ഒമാനില്‍ ബസ്, ഫെറി സര്‍വീസുകള്‍ ജനകീയമാകുന്നു
മസ്‌കത്ത് ∙ ഒമാനില്‍ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ വര്‍ധിക്കുന്നു. ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ മുവാസലാത്തിന്റെ പൊതുഗതാഗതം ഉപയോഗിച്ചത് ഒരു ലക്ഷത്തില്‍ അധികം യാത്രക്കാരാണ്. വിവിധ റൂട്ടുകളിലായി മുവാസലത്ത് ബസ്, ഫെറി സര്‍വീസുകളില്‍ 120,000 ആളുകള്‍ യാത്ര ചെയ്തതായി ഒമാന്‍ ദേശീയ ഗതാഗത

മസ്‌കത്ത് ∙ ഒമാനില്‍ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ വര്‍ധിക്കുന്നു. ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ മുവാസലാത്തിന്റെ പൊതുഗതാഗതം ഉപയോഗിച്ചത് ഒരു ലക്ഷത്തില്‍ അധികം യാത്രക്കാരാണ്. വിവിധ റൂട്ടുകളിലായി മുവാസലത്ത് ബസ്, ഫെറി സര്‍വീസുകളില്‍ 120,000 ആളുകള്‍ യാത്ര ചെയ്തതായി ഒമാന്‍ ദേശീയ ഗതാഗത കമ്പനി (മുവാസലാത്ത്) അറിയിച്ചു.
മുവാസലാത്ത് ബസില്‍ 120,00ല്‍ അധികവും ഫെറി സര്‍വീസുകളില്‍ 7,000ല്‍ അധികം ആളുകളും യാത്ര ചെയ്തു. സമീപ കാലത്തെ പൊതുഗതാഗത സേവനങ്ങളുടെ ഉപയോഗത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സാധാരണക്കാരായ ആളുകളും കുറഞ്ഞ വരുമാനക്കാരായി വിദേശികളുമാണ് മുവസലാത്ത് സര്‍വീസുകള്‍ കൂടുതലായി ഉപയോഗപ്പെടുത്തിയത്. ഫെറി സര്‍വീസുകളിലും ആയിരങ്ങള്‍ യാത്ര ചെയ്തു.
രണ്ടാം പെരുന്നാളിന് 19,000ല്‍ അധികം യാത്രക്കാരാണ് ബസ് സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയത്. റൂവി മബേല റൂട്ടില്‍ 17,800ല്‍ അധികം ആളുകള്‍ യാത്ര നടത്തി. ഫെറി സര്‍വീസില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്തത് ശന്നാഹ്മസീറ റൂട്ടിലായിരുന്നു. 5,900 ആളുകളാണ് ഈ റൂട്ടില്‍ യാത്ര ചെയ്തത്. ഫെറികളില്‍ 1,625 ടണ്‍ ചരക്കുകളും 1,878 വാഹനങ്ങളും കടത്തിയതായും മുവാസലാത്ത് അറിയിച്ചു.