ദുബായ് ∙ ബലിപെരുന്നാളിനെ വരവേൽക്കാൻ ദുബായ് മുനിസിപ്പാലിറ്റി അറവുശാലകൾ ഒരുങ്ങി. ഉപയോക്താക്കൾക്ക് ബലി

ദുബായ് ∙ ബലിപെരുന്നാളിനെ വരവേൽക്കാൻ ദുബായ് മുനിസിപ്പാലിറ്റി അറവുശാലകൾ ഒരുങ്ങി. ഉപയോക്താക്കൾക്ക് ബലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ബലിപെരുന്നാളിനെ വരവേൽക്കാൻ ദുബായ് മുനിസിപ്പാലിറ്റി അറവുശാലകൾ ഒരുങ്ങി. ഉപയോക്താക്കൾക്ക് ബലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്  ∙ ബലിപെരുന്നാളിനെ വരവേൽക്കാൻ ദുബായ് മുനിസിപ്പാലിറ്റി അറവുശാലകൾ ഒരുങ്ങി. ഉപയോക്താക്കൾക്ക് ബലി മൃഗങ്ങളെ ഒാർഡർ ചെയ്യാനും വാങ്ങാനും മാംസം വിതരണം ചെയ്യാനും സ്മാർട് ആപ്ലിക്കേഷന്‍ സംവിധാനം വിപുലരീകരിച്ചതായി അധികൃതർ പറഞ്ഞു. കൃത്യസമയത്ത് സുഗമമായി  ഉപയേക്താക്കൾക്ക് ഗുണമേന്മയുള്ള സേവനം നൽകാനുള്ള ദുബായ് മുനിസിപാലിറ്റിയുടെ ലക്ഷ്യത്തിൻ്റെ ഭാഗ്യമായാണിത്.

സ്മാർട് ആപ്പുകൾ വഴി ഒാർഡർ ചെയ്യാം

ADVERTISEMENT

മാംസം ഒാർഡർ ചെയ്യാനുള്ള ആപ്പുകൾ: അല്‍ മവാഷി (Al Mawashi), തുർകി ദബായ(Turki Dabayh), ഷബാബ് അൽ ഫ്രീജ് (Shabab Al Freej), ദബായിഹ് അൽദാർ (Dhabayih Aldaar), അലനൂദ് (Alanood). സ്ലോട്ടേഴ്സ് (Slaughters), ദബായ് യുഎഇ (Dhabayeh UAE), ടെൻഡർ മീറ്റ് (Tender Meat). ഇൗ ആപ്പുകൾ ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകും.

ഉയർന്ന സുരക്ഷാ നിലവാരം

ADVERTISEMENT

തങ്ങളുടെ അറവുശാലയെ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം മുനിസിപ്പാലിറ്റി വിശദീകരിച്ചു. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ ഏറ്റവും പുതിയ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ശരീഅത്ത് അനുസരിച്ചാണ് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത്. എല്ലാ സേവനങ്ങളും ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുനൽകുന്നു. വൃത്തിയുള്ള അന്തരീക്ഷത്തിൽ കന്നുകാലികൾക്ക് വേണ്ട സൗകര്യങ്ങൾ ഇവിടെ നൽകുന്നുണ്ട്. കന്നുകാലികളെ കശാപ്പിന് മുമ്പും ശേഷവും പരിശോധിച്ച് അവ സുരക്ഷിതവും അനുയോജ്യവുമാണെന്ന് ഉറപ്പുവരുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പ്രവൃത്തി സമയം

ADVERTISEMENT

ദുബായ് മുനിസിപാലിറ്റിയുടെ കീഴിലുള്ള ഖിസൈസ് അറവുശാല എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തിക്കുക. ബലിപെരുന്നാൾ ദിവസം രാവിലെ 8 മുതൽ വൈകിട്ട് 4 വരെയും നാലാം ദിവസം രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും പ്രവർത്തിക്കും. അൽഖൂസ്, ഹത്ത, അൽ ലിസാലി അറവു ശാലകൾ അറഫാ ദിനത്തിൽ രാവിലെ 7 മുതൽ വൈകിട്ട് 4 വരെയും ബലിപെരുന്നാളിന്റെ ആദ്യ 3 ദിവസം രാവിലെ 8 മുതൽ വൈകിട്ട് 4 വരെയും നാലാം പെരുന്നാളിന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയുമാണ് പ്രവർത്തിക്കുക.

സുരക്ഷ, പ്രതിരോധ മാനദണ്ഡങ്ങൾ

അറവ് മൃഗങ്ങളെ കൊണ്ടുപോകുന്നതിന് കൃത്യമായ മാർഗനിർദേശങ്ങൾ ദുബായ് മുനിസിപാലിറ്റി നൽകുന്നു. മതിയായ സൗകര്യമുള്ള വാഹനങ്ങളിൽ അറവുശാലകളിലേക്കാണ് മൃഗങ്ങളെ കൊണ്ടുപോകുന്നതെന്ന് ഉറപ്പാക്കും. 

പ്രതിരോധ നടപടികൾ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഉൗന്നിപ്പറഞ്ഞു. ഫാമുകളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് മൃഗങ്ങൾക്കും മനുഷ്യർക്കും ഇടയിൽ സാംക്രമിക രോഗങ്ങൾ പകരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും വ്യക്തമാക്കി.

English Summary : Dubai Municipality ready to Welcome Eid Al Adha

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT