ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്റെ ക്ലീവ് സ്‌കൂളില്‍ വച്ച് നടന്ന ഓണാഘോഷം ഗംഭീരമായി. രാവിലെ 11 മണിയോടെ പൂക്കളമിട്ട് ഓണസദ്യയോടെ ഓണാഘോഷത്തിന് തുടക്കമായി.

ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്റെ ക്ലീവ് സ്‌കൂളില്‍ വച്ച് നടന്ന ഓണാഘോഷം ഗംഭീരമായി. രാവിലെ 11 മണിയോടെ പൂക്കളമിട്ട് ഓണസദ്യയോടെ ഓണാഘോഷത്തിന് തുടക്കമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്റെ ക്ലീവ് സ്‌കൂളില്‍ വച്ച് നടന്ന ഓണാഘോഷം ഗംഭീരമായി. രാവിലെ 11 മണിയോടെ പൂക്കളമിട്ട് ഓണസദ്യയോടെ ഓണാഘോഷത്തിന് തുടക്കമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്ലോസ്റ്റര്‍ ഷെയര്‍∙ ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷൻ ക്ലീവ് സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം, ഓണസദ്യ, വടംവലി മത്സരം എന്നിവ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ജിഎംഎയുടെ ചെല്‍റ്റന്‍ഹാം യൂണിറ്റ് വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്. സെന്‍റര്‍ഫോര്‍ഡ് യൂണിറ്റ് രണ്ടാം സ്ഥാനം നേടി. 

 മട്ടാഞ്ചേരി കിച്ചനാണ് ഓണസദ്യയുടെ ഒരുക്കിയത്. ചെണ്ടമേളത്തിന്‍റെയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലിയെ ആനയിച്ചു. മാവേലിയായ സതീഷും ജിഎംഎ പ്രസിഡന്‍റ് അനില്‍ തോമസും, സെക്രട്ടറി ബിസ് പോള്‍ മണവാളനും യുക്മ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറയും മറ്റ് ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഓണാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിസ്പോള്‍ മണവാളന്‍ സ്വാഗതം ആശംസിച്ചു. 

ADVERTISEMENT

ജിഎംഎയുടേയും സിന്‍റര്‍ ഫോര്‍ഡിലേയും ഗ്ലോസ്റ്ററിലേയും ചെല്‍റ്റന്‍ഹാമിലേയും ഭാരവാഹികള്‍ക്കും മറ്റ് അംഗങ്ങള്‍ക്കും സ്വാഗതമേകി. ജിഎംഎ പ്രസിഡന്‍റ് അനില്‍ തോമസ് അധ്യക്ഷ പ്രസംഗം നടത്തി. 

ജിസിഎസിഎ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ജിഎംഎ ഈ വര്‍ഷവും ആദരിച്ചു. ലിയ ബിജു, ഒലീവിയ തോമസ്, മെറിന്‍ ജൂബി എന്നിവര്‍ക്കാണ് എ ലെവലില്‍ ഉന്നത വിജയം നേടിയതിന് സമ്മാനങ്ങള്‍ നല്‍കിയത്. ജിസിഎസിയില്‍ നയന മെറിന്‍ തോമസും ലിയോണ്‍ ബെന്നിയും ഉന്നത വിജയം നേടിയതിന് സമ്മാനങ്ങള്‍ നേടി. അജീഷ് പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും സ്പോണ്‍സേഴ്സിനും നന്ദി പറഞ്ഞു. 

ADVERTISEMENT

തിരുവാതിരയും മറ്റ നൃത്തങ്ങളും പാട്ടുകളും ഒക്കെയായി ജിഎംഎ അംഗങ്ങള്‍ വേദിയില്‍ കലാവിരുന്ന്  ഒരുക്കി.ജിഎംഎ പ്രസിഡന്‍റ് അനില്‍ കുമാറും സെക്രട്ടറി ബിസ്മോള്‍ മണവാളനും ട്രഷററര്‍ അരുണ്‍കുമാറിന്‍റെ അഭാവത്തില്‍ ജോയ്ന്‍റ് ട്രഷററും എക്സിക്യൂവ് അംഗങ്ങളും ചേര്‍ന്നാണ് പരിപാടികൾ ക്രമീകരിച്ചത്. സിബി ജോസഫ്, രമ്യ മനോജ്, ഫ്ളോറന്‍സ് ഫെലിക്സ്, ജെക്സണ്‍ ജോവില്‍ട്ടണ്‍ ,റോബി മേക്കറ, അനില്‍ മഞ്ജിത്ത്, മനോജ് വേണുഗോപാല്‍, ദേവലാല്‍,ലിജി ലൂക്കോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 

മോർഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോർഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സേഴ്സായിരുന്നു. അനില്‍ തോമസിന്‍റെയും ബിസ്മോളിന്‍റെയും ജിഎംഎയുടെ മുഴുവന്‍ എക്സിക്യൂട്ടിവ് അംഗങ്ങളും പരിപാടിയുടെ ചുക്കാൻ പിടിച്ചു

ADVERTISEMENT

വാർത്ത : ജെഗി ജോസഫ്

English Summary:

Gloucestershire Malayalee Association Onam Celebration

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT