ഇന്ത്യൻ വംശജയായ സ്‌കൂൾ വിദ്യാർഥിനി വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവം: യുകെ യുവതിക്ക് ശിക്ഷയില്ല
ഇന്ത്യൻ വംശജയായ സ്‌കൂൾ വിദ്യാർഥിനി നൂറിയ സജ്ജാദിന്റെ മരണത്തിന് കാരണമായ വാഹനമോടിച്ച സ്ത്രീക്കെതിരെ കുറ്റം ചുമത്തേണ്ടതില്ലെന്ന് യുകെയിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ്. 2023 ജൂലൈ 6ന് ക്ലെയർ ഫ്രീമാന്റിൽ (40) എന്ന യുവതി ഓടിച്ച ലാൻഡ് റോവർ വിംബിൾഡനിലെ ഒരു സ്‌കൂളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എട്ട് വയസ്സുള്ള

ഇന്ത്യൻ വംശജയായ സ്‌കൂൾ വിദ്യാർഥിനി നൂറിയ സജ്ജാദിന്റെ മരണത്തിന് കാരണമായ വാഹനമോടിച്ച സ്ത്രീക്കെതിരെ കുറ്റം ചുമത്തേണ്ടതില്ലെന്ന് യുകെയിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ്.
2023 ജൂലൈ 6ന് ക്ലെയർ ഫ്രീമാന്റിൽ (40) എന്ന യുവതി ഓടിച്ച ലാൻഡ് റോവർ വിംബിൾഡനിലെ ഒരു സ്‌കൂളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എട്ട് വയസ്സുള്ള നൂറിയ സജ്ജാദ്, സെലീന എന്നീ രണ്ട് വിദ്യാർഥികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. അപ്രതീക്ഷിതമായി ക്ലെയറിന് അപസ്മാരം പിടിപെട്ടതാണ് അപകട കാരണം.
രോഗനിർണ്ണയത്തെത്തുടർന്ന് തന്റെ ഡ്രൈവിങ് ലൈസൻസ് ക്ലെയർ സ്വമേധയാ ഉപേക്ഷിച്ചു. അപ്രതീക്ഷിതമായ അപസ്മാരമാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടാൻ കാരണമായതെന്നും ഡ്രൈവർക്ക് മുമ്പ് സമാനമായ ഒരു അപസ്മാരം ഉണ്ടായിട്ടുള്ളതിന് തെളിവുകളുമില്ല. ഈ സാഹചര്യത്തിൽ ക്രിമിനൽ അന്വേഷണവുമായി മുന്നോട്ട് പോകുന്നത് പൊതുതാൽപര്യത്തിനെതിരാണെന്ന് ചീഫ് ക്രൗൺ പ്രോസിക്യൂട്ടർ പറഞ്ഞു.