യുകെയിൽ ഞാവള്ളി കുടുംബസംഗമം
ഞാവള്ളി കുടുംബസംഗമം സംഘടിപ്പിച്ചു. ഡെവോൺ കൗണ്ടിയിലുള്ള മനാട്ടനിൽ ഹീട്രി ആക്ടിവിറ്റി സെന്ററിൽ വച്ച് ഒക്ടോബർ 25 മുതൽ ഒക്ടോബർ 28 വരെ ഞാവള്ളി കുടുംബസംഗമം നടന്നു.

ലണ്ടൻ ∙ ഞാവള്ളി കുടുംബസംഗമം സംഘടിപ്പിച്ചു. ഡെവോൺ കൗണ്ടിയിലുള്ള മനാട്ടനിൽ ഹീട്രി ആക്ടിവിറ്റി സെന്ററിൽ വച്ച് ഒക്ടോബർ 25 മുതൽ ഒക്ടോബർ 28 വരെ ഞാവള്ളി കുടുംബസംഗമം നടന്നു.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 17 കുടുംബങ്ങളാണ് ഞാവള്ളി കുടുംബസംഗമത്തിൽ പങ്കെടുത്തത്. ബെന്നി തെരുവൻകുന്നേൽ, സതീഷ് ഞാവള്ളിൽ, സക്കറിയാസ് ഞാവള്ളിൽ, മാത്യൂ ആണ്ടുകുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ 2017 ജൂൺ 10ന് ബർമിങ്ഹാമിൽ വച്ച് യുകെ സിറോ മലബാർ സഭയുടെ പ്രഥമ ബിഷപ് ജോസഫ് സ്രാമ്പിക്കലാണ് ഞാവള്ളി കുടുംബസംഗം ഉദ്ഘാടനം ചെയ്തത്. രക്ഷാധികാരി ഡോ. ജോൺ അബ്രഹാം കോട്ടവാതുക്കലിന്റെ നേതൃത്വത്തിൽ കുടുംബസംഗമം തുടർച്ചയായി നടന്നു വരുന്നു.
ഞാവള്ളി കുടുംബകൂട്ടായ്മയുടെ ഒത്തൊരുമയുടെ ഏറ്റവും പ്രധാനമായ വി. കുർബാനയ്ക്ക് യുകെയിലെ ആദ്യത്തെ മലയാളി വൈദികൻ പ്ലൈമോത്ത് രൂപതയിലെ ഫാ. സണ്ണി പോൾ അരഞ്ഞാനിലും, ഫാ. ജോസഫ് കൊട്ടുകാപ്പള്ളിയും നേതൃത്വം നൽകി.
ജിനി ജോബിന്റെ നേതൃത്വത്തിൽ വിവിധതരം മത്സരങ്ങൾ നടന്നു. ഹോപ്പ് മൂവി പ്രദർശിപ്പിച്ചു. അടുത്തവർഷങ്ങളിലെ കുടുംബകൂട്ടായ്മയെ കുറിച്ച് ചർച്ച ചെയ്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.