കൊളോണ്‍/ബെര്‍ലിന്‍ ∙ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പതിനാലാമത് ഭദ്രാസനമായി രൂപം കൊണ്ട യുകെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന്റെ അധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്കോപ്പായ്ക്ക് ജര്‍മനി മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്റെ ഊഷ്മള വരവേല്‍പ്പ് നല്‍കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളോണ്‍/ബര്‍ലിന്‍ ∙ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പതിനാലാമത് ഭദ്രാസനമായി രൂപം കൊണ്ട യുകെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന്റെ അധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്കോപ്പായ്ക്ക് ജര്‍മനി മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്റെ ഊഷ്മള വരവേല്‍പ്പ് നല്‍കി.

ഒക്ടോബര്‍ 12ന് രാവിലെ പത്തു മണിക്ക് കൊളോണ്‍, ഇമ്മന്‍ഡോര്‍ഫിലെ സെന്റ സെര്‍വാറ്റിയൂസ് ദേവാലയത്തില്‍ നടത്തിയ വിശുദ്ധ കുര്‍ബാനയ്ക്കും അതോടനുബന്ധിച്ചു നടന്ന ആദ്യ കർബാനയ്ക്കും ഭദ്രാസന എപ്പിസ്കോപ്പ നേതൃത്വം നൽകി. ഭദ്രാസന എപ്പിസ്കോപ്പയില്‍ നിന്നും 7 കുട്ടികളാണ് ആദ്യകുര്‍ബാന സ്വീകരിച്ചത്.

ADVERTISEMENT

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്കോപ്പ, ജര്‍മനി മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്റെ ആദരവ് ഏറ്റുവാങ്ങി. മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍ ജര്‍മനിയുടെ വികാരിയായ റവ.തോമസ് ജോസഫ് സ്വാഗതം ആശംസിച്ചു. കൊളോണ്‍ കത്തോലിക്കാ സഭയിലെ സീനിയര്‍ വികാരിയായ റവ. ക്രിസ്റ്റോഫ് ഹിറ്റമേയര്‍, തോമസ് മാമ്മന്‍ (വൈസ് പ്രസിഡന്റ്, മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍ ജര്‍മനി), ജര്‍മനി മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷനിലെ മുതിര്‍ന്ന അംഗങ്ങളെ പ്രതിനിധികരിച്ചു എബ്രഹാം പാറക്കമണ്ണില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

ജര്‍മനി മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷനെ പ്രതിനിധികരിച്ചു വികാരി റവ.തോമസ് ജോസഫ്, വൈസ് പ്രസിഡന്റ് തോമസ് മാമ്മന്‍, സെക്രട്ടറി ബിജു ഫിലിപ്പ്, ട്രസ്ററിമാരായ ബിനോയ് വര്‍ഗീസ്,ബെന്‍ജി ഡാനിയേല്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു.

ADVERTISEMENT

ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, അയല്‍ രാജ്യങ്ങളായ സ്വീഡന്‍, ബെല്‍ജിയം എന്നിവിടങ്ങളിലടക്കും 130 ഓളം വിശ്വാസികള്‍ പരിപാടികളില്‍ പങ്കെടുത്തു. ഒക്ടോബര്‍ പതിമൂന്നിന് ഞായറാഴ്ച ബര്‍ലിനില്‍ നടന്ന വിശുദ്ധ കർബാനയ്ക്കു ഭദ്രാസന എപ്പിസ്കോപ്പ നേതൃത്വം നല്‍കി. തുടര്‍ന്ന് ബര്‍ലിന്‍ പ്രെയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന പൊതു സമ്മേളനത്തിലും അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്കോപ്പയെ ആദരിച്ചു.

English Summary:

Dr. Joseph Mar Ivanios Episcopa was Welcomed

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT