വിമാനത്തിൽ വച്ച് ഭാര്യയെ ആക്രമിച്ചെന്ന കുറ്റം പ്രോസിക്യൂട്ടർമാർ ഒഴിവാക്കി.

വിമാനത്തിൽ വച്ച് ഭാര്യയെ ആക്രമിച്ചെന്ന കുറ്റം പ്രോസിക്യൂട്ടർമാർ ഒഴിവാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാനത്തിൽ വച്ച് ഭാര്യയെ ആക്രമിച്ചെന്ന കുറ്റം പ്രോസിക്യൂട്ടർമാർ ഒഴിവാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ പൊലീസ് ഉദ്യോഗസ്ഥന്‍റെ പല്ല് അടിച്ച് തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി മുൻ മോഡലും ഗായികയുമായ സാമന്ത ഫോക്‌സ് (58) സമ്മതിച്ചതായി റിപ്പോർട്ട്. ഡിസംബർ 3 ന് ലണ്ടൻ ഹീത്രൂവിലേക്കുള്ള ഹാംബർഗിലേക്കുള്ള വിമാനം പറന്നുയരുന്നത് മുൻപ് വിമാനത്തിനുള്ളിൽ വച്ച് മദ്യപിച്ച് ശല്യമുണ്ടാക്കിയതിനെ തുടർന്ന് സാമന്ത ഫോക്‌സിനെ ബ്രിട്ടിഷ് എയർവേയ്‌സ് വിമാനത്തിൽ നിന്ന് നീക്കം ചെയ്തിരുന്നു. അന്ന് തന്നെ നീക്കം ചെയ്യാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് ഗായിക ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ ഗായിക കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 

കേസിൽ കോടതി ഗായികയ്ക്ക്1,000 പൗണ്ട് പിഴ ചുമത്തുകയും പുനരധിവാസ പ്രവർത്തനങ്ങളും 12 മാസത്തെ കമ്മ്യൂണിറ്റി സേവനത്തിനുള്ള നിർദേശം നൽകുകയും ചെയ്തു.

ADVERTISEMENT

∙ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി
പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം സാമന്ത ഫോക്‌സ് സമ്മതിച്ചു. വിമാനത്തിലിരുന്ന് ഭാര്യ ലിൻഡ ഓൾസനോട് സാമന്ത തർക്കിച്ചതായും റിപ്പോർട്ടുകളുണ്ട്. വിമാനത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനിടെ നിരന്തരം ഉദ്യോഗസ്ഥര സാമന്ത ഭീഷണിപ്പെടുത്തിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിമാനത്തിൽ വച്ച് ഭാര്യയെ ആക്രമിച്ചെന്ന കുറ്റം പ്രോസിക്യൂട്ടർമാർ ഒഴിവാക്കി. സംഭവത്തെ തുടർന്ന് വിമാനം 12 മണിക്കൂർ വൈകി. 42 യാത്രക്കാരാണ് അന്ന് വിമാനത്തിൽ സാമന്തയ്ക്ക് പുറമെ ഉണ്ടായിരുന്നത്. തങ്ങളുണ്ടായ നഷ്ടത്തിന് കോടതിയെ സമീപിച്ച ബ്രിട്ടിഷ് എയർവേയ്‌സിന് 1,718 പൗണ്ട് സാമന്ത ഫോക്‌സ് നൽകാനും കോടതി ഉത്തരവിട്ടു.

English Summary:

Sam Fox threatened to knock officer's teeth out