Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യമഹയുടെ കരുത്തൻ ആർ 3

yahama-r3-testride-6 യമഹ ആർ3, ചിത്രങ്ങൾ: ലെനിൻ എസ് ലങ്കയിൽ

താരനിബിഡമായ എൻട്രിലെവൽ സ്പോർട്സ് സെഗ്മെന്റിേലക്ക് അൽപം വൈകിയാണെങ്കിലും യമഹ എത്തിയിരിക്കുകയാണ്. ആർ15 എന്ന മോഡലിലൂടെ സ്പോർട്സ് ബൈക്കിന്റെ ആവേശം ഇന്ത്യൻ യുവത്വത്തിനു പകർന്നു നൽകിയ യമഹയിൽനിന്നു കരുത്തു കൂടിയ പുതിയ മോഡൽ എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. നിൻജ 300 അടക്കമുള്ളവർക്ക് വെല്ലുവിളിയുമായെത്തിയ ആർ3യുടെ വിശദമായ ടെസ്റ്റ് റൈഡിലേയ്ക്ക്

yahama-r3-testride-5 യമഹ ആർ3

ഡിസൈൻ

യമഹയുടെ സൂപ്പർ മോഡലുകളായ ആർ6, ആർ1 എന്നിവരുടെ രൂപത്തോട് സാമ്യമുള്ള ഡിസൈൻ. കുതിക്കാൻ വെമ്പി നിൽക്കുന്ന ഭാവം. ബൈക്കിന്റെ നടുഭാഗത്തേയ്ക്കു ഭാരം കേന്ദ്രീകരിക്കുന്ന രീതിയിലാണ് രൂപകൽപ്പന. നീലയും വെള്ളയും ഇടകലർന്ന കളർ‌ തീം സ്പോർട്ടി ഫീൽ നൽകുന്നു. സൈഡ് ഫെയറിങ്ങിലേക്കു കയറി നിൽക്കുന്ന ക്രിസ്റ്റൽ പോലുള്ള ഇരട്ട ഹെഡ്‍ലൈറ്റുകൾ എൽഇഡിയാണ്. വലിയ സൈഡ് മിററുകൾ വൈസറിൽ ഘടിപ്പിച്ചിരിക്കുന്നു. ആർ15 ലേതു പോലെ സൈ‍ഡ് ഫെയറിങ്ങിലാണ് ഇൻഡിക്കേറ്ററുകൾ. വളരെ ഭാരം കുറഞ്ഞ 10 സ്പോക്ക് അലോയ് വീലാണ്. മസിൽ തുടിപ്പറിയ വലിയ ടാങ്കിന് അൽപം ഉയരക്കൂടുതലുണ്ട്. താഴ്ന്ന റൈഡിങ് പൊസിഷനാണ്. സീറ്റിന്റെ ഉയരം 780 എംഎം. ഉയരം കുറഞ്ഞവർക്കും ഈസിയായി കയറാം. ആർ15ന്റെ അത്ര ഉയരമില്ല പിൻസീറ്റിന്. അതു കൊണ്ട് സുഖമായി ഇരിക്കാം. സ്പോർട്ടി ഫീലിൽ തന്നെയാണ് ടെയിൽ ഭാഗവും ഡിസൈൻ ചെയ്തിരിക്കുന്നത്. എൽഇഡി ടെയിൽ ലാംപുകൾ കാണാൻ‌ നല്ല രസമുണ്ട്.

yahama-r3-testride-2 യമഹ ആർ3

നീളം കുറഞ്ഞ തടിച്ച മഫ്ളറാണ്. 2 ഇൻ 1 ഡിസൈനാണ് എക്സോസ്റ്റ് പൈപ്പിന്. ദൃഢതയും ഭാരം കുറഞ്ഞതുമായ പുതിയ ഡയമണ്ട് ടൈപ്പ് സ്റ്റീൽ ഫ്രേമിലാണ് ആർ3 യെ നിർമിച്ചിരിക്കുന്നത്. മൾട്ടി ഫങ്ഷൻ ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ് ആർ 3 യ്ക്കു നൽകിയിരിക്കുന്നത്. അനലോഗ് ടാേക്കാമീറ്ററാണ്. സ്പീഡോമീറ്റർ ഡിജിറ്റലിലും. ആർ1 ലും എം 1ലും ഉള്ള ഗിയർ ഷിഫ്റ്റ് ടൈമിങ് ഇൻഡിക്കേറ്റർ ആർ3 യിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതു കൂടാതെ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, നിലവിലെ ഇന്ധനക്ഷമത, ശരാശരി ഇന്ധനക്ഷമത, ക്ലോക്ക്, രണ്ടു ട്രിപ് മീറ്ററുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഈ കൺസോളിൽ നിന്നറിയാം.

