കൊടുങ്കാറ്റിനെ പോലും തടുത്ത സാഹോദര്യം; ഷെയ്ഖ് ഹംദാന്റെ ഓർമയിൽ ഷെയ്ഖ് മുഹമ്മദ്
ദുബായ്∙ മക്തൂം കുടുംബത്തിലെ രണ്ടാമത്തെ കൺമണിയായാണു ഷെയ്ഖ് ഹംദാൻ ബിൻ റാഷിദിന്റെ ജനനം.....
ദുബായ്∙ മക്തൂം കുടുംബത്തിലെ രണ്ടാമത്തെ കൺമണിയായാണു ഷെയ്ഖ് ഹംദാൻ ബിൻ റാഷിദിന്റെ ജനനം.....
ദുബായ്∙ മക്തൂം കുടുംബത്തിലെ രണ്ടാമത്തെ കൺമണിയായാണു ഷെയ്ഖ് ഹംദാൻ ബിൻ റാഷിദിന്റെ ജനനം.....
ദുബായ്∙ മക്തൂം കുടുംബത്തിലെ രണ്ടാമത്തെ കൺമണിയായാണു ഷെയ്ഖ് ഹംദാൻ ബിൻ റാഷിദിന്റെ ജനനം. അബുദാബി ഭരണാധികാരി ഹംദാൻ ബിൻ സായിദിന്റെ പേരാണു പിതാവ് ഹംദാനു നൽകിയതെന്നു സഹോദരനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആത്മകഥയായ 'എന്റെ കഥ'യിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ഭരണാധികാരികളായ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹോഷ്മളത കുട്ടിക്കാലം മുതൽ മരണം വരെ നിലനിന്നു. കൗമാരകാലത്ത് ദുബായിയെ കുലുക്കിയ കൊടുങ്കാറ്റിൽ ജീവിതം ഉലയാതിരിക്കാൻ സഹോദരൻ ഹംദാൻ കൂടെ നിന്നതും ഷെയ്ഖ് മുഹമ്മദ് അനുസ്മരിക്കുന്നു.
1961 ഏപ്രിൽ 8 നു രാത്രി ഞാൻ എന്റെ വീട്ടിലെ മുറിയിൽ ഗാഢമായ നിദ്രയിലാണ്.പൊടുന്നനെ ഹൃദയം കുലുക്കുന്ന ആഘാതമുണ്ടായി.
കിടക്കുന്ന കട്ടിൽ കൊടുങ്കാറ്റിന്റെ മധ്യത്തിലേക്ക് എടുത്തെറിയപ്പെട്ട പോലെ! വലിയ വീടിന്റെ ഭാഗങ്ങൾ കാറ്റിൽ പറക്കുന്നതായി തോന്നി. ജനലുകളും വാതിലുകളും കാറ്റിൽ കൊട്ടിയടക്കപ്പെടുന്നു. 'ഹംദാൻ... മുഹമ്മദ്... എന്നിങ്ങനെ എന്റുപ്പ ഉറക്കെ വിളിച്ചുകൊണ്ടിരിക്കുന്നു. കട്ടിലിൽ നിന്നു ചാടിയെഴുന്നേറ്റ് ശബ്ദം കേട്ട ഭാഗത്തേക്ക് കുതിച്ചോടി.പിന്നെ കേട്ടത് ഹംദാന്റെ അഭ്യർഥനയായിരുന്നു 'നീ നിന്റെ വിരിപ്പ് കൊണ്ടു വാ, നമുക്ക് വാതിലടക്കണം ..' അന്ത്യനാളിനെ അനുസ്മരിക്കുന്ന കനത്ത കാറ്റിനെ പ്രതിരോധിച്ച് വാതിലുകളും ജനലുകളും ഭദ്രമാക്കാൻ കൂട്ടായി യത്നിച്ചു.
' ഉറ്റ സുഹൃത്തുക്കളെപ്പോലെ ഇരുവരും ഒന്നിച്ച് ചെലവിട്ട മനോഹര ദൃശ്യങ്ങൾ പുസ്തകത്തിൽ അനുസ്മരിക്കുന്നുണ്ട്. ഷെയ്ഖ് ഹംദാൻ രോഗശയ്യയിലായപ്പോഴും ഒടുവിൽ വിയോഗ വാർത്ത എത്തിയപ്പോഴും ഷെയ്ഖ് മുഹമ്മദ് പ്രാർഥനാ നിമഗ്നനായി കുറിച്ച വരികളിൽ സഹോദരനോടുള്ള അലിവും ആദരവും തുടിച്ചു നിന്നു.. എന്റെ കരുത്തും ജീവിത വഴിയിലെ കൂട്ടുമായ എന്റെ സഹോദരാ.. ദൈവം നിന്നെ കാരുണ്യം കൊണ്ട് അനുഗ്രഹിക്കട്ടെ എന്നായിരുന്നു അത്.
ഷെയ്ഖ് ഹംദാനെ അനുസ്മരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിലാപകാവ്യത്തിലും സഹോദരൻ ബാക്കിവച്ച നന്മയും മരണം ജീവിതത്തിലുണ്ടാക്കിയ നികത്താനാകാത്ത നഷ്ടവും പ്രതിഫലിച്ചു.