ഇന്ത്യാ ഡേ ആഘോഷങ്ങൾക്കു വേദിയായി ഹെൽസിങ്കി
ഫിൻലൻഡിലെ ഇന്ത്യൻ എംബസിയുടെയും ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ഫിൻലൻഡ് സംഘടനയുടെയും നേതൃത്വത്തിൽ ഇന്ത്യാ ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു

ഫിൻലാൻഡ് ∙ ഫിൻലൻഡിലെ ഇന്ത്യൻ എംബസിയുടെയും ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ഫിൻലൻഡ് സംഘടനയുടെയും നേതൃത്വത്തിൽ ഇന്ത്യാ ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഓഗസ്റ്റ് 18 ന് ഹെൽസിങ്കിയിലെ മെരിപുയിസ്‌തോ പാർക്കിലെ തുറന്ന മൈതാനമാണ് ആഘോഷങ്ങൾക്ക് വേദിയായത്. ഇന്ത്യൻ അംബാസഡർ ഹേമന്ത് കൊതൽവാർ, വാന്ത നഗരത്തിന്റെ മേയർ പെക്ക തിമോനൻ എന്നിവർ ഉത്‌ഘാടന ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. എഴുപത്തിയഞ്ചു വർഷമായുള്ള ഇന്ത്യ-ഫിൻലൻഡ് നയതന്ത്രബന്ധത്തിന്റെ ആഘോഷത്തിൽ 'മൈത്രി' പ്രമേയത്തിലായിരുന്നു ഇത്തവണത്തെ ഇന്ത്യാ ഡേ പരിപാടികൾ.
വിവിധ ഇന്ത്യൻ അസോസിയേഷനുകളും, മറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളും ആഘോഷങ്ങളിൽ സജീവമായി പങ്കുചേർന്നു.ഇന്ത്യൻ ഭക്ഷണം, നൃത്തം, സംഗീതം, വിനോദസഞ്ചാരം, യോഗ, ആയുർവേദം തുടങ്ങി, ബഹുസ്വരതയെ ആഘോഷിക്കുന്ന ഇന്ത്യൻ സംസ്കാരത്തെ ഫിൻലൻഡിലെ ജനങ്ങളിലേക്ക് എത്തിക്കുന്ന ഏറ്റവും വലിയ ആഘോഷമാണിത്. ഇന്ത്യക്കാരോടൊപ്പം ഫിന്നിഷുകാരും സംഗീത നൃത്ത വേദികളിൽ തിളങ്ങി.
വിവിധ സംസ്ഥാനങ്ങളിലെ അസോസിയേഷനുകളും ഇന്ത്യൻ റസ്റ്റോറന്റുകളും വിവിധയിനം ഫുഡ് സ്റ്റാളുകൾക്ക് നേതൃത്വം കൊടുത്തു.ഏകദേശം 35000ത്തോളം ആളുകൾ ഈ വർഷത്തെ ഇന്ത്യ ഡേ ആഘോഷങ്ങളിൽ പങ്കെടുത്തുവെന്നു കമ്മ്യൂണിക്കേഷൻ ടീമിന് നേതൃത്വം നൽകിയ മലയാളികളായ ഷമ റോഷനും ഇന്ദുജയും അഭിപ്രായപ്പെട്ടു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ 2016 മുതലാണ് ഇന്ത്യാ ഡേ ആഘോഷങ്ങൾ ഫിൻലൻഡിൽ നടത്തപ്പെടുന്നത്.