എൻജിൻ

yahama-r3-testride-3 യമഹ ആർ3

പുതിയതായി രൂപകൽപ്പന ചെയ്ത 321 സിസി, നാല് സ്ട്രോക്ക് ഇൻ–ലൈൻ 2 സിലിണ്ടർ എൻജിനാണ് ആർ3 യിൽ. പുതിയ കംബസ്റ്റ്യൻ അനാലിസിസ് ടെക്നോളജിേയാടു കൂടിയതാണ് ഈ എൻജിൻ. മെച്ചപ്പെട്ട വായു ഇന്ധന മിശ്രണവും ജ്വലനവും ഈ ടെക്നോളജിവഴി സാധ്യമാകുന്നു. എൻജിൻ വൈബ്രേഷൻ കുറയ്ക്കാനായി ഫോർജ്ഡ് അലൂമിനിയം പിസ്റ്റണുകളാണ് ഈ പുതിയ എൻജിനിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രകടനക്ഷമതയേറിയതും ഭാരം കുറ‍ഞ്ഞതുമായ ‍ഡൈകാസ്റ്റ് അലൂമിനിയം സിലിണ്ടറുകളാണ് നൽകിയിരിക്കുന്നത്. 10,750 ആർപിഎമ്മിൽ 42.0 പിഎസ് ആണ് ഈ എൻജിൻ പുറത്തെടുക്കുന്ന കൂടിയ പവർ. ടോർക്ക് 9000 ആർപിഎമ്മിൽ 29.6 എൻഎമ്മും.

yahama-r3-testride-4 യമഹ ആർ3

169 കിേലായാണ് ആർ3 യുടെ ആകെ ഭാരം. കൈകാര്യം ചെയ്യാൻ എളുപ്പമാണ്. മുേന്നാട്ടാഞ്ഞുള്ള താഴ്ന്ന റൈഡിങ് പൊസിഷനാണ്. മാർദവമുള്ള ഗ്രിേപ്പാടു കൂടിയ ക്ലിപ് ഓൺ ഹാൻഡിൽ ബാർ നല്ല കംഫർട്ട് നൽകുന്നു. ലോ–മിഡ് റേഞ്ചിൽ മികച്ച റൈഡബിലിറ്റി ഈ എൻജിൻ നൽകുന്നു. മിഡ്–ഹൈ റേഞ്ചിലെ റെവ്വിങ്ങും ത്രോട്ടിൽ റെസ്പോൺസും കിടിലൻ. സ്മൂത്തായ പവർ ഡെലിവറിയാണ് ആർ 3 കാഴ്ചവെക്കുന്നത്.(മിക്കുനി ഫ്യൂവൽ ഇൻ‌ജക്‌ഷൻ സിസ്റ്റത്തിനും, 32 എംഎം ത്രോട്ടിൽ ബോഡിക്കും വലിയ എയർ ബോക്സിനും നന്ദി പറയാം) ഉയർന്ന ആർപിഎമ്മിൽ പോലും തെല്ലും വൈബ്രേഷൻ ഇല്ല എന്നത് എടുത്തു പറയട്ടെ. ആറു സ്പീഡ് ട്രാൻസ്മിഷന്റെ പ്രകടനം തൃപ്തികരം.

yahama-r3-testride-1 യമഹ ആർ3

ഏഴു തരത്തിൽ ക്രമീകരിക്കാവുന്ന മാേണാ ഷോക്ക് സസ്പെൻഷനാണ് പിന്നിൽ. അലോയ് സ്വിങ് ആമാണ്. 41 എംഎമ്മിെന്റ ഫോർക്കുകളാണ് മുന്നിൽ. റൈഡ് കംഫർട്ടിെന്റ കാര്യത്തിലും സ്റ്റെബിലിറ്റിയിലും ആർ3 യെ മികച്ചതാക്കുന്നതിൽ ഇവരുടെ പങ്ക് വലുതാണ്. ഇരട്ട കാലിപ്പറോടു കൂടിയ 298 എംഎമ്മിെന്റ ഒറ്റ ഡിസ്ക്ക് ബ്രേക്കാണു മുന്നിൽ. പിന്നിൽ 220 എംഎം വലുപ്പമുള്ള ഒറ്റ ഡിസ്ക്കും

ടെസ്റ്റേഴ്സ് നോട്ട്

yahama-r3-testride-9 യമഹ ആർ3

കൈകാര്യം ചെയ്യാനുള്ള എളുപ്പം, കിടിലൻ പെർഫോമൻസും സ്റ്റെബിലിറ്റിയും ഒപ്പം മികച്ച നിർമാണ നിലവാരവും. ഇതാെക്കയാണ് ആർ3 യുടെ മേന്മയായി പറയാവുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ യൂസർ ഫ്രണ്ട്‌ലി എൻട്രി ലെവൽ സ്പോർട്സ് ബൈക്ക്. മൂന്നു നിറങ്ങളിൽ ലഭ്യമാകും. വില 3.80 ലക്ഷം. മൈലേജ് ലീറ്ററിന് 28 കിേലാമീറ്റർ

yahama-r3-testride-8 യമഹ ആർ3

ടെസ്റ്റ് ഡ്രൈവ്: പിഎസ്എൻ യമഹ കൊച്ചി, 9895710020

Technical Specifications
Yamaha R3
Engine type 2-cylinder  
Displacement 321cc  
Maximum Power 42.0PS @ 10,750 rpm  
Maximum torque 29.6 Nm @ 9,000 rpm  
Kerb weight 169kg