അയർലൻഡിലെ ആദ്യ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്‍റെ നേതൃത്വത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 12‌ന് നടക്കും

അയർലൻഡിലെ ആദ്യ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്‍റെ നേതൃത്വത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 12‌ന് നടക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙  അയർലൻഡിലെ ആദ്യ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്‍റെ നേതൃത്വത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 12‌ന് നടക്കും. അയ്യപ്പനെ കണ്ട് തൊഴുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. രാവിലെ 10 മുതൽ ‌ഇടശ്ശേരി രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രത്യേക അയ്യപ്പ പൂജകൾ ആരംഭിക്കും.

ഡബ്ലിൻ ബല്ലിമൗണ്ടിലുള്ള വിഎച്ച്സിസിഐ  ക്ഷേത്രത്തിൽ വച്ചാണ് ആഘോഷ പരിപാടികൾ നടത്തുന്നത്.  നെയ്യഭിഷേകം,  പുഷ്പാഭിഷേകം, ഭസ്മാഭിഷേകം, പായസ നിവേദ്യം എന്നിവയും സത്ഗമയ ഭജൻസിന്‍റെ ഭക്തിഗാനസുധ, ചിന്തുപാട്ട്, പടിപൂജ, മഹാദീപാരാധന, തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.

ADVERTISEMENT

ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യേണ്ടതും നീരാഞ്ജനം വഴിപാടിനായി പണമടച്ച് പ്രത്യേകം രസീത് എടുക്കേണ്ടതുമാണ്. ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം ലിങ്കിൽ ജനുവരി ഏഴിന് മുൻപായി എല്ലാവരും വിവരങ്ങൾ റജിസ്റ്റർ ചെയ്യണമെന്ന് പ്രത്യേകം അറിയിക്കുന്നു: https://forms.gle/xesgEfyYUrskp2Mx9

വിവരങ്ങൾക്ക്: 0873226832, 0876411374, 0877818318, 0871320706

English Summary:

Satgamaya Makaravilakku Mahotsavam on January 12th