മാഞ്ചസ്റ്റർ ദുക്റാനാ തിരുനാൾ: ആഘോഷരാവ് നാളെ വിഥിൻഷോ ഫോറം സെന്‍ററിൽ
മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന്‍റെ ഭാഗമായി പ്രശസ്ത പിന്നണി ഗായകൻ ഫ്രങ്കോയും, ഐഡിയ സ്റ്റാർസിംഗറിലൂടെ പ്രശസ്തയായ സോണിയയും നയിക്കുന്ന ഗാനമേള നാളെ വിഥിൻഷോ ഫോറം സെന്‍ററിൽ നടക്കും.
മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന്‍റെ ഭാഗമായി പ്രശസ്ത പിന്നണി ഗായകൻ ഫ്രങ്കോയും, ഐഡിയ സ്റ്റാർസിംഗറിലൂടെ പ്രശസ്തയായ സോണിയയും നയിക്കുന്ന ഗാനമേള നാളെ വിഥിൻഷോ ഫോറം സെന്‍ററിൽ നടക്കും.
മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന്‍റെ ഭാഗമായി പ്രശസ്ത പിന്നണി ഗായകൻ ഫ്രങ്കോയും, ഐഡിയ സ്റ്റാർസിംഗറിലൂടെ പ്രശസ്തയായ സോണിയയും നയിക്കുന്ന ഗാനമേള നാളെ വിഥിൻഷോ ഫോറം സെന്‍ററിൽ നടക്കും.
മാഞ്ചസ്റ്റർ ∙ മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന്‍റെ ഭാഗമായി പ്രശസ്ത പിന്നണി ഗായകൻ ഫ്രങ്കോയും, ഐഡിയ സ്റ്റാർസിംഗറിലൂടെ പ്രശസ്തയായ സോണിയയും നയിക്കുന്ന ഗാനമേള നാളെ വിഥിൻഷോ ഫോറം സെന്‍ററിൽ നടക്കും. വൈകുന്നേരം 5 മുതലാണ് ആഘോഷരാവ് എന്ന് പേരിട്ടിരിക്കുന്ന ലൈവ് മ്യൂസിക് നൈറ്റ് നടക്കുക.ടിക്കറ്റുകൾ ആവശ്യമുള്ളവർ ട്രസ്റ്റിമാരുമായോ പാരിഷ് കമ്മറ്റി അംഗങ്ങളുമായോ ബന്ധപ്പെടണം. ഫോറം സെന്‍ററിൽ പ്രവർത്തിക്കുന്ന ഫുഡ് സ്റ്റാളുകളിലൂടെ മിതമായ നിരക്കിൽ ഭക്ഷണങ്ങൾ ലഭ്യമാണ്.
ഈ മാസം 30നാണ് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാവുക. ജൂലൈ ഏഴാം തീയതിയാണ് പ്രധാന തിരുനാൾ. റാസ കുർബാനയും, പ്രദക്ഷിണവും, ഗാനമേളയും തിരുനാൾ ആഘോഷത്തിന്‍റെ ഭാഗമായി നടത്തും. ഇതിനുള്ള ക്രമീകരണം മിഷൻ ഡയറക്‌ടർ ഫാ. ജോസ് കുന്നുംപുറത്തിലിന്‍റെ നേതൃത്വത്തിൽ ആരംഭിച്ചുകഴിഞ്ഞു.
ജൂൺ 30ന് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മിഷൻ ഡയറക്‌ടർ ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ടയും, ലദീഞ്ഞും നടക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ ഫാ. ജോസ് അന്ത്യാകുളം എം.സി.ബി.എസ് കാർമ്മികനാകും, തുടർന്ന് വീടുകളിലേക്കുള്ള അമ്പെഴുന്നള്ളിക്കലും, ഉൽപന്ന ലേലവും നടക്കും.
ജൂലൈ ഒന്ന് മുതൽ അഞ്ചുവരെ ദിവസവും വൈകുന്നേരം 5.30 ന് ദിവ്യബലിയും,നൊവേനയും നടക്കും. ഒന്നാം തീയതി തിങ്കളാഴ്ച ദിവ്യബലിക്ക് മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്‌ടർ ഫാ. വിൻസെന്‍റ് ചിറ്റിലപ്പള്ളി മുഖ്യ കാർമ്മികനാകുമ്പോൾ, രണ്ടാം തീയതി മാഞ്ചസ്റ്റർറീജനൽ കോർഡിനേറ്റർ ഫാ. ജോൺ പുളിന്താനം മുഖ്യ കാർമ്മികനാകും.
മൂന്നാം തീയതി ബുധനാഴ്ച ലിതെർലാൻഡ് വികാരി ഫാ. ജയിംസ് കോഴിമല മുഖ്യകാർമ്മികനാകുമ്പോൾ നാലാം തീയതി വ്യാഴാഴ്ച സെന്‍റ് ആന്‍റണീസ് വികാരി ഫാ. ഓവൻ ഗല്ലഗറും, അഞ്ചാം തീയതി വെള്ളിയാഴ്ച ആഷ്‌ഫോർഡ് മിഷൻ ഡയറക്‌ടർ ഫാ. ജോസ് അഞ്ചാനിക്കലും മുഖ്യകാർമ്മികനാകും.
പ്രധാന തിരുനാൾ ദിനമായ ജൂലൈ ആറാം തീയതി രാവിലെ 9.30 ന് നടക്കുന്ന സിറോമലബാർ സഭയുടെ ആഘോഷപൂർവ്വമായ കുർബാന ക്രമമായ പരിശുദ്ധ റാസക്ക് പ്രിസ്റ്റൺ കത്തീഡ്രൽ വികാരി ഫാ.ബാബു പുത്തൻപുരയിൽ മുഖ്യ കാർമ്മികനാകും.തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. ജൂലൈ ഏഴാം തീയതി വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്‌ടർ ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെയാവും തിരുനാൾ ആഘോഷങ്ങൾ സമാപിക്കുക.