റോമിലെ മാർത്തോമ്മാ യോഗം റൂബി ജൂബിലി ആഘോഷിച്ചു
റോം∙ റോമിൽ പഠനരംഗത്തും വിവിധ കർമ്മരംഗങ്ങളിലും വ്യാപൃതരായിരിക്കുന്ന സിറോ മലബാർ, സിറോ മലങ്കര സഭകളിലെ വൈദികരുടെയും സമർപ്പിതരുടെയും കൂട്ടായ്മയായ മാർത്തോമ്മാ യോഗത്തിന്‍റെ റൂബി ജൂബിലി ആഘോഷം റോമിലെ ഡമഷേനോ കോളജിൽ വച്ച് നടന്നു. ലാസാലെറ്റ് സന്യാസ സമൂഹത്തിന്‍റെ സുപ്പീരിയർ ജനറൽ ഫാ. ജോജോൺ ചെട്ടിയാംകുന്നേൽ

റോം∙ റോമിൽ പഠനരംഗത്തും വിവിധ കർമ്മരംഗങ്ങളിലും വ്യാപൃതരായിരിക്കുന്ന സിറോ മലബാർ, സിറോ മലങ്കര സഭകളിലെ വൈദികരുടെയും സമർപ്പിതരുടെയും കൂട്ടായ്മയായ മാർത്തോമ്മാ യോഗത്തിന്‍റെ റൂബി ജൂബിലി ആഘോഷം റോമിലെ ഡമഷേനോ കോളജിൽ വച്ച് നടന്നു.
ലാസാലെറ്റ് സന്യാസ സമൂഹത്തിന്‍റെ സുപ്പീരിയർ ജനറൽ ഫാ. ജോജോൺ ചെട്ടിയാംകുന്നേൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മാർത്തോമ്മാ യോഗം പ്രസിഡന്‍റ് ഫാ. ജേക്കബ് ജോർജ് ഇളമ്പള്ളൂർ എല്ലാവരെയും സ്വാഗതം ചെയ്തു. സെക്രട്ടറി സിസ്റ്റർ നിഖിയ സിഎംസി റിപ്പോർട്ട് അവതരിപ്പിച്ചു.
മുഖ്യാതിഥിയായി സാന്താ മരിയ ഡെൽ ഡിവിന അമോറിലെ റെക്ടർ കർദിനാൾ എൻറിക്കോ ഫെറോച്ചി യോഗം ഉദ്ഘാടനം ചെയ്തു.
25 വർഷമായി പ്രൊപ്പഗാന്ത ഫീദെയുടെ ഔദ്യോഗിക കാനോനിക്കൽ കൺസൾട്ടൻഡ് റഫാ. ജോസ് കൂനംപറമ്പിലിനെ യോഗം പ്രത്യേകമായി ആദരിച്ചു. ഡമഷേനോ കോളജ് റെക്ടർ റവ. ഡോ. ജോൺ ജയ്‌മോൻ , റോമിലെ സിറോ മലങ്കര കത്തോലിക്കാ സമൂഹത്തിന്‍റെ പ്രൊക്യുറേറ്റർ ഫാ. ബെനഡിക്ട് കുര്യൻ പെരുമുറ്റത്ത്, റോമിലെ എഫ്‌സിസി റീജനൽ സുപ്പീരിയർ സിസ്റ്റർ റെനി എന്നിവർ ആശംസകൾ അറിയിച്ചു.
ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി വിവിധ കലാപരിപാടികൾ ഡമഷേനോ, പത്രോച്ചിനോ, മാത്തർ എക്ലിസിയ എന്നീ കോളജുകളുടെ നേതൃത്വത്തിൽ നടന്നു.
മാർത്തോമ്മാ യോഗം വൈസ് പ്രസിഡന്‍റ് ഫാ. ഫെമിൻ ചിറ്റിലപ്പള്ളി, ജോയിന്‍റ് സെക്രട്ടറി സിസ്റ്റർ ആൻ മരിയ എഫ്‌സിസി, ട്രഷറർ ഫാ. ജോബി കാച്ചപ്പള്ളി , എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാ. ജയ്‌സൺ എഞ്ചത്താനത്ത് , സിസ്റ്റർ ജോവാന മരിയ ഡിഎം, ഫാ. ജോബിൻ തോലാനിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.