ഡൂയിസ്ബുര്‍ഗ് മലയാളി അസോസിയേഷന് ഒരുമ ഓണാഘോഷം സംഘടിപ്പിച്ചു
ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്തിലെ ഡൂയിസ്ബുര്‍ഗ് നഗരത്തില്‍ കുടിയേറിയ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ "ഒരുമ" അസോസിയേൻ ആരവമെന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്തിലെ ഡൂയിസ്ബുര്‍ഗ് നഗരത്തില്‍ കുടിയേറിയ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ "ഒരുമ" അസോസിയേൻ ആരവമെന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്തിലെ ഡൂയിസ്ബുര്‍ഗ് നഗരത്തില്‍ കുടിയേറിയ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ "ഒരുമ" അസോസിയേൻ ആരവമെന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ബര്‍ലിന്‍ ∙ ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്തിലെ ഡൂയിസ്ബുര്‍ഗ് നഗരത്തില്‍ കുടിയേറിയ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ "ഒരുമ" അസോസിയേൻ ആരവമെന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഡൂയീസ്ബുര്‍ഗ്, വാല്‍സും അല്‍ഡെന്‍റാഡെ സെന്‍റ് ജോസഫ് ദേവാലയ ഹാളില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഗോപീകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു.
അസോസിയേഷന് പ്രസിഡന്‍റ് എ.എസ് സുദീപ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നാലാം ലോക കേരള സഭയില്‍ ജര്‍മനിയില്‍ നിന്നുള്ള അംഗമായ ജോസ് കുമ്പിളുവേലില്‍ (മുഖ്യാതിഥി), മാവേലി, എഎസ് സുദീപ്, ആന്‍റണി പാലത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
സെന്‍റ് ജോസഫ് ദേവലയ ചാപ്ലെയിന്‍ ഫാ.രായന്ന സിരിഗിരി, നാടകകൃത്തും സംഘടനാ പ്രവര്‍ത്തകനുമായ ആന്‍റണി പാലത്തിങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മാധ്യമപ്രവർത്തനത്തിനുള്ള ശ്രേഷ്ഠ പുരസ്കാരം മാധ്യമപ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിക്ക് സമ്മാനിച്ചു.
മാവേലിയായി വേഷമിട്ട അലക്സ് പോള്‍ ഓണസന്ദേശം നല്‍കി. അസോസിയേഷന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും താങ്ങും തണലുമായി നില്‍ക്കുന്ന ഫാ.രായന്ന സിരിഗിരിയ്ക്കും, അസോസിയേഷന് ""ഒരുമ'' എന്ന പേര് നിര്‍ദ്ദേശിച്ച മനു, പ്രീമ കുടുംബത്തെയും, പരിപാടിക്ക് ആരവം എന്ന പേര് നിര്‍ദ്ദേശിച്ച നീലു, ജോജി കുടുംബത്തെയും മെമന്‍റോ നല്‍കിയാദരിച്ചു. പൂക്കളം, തിരുവാതിരകളി, സംഘനൃത്തം, ഗാനാലാപനം, മുതിര്‍ന്നവരുടെയും, കുട്ടികളുടെയും, വനിതകളുടെയും വടംവലി മല്‍സരം, കസേരകളി, ഓണസദ്യ എന്നിവയും ക്രമീകരിച്ചിരുന്നു.
ആനി മാളിയേക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടികള്‍ക്കുശേഷം ഡിജെയും ഉണ്ടായിരുന്നു. ആന്‍ഡ്രിയ, ആര്‍ഡ്രോണ്‍ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. എഡ്വിന്‍ ജോസ് സുനില്‍ നന്ദി പറഞ്ഞു.
അസോസിയേഷന് പ്രസിഡന്‍റ് എ.എസ് സുദീപ്, ഗോപികൃഷ്ണന്‍(ജന. സെക്രട്ടറി), ബിജു സെബാസ്റ്റ്യന്‍ (ട്രഷറര്‍), ജിജോ തൊമ്മന്‍ (ട്രഷറര്‍), കമ്മിറ്റി അംഗങ്ങളായ ലിജി എബ്രഹാം, ഐറിന്‍ ഷിബിന്‍ ആഷ അലക്സ്, പ്രീമ മനു, നീലു ജോജി, ബിനീഷ് വി നായര്‍, ജിന്‍റോ, പ്രവീണ്‍, അജോ എന്നിവര്‍ ആഘോഷത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.