ക്രിസ്മസ് പ്രഭയിൽ വത്തിക്കാൻ: ആഹ്ലാദനിറവിൽ ഭാരതസഭ; ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് ഇന്ന് കർദിനാൾ പദവിയിലേക്ക്
സെന്റ് പീറ്റേഴ്സ് ബസിലിക്ക ക്രിസ്മസിന്റെ ആഹ്ലാദം ഏറ്റുവാങ്ങാൻ ഒരുങ്ങുകയാണ്. ക്രിസ്മസ് ട്രീ ഉയർന്നുകഴിഞ്ഞു; പുൽക്കൂട് സജ്ജമാകുന്നു. ഭാരത കത്തോലിക്കാ സഭയിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്നു നടക്കും.

വത്തിക്കാൻ സിറ്റി ∙ സെന്റ് പീറ്റേഴ്സ് ബസിലിക്ക ക്രിസ്മസിന്റെ ആഹ്ലാദം ഏറ്റുവാങ്ങാൻ ഒരുങ്ങുകയാണ്. ക്രിസ്മസ് ട്രീ ഉയർന്നുകഴിഞ്ഞു; പുൽക്കൂട് സജ്ജമാകുന്നു. ഭാരത കത്തോലിക്കാ സഭയിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്നു നടക്കും. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണു ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കൂവക്കാട് (51).
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വത്തിക്കാൻ സമയം ഇന്നു വൈകിട്ട് 4ന് (ഇന്ത്യൻ സമയം രാത്രി 8.30) നടക്കുന്ന ചടങ്ങുകളിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. മാർ ജോർജ് കൂവക്കാട് ഉൾപ്പെടെ 21 പേരെയാണു കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. ഒന്നര മണിക്കൂറാണ് ഇന്നത്തെ ചടങ്ങുകളുടെ ദൈർഘ്യം.
നാളെ രാവിലെ 9.30നു പഴയ കർദിനാൾമാരും പുതുതായി സ്ഥാനമേറ്റ കർദിനാൾമാരും മാർപാപ്പയ്ക്കൊപ്പം കുർബാന അർപ്പിക്കും. ചങ്ങനാശേരി അതിരൂപതാ ആർച്ച്ബിഷപ് മാർ തോമസ് തറയിലും മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും സഹകാർമികരാവും.
സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവരും കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിൽ പ്രത്യേക കേന്ദ്രസംഘവും സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
ചങ്ങനാശേരി അതിരൂപതയിൽനിന്നു മുഖ്യ വികാരി ജനറലായ ഞാനുൾപ്പെടെ 12 പേരുടെ ഔദ്യോഗിക സംഘമാണ് എത്തിയിട്ടുള്ളത്. മാർ കൂവക്കാടിന്റെ ബന്ധുക്കളും ഇവിടെ എത്തിയിട്ടുണ്ട്.