യുസ്മ അവാർഡ് നൈറ്റും, നാഷനൽ കലാമേളയും നവംബർ 30ന്
യുസ്മ അവാർഡ് നൈറ്റും, യുസ്മ നാഷനൽ കലാമേളയും ലിവിങ്സ്റ്റണിലെ അർമാഡൈൽ അക്കാഡമിയിൽ നവംബർ 30ന് രാവിലെ 11 മണിക്ക്. മലയാളം യുകെ ന്യൂസ് മീഡിയ പാർട്ണറായി ചേർന്നുകൊണ്ട് ഐഡിയലിസ്റ്റിക്ക് ഫിനാൻഷ്യൽസ് ലിമിറ്റഡിന്റെ സഹകരണത്തോടെ സ്കോട്‌ലൻഡിലെ യുസ്മയുടെ നേതൃത്വത്തിൽ സ്കോട്‌ലൻഡിലെ മലയാളി സംഘടനകൾ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഗ്ലാസ്ഗോ ∙ യുസ്മ അവാർഡ് നൈറ്റും, യുസ്മ നാഷനൽ കലാമേളയും ലിവിങ്സ്റ്റണിലെ അർമാഡൈൽ അക്കാഡമിയിൽ നവംബർ 30ന് രാവിലെ 11 മണിക്ക്. മലയാളം യുകെ ന്യൂസ് മീഡിയ പാർട്ണറായി ചേർന്നുകൊണ്ട് ഐഡിയലിസ്റ്റിക്ക് ഫിനാൻഷ്യൽസ് ലിമിറ്റഡിന്റെ സഹകരണത്തോടെ സ്കോട്‌ലൻഡിലെ യുസ്മയുടെ നേതൃത്വത്തിൽ സ്കോട്‌ലൻഡിലെ മലയാളി സംഘടനകൾ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യുണൈറ്റഡ് സ്കോട്‌ലൻഡ് മലയാളി അസോസിയേഷന്റെദേശീയ കലാമേളയാണ് അവാർഡ് നൈറ്റിനോടൊപ്പം നടത്തപ്പെടുന്നത്. യുസ്മ നാഷനൽ കലാമേള മത്സരത്തിൽ വിജയിക്കുന്നവർക്ക് അന്നേ ദിവസം നടക്കപ്പെടുന്ന അവാർഡ് നൈറ്റിൽ സമ്മാനങ്ങൾ നൽകും. കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. സ്കോട്‌ലൻഡിലെ എല്ലാവർക്കും സംഘടനയുടെ ഭാഗമായോ അല്ലാതെയോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
യുസ്മ നാഷനൽ കലാമേളയിലെ വ്യക്തിഗത, ഗ്രൂപ്പിനങ്ങളിലായി നടത്തപ്പെടുന്ന മത്സര ഇനങ്ങൾ: സോളോ സോങ്, സിംഗിൾ ഡാൻസ്, ഉപകരണ സംഗീതം (കീബോർഡ്) (ഗിത്താർ), മലയാളം പദ്യം ചൊല്ലൽ, പ്രസംഗം (മലയാളം) (ഇംഗ്ലിഷ്), മിമിക്രി, മോണോ ആക്ട്, പെയ്ന്റിങ്, ഡ്രോയിങ്, ഫാൻസി ഡ്രസ്സ്, തിരുവാതിര, ഒപ്പന, മാർഗ്ഗംകളി, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോങ്, സ്കിറ്റ്. വിവിധ സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടക്കുക. കലാമേളയുടെയും അവാർഡ് നിശയുടെയും വിജയത്തിനായി അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ യുസ്മ ഭരണ സമതിയുടെ നേത്രത്വത്തിൽ എല്ലാ സജ്ജീകരണങ്ങളും തയാറാണെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ജോസ് മാത്യു നേര്യംപറമ്പിൽ: 07442009173