സംഗീതരാവൊരുക്കി അലിഫ് മീഡിയ വാർഷികാഘോഷം
അബുദാബി ∙ മലയാളം, ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ ഈണങ്ങൾ പെയ്തിറങ്ങിയ സംഗീതരാവിൽ അലിഫ് മീഡിയയുടെ പത്താം വാർഷികം (അലിഫ് കി രാത്ത്) ആഘോഷിച്ചു.

അബുദാബി ∙ മലയാളം, ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ ഈണങ്ങൾ പെയ്തിറങ്ങിയ സംഗീതരാവിൽ അലിഫ് മീഡിയയുടെ പത്താം വാർഷികം (അലിഫ് കി രാത്ത്) ആഘോഷിച്ചു. കെ.പി. ഗ്രൂപ്പ് സ്ഥാപകൻ കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നടൻ മനോജ് കെ. ജയൻ മുഖ്യാതിഥിയായി. മലയാളത്തിലും ഹിന്ദിയിലും തെലുഗിലും പാട്ടുപാടി അദ്ദേഹം ആസ്വാദകരെ കയ്യിലെടുത്തു.
കണ്ണൂർ ഷെരീഫ്, ശരീഫ്, ആസിഫ് കാപ്പാട്, ഫാസില ബാനു എന്നിവർ നയിച്ച സംഗീത വിരുന്നായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. മനോജ് കെ. ജയനുള്ള ഉപഹാരം അലിഫ് മീഡിയ മാനേജിങ് ഡയറക്ടർ മുഹമ്മദ് അലി സമ്മാനിച്ചു. ഇതോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്കുള്ള പുരസ്കാരം മനോജ് കെ. ജയൻ സമ്മാനിച്ചു.
എൻ.എം. അബൂബക്കർ, മലയാള മനോരമ (പത്രപ്രവർത്തനം), ഷിജിന കണ്ണൻദാസ് കൈരളി ടി.വി (ദൃശ്യമാധ്യമം), അസീസ് കാളിയാടൻ, സിനി ജോസഫ് (പൊതുപ്രവർത്തനം), സജീവ് എവർസേഫ് (ജീവകാരുണ്യം), ഡോ. ഷാസിയ (ആരോഗ്യം), വർഷ തിരുമലേഷ് (കല), എം.എ. ഹക്കീം (അയോധന കല), ഡോ. ഹസീനാ ബീഗം (സാഹിത്യം), അമീൻ മന്നൻ (സോഷ്യൽ മീഡിയ) എന്നിവരെയാണ് ആദരിച്ചത്. പ്രോഗ്രാം ഡയറക്ടർ നസീർ പെരുമ്പാവൂർ, സിറാജ് പൊന്നാനി, ഷൗക്കത്ത് വാണിമേൽ (കോ ഓർഡിനേറ്റർ), മുഹമ്മദ് ഷെരീഫ് (ഹാപ്പി ബേബി മൊബൈൽസ്), ഇസ്മായിൽ (തബക്ക്) തുടങ്ങി ഒട്ടേറെ പേർ പരിപാടിയിൽ പങ്കെടുത്തു.