,659 രൂപയാണ്; ‘ജിക്സർ എസ് എഫ് എഫ് ഐ’യുടെ വില ഡൽഹി ഷോറൂമിൽ 93,499 രൂപയാണ്.

പിന്നിൽ ഡിസ്ക് ബ്രേക്ക് സഹിതം പേൾ മിറ റെഡ് — ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക്, മെറ്റാലിക് ട്രൈറ്റൻ ബ്ലൂ — ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക്, ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക് നിറങ്ങളിലാണ് ‘ജിക്സർ’ ലഭിക്കുക. കൂടാതെ ഡ്രം ബ്രേക്ക് സഹിതവും ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക് ‘ജിക്സർ’ വിൽപ്പനയ്ക്കുണ്ട്. സുസുക്കി ലോഗോയിൽ നിന്ന പ്രചോദിതമായ പുത്തൻ സ്പോർട്ടി ഗ്രാഫിക്സോടെയാണ് ‘സുസുക്കി ജിക്സർ എസ് എഫ് 2017’ എത്തുന്നത്. മെറ്റാലിക് ട്രൈറ്റൻ ബ്ലൂ, ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക്, മെറ്റാലിക് മാറ്റ് ബ്ലാക്ക്, പേൾ മിറ റെഡ് നിറങ്ങളിൽ ബൈക്ക് ലഭ്യമാവും. ഫ്യൂവൽ ഇഞ്ചക്ഷൻ സംവിധാനമുള്ള ‘ജിക്സർ എസ് എഫ്’ ആവട്ടെ മെറ്റാലിക് ട്രൈറ്റൻ ബ്ലൂ, ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക്, മെറ്റാലിക് മാറ്റ് ബ്ലാക്ക് നിറങ്ങളിലാണു വിപണിയിലുണ്ടാവുക.

കൂടാതെ ഓട്ടമാറ്റിക് ഹെഡ്ലാംപ് ഓൺ സംവിധാനവും ബി എസ് നാല് നിലവാരമുള്ള എൻജിനുമുള്ള ‘അക്സസ് 125’ ഗീയർരഹിത സ്കൂട്ടറും സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള നിറങ്ങളായ പേൾ സുസുക്കി ഡീപ് ബ്ലൂ, കാൻഡി സൊനോമ റെഡ്, മെറ്റാലിക് ഫിബ്രൊലിൻ ഗ്രേ, ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക്, പേൾ മിറാഷ് വൈറ്റ് എന്നിവയ്ക്കൊപ്പം പുതുവർണമായ മെറ്റാലിക് സോണിക് സിൽവറിലും ഈ സ്കൂട്ടർ ലഭ്യമാവും. ഡ്രം ബ്രേക്കുള്ള പുത്തൻ ‘അക്സസി’ന് 54,302 രൂപയാണു ഡൽഹി ഷോറൂമിൽ വില; ഡിസ്ക് ബ്രേക്കുള്ള വകഭേദം സ്വന്തമാക്കാൻ 57,15 രൂപ മുടക്കണം.
 

Your Rating: