യുകെ മലയാളി നഴ്സ് രശ്മി പ്രകാശിന്റെ കവിതാ സമാഹാരം; 'അഹം' പ്രകാശനം ഇന്ന്
ലണ്ടൻ ∙ യുകെ മലയാളി നഴ്സ് രശ്മി പ്രകാശിന്റെ കവിതാ സമാഹാരമായ 'അഹം' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് (ജൂലൈ 15) കോട്ടയം പ്രസ്ക്ലബിൽ നടക്കും. ഇന്ന് ഉച്ചക്ക് 3 മണിക്ക് പ്രശസ്ത എഴുത്തുകാരി ഡോ. എസ് ശാരദക്കുട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പുസ്തകം പ്രശസ്ത എഴുത്തുകാരന്‍ എസ് ഹരീഷ്

ലണ്ടൻ ∙ യുകെ മലയാളി നഴ്സ് രശ്മി പ്രകാശിന്റെ കവിതാ സമാഹാരമായ 'അഹം' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് (ജൂലൈ 15) കോട്ടയം പ്രസ്ക്ലബിൽ നടക്കും. ഇന്ന് ഉച്ചക്ക് 3 മണിക്ക് പ്രശസ്ത എഴുത്തുകാരി ഡോ. എസ് ശാരദക്കുട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പുസ്തകം പ്രശസ്ത എഴുത്തുകാരന്‍ എസ് ഹരീഷ് ഏറ്റുവാങ്ങും.
ഗായകന്‍ ജി വേണുഗോപാല്‍ പുസ്തകം പരിചയപ്പെടുത്തും. മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം, മനോരമ ഓൺലൈൻ കോഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോര്‍ജ് ജേക്കബ്, എംജി യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ് അധ്യാപകൻ ഹരികുമാര്‍ ചങ്ങമ്പുഴ, പാപ്പാത്തി ബുക്ക്‌സ് ചീഫ് എഡിറ്റര്‍ സന്ദീപ് കെ രാജ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. പാപ്പാത്തി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ചെറുപ്പം മുതലേ എഴുത്തിന്റെ വഴികളിലൂടെ നടന്ന രശ്മി സ്‌കൂള്‍ കാലഘട്ടം മുതൽ കവിതകള്‍ എഴുതി തുടങ്ങിയിരുന്നു. സ്‌കൂള്‍ പഠനകാലത്ത് കലാമണ്ഡലം ദേവകി അന്തര്‍ജ്ജനത്തിന്റെ കീഴിലും അതിനു ശേഷം സീത മണി അയ്യരുടെ കീഴിലും നൃത്തം അഭ്യസിച്ചു. സ്‌കൂള്‍, കോളജ് വേദികളില്‍ തുടര്‍ച്ചയായി നൃത്തം അവതരിപ്പിച്ചിരുന്നു. നഴ്സായി ജോലി ചെയ്യുന്നതിനോടൊപ്പം സാംസ്‌കാരിക മേഖലകളിലും സജീവ പ്രവര്‍ത്തകയാണ്. മഞ്ഞിന്റെ വിരിയിട്ട ജാലകങ്ങള്‍, ഏകം എന്നിവയാണ് പുസ്തക രൂപത്തിൽ പുറത്തിറങ്ങിയ രചനകൾ.
കോട്ടയം കുമരകം സ്വദേശിനിയായ രശ്മി പ്രകാശ് ലണ്ടനിലെ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നഴ്സിങ് ബിരുദം പൂര്‍ത്തിയാക്കി യുകെയിലെ ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലില്‍ കീമോതെറാപ്പി നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്യുകയാണ്. ജിന്‍സണ്‍ ഇരിട്ടി സംവിധാനം ചെയ്ത 'ബിഹെന്‍ഡ്' എന്ന ചിത്രത്തിലെ ചാരത്തു നിന്നും എന്ന ഗാനത്തിലൂടെ രശ്മി സിനിമാ ഗാനരചനയിലും ശ്രദ്ധേയയായി. ലണ്ടനില്‍ ഭര്‍ത്താവ് രാജേഷ് കരുണാകരനും മകന്‍ ആദിത്യ തേജസ്സിനും ഒപ്പമാണ് താമസം.