അബുദാബി ∙ ബഹിരാകാശത്ത് നിന്ന് ഹൈക്കു കവിത ചൊല്ലി എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. ബഹിരാകാശ പര്യവേക്ഷണത്തെക്കുറിച്ചുള്ള തന്റെ അറിവ് പങ്കിടുക മാത്രമല്ല, കവിതയിലൂടെ ലോകത്തെ മാറ്റാൻ ആളുകളെ പ്രചോദിപ്പിക്കുന്നതിന് തന്റെ ശബ്ദം സമ്മാനിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ നടന്ന ലോക കവിതാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ബഹിരാകാശത്ത് നിന്ന് ഹൈക്കു കവിത ചൊല്ലി എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. ബഹിരാകാശ പര്യവേക്ഷണത്തെക്കുറിച്ചുള്ള തന്റെ അറിവ് പങ്കിടുക മാത്രമല്ല, കവിതയിലൂടെ ലോകത്തെ മാറ്റാൻ ആളുകളെ പ്രചോദിപ്പിക്കുന്നതിന് തന്റെ ശബ്ദം സമ്മാനിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ നടന്ന ലോക കവിതാ ദിനാചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ, മുൻകൂട്ടി റെക്കോർഡ് ചെയ്‌ത വിഡിയോയിൽ ഹൈക്കു (കുഞ്ഞുകവിതകളുടെ ജാപ്പനീസ് രൂപം)വിൽ ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ പര്യവേക്ഷണം ചെയ്യുന്ന ഒരു വിജയകവിതയാണ് അൽ നെയാദി അവതരിപ്പിച്ചത്. എമിറേറ്റ്സ് ലിറ്ററേച്ചർ ഫൗണ്ടേഷൻ (ഇഎൽഎഫ്) മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററുമായി സഹകരിച്ച് നടത്തിയ ഇഎൽഎഫ് ഇൻ സ്പേസ് എന്ന പരിപാടിയുടെ ഭാഗമാണ് കവിതാ പാരായണം. ' ഇഎൽഎഫ് ഇൻ സ്‌പേസ് എപ്പിസോഡ് 3: പോയട്രി ഇൻ സ്‌പേസ്' എന്ന ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ, എമിറാത്തി കവി ഡോ. അഫ്ര അതിഖ്, സ്ലാം കവിതാ ചാംപ്യൻ ഹാരി ബേക്കർ, വോയ്‌സ് ഓഫ് ഫ്യൂച്ചർ ജനറേഷൻസ് മത്സരത്തിലെ വിജയികളായ ഹസ്സ അലി, സാലെം മുഹമ്മദ് അൽ യിലേലി എന്നിവർക്കൊപ്പം അൽനെയാദി കവിത അവതരിപ്പിച്ചു. ഇതാണ് അൽ നെയാദി ചൊല്ലിയ കവിത:

ADVERTISEMENT

''എന്റെ കൺമുന്നിൽ ഇരുട്ട് പൊങ്ങി  ജലഗ്രഹം നീലനിറത്തിൽ തിളങ്ങുന്നു  

ഞങ്ങളുടെ ആ പുരാതന ഭവനത്തോടുള്ള എന്റെ അടുപ്പം എത്ര ശക്തമാണ്,  

ADVERTISEMENT

ജീവിതം എന്ന സമ്മാനത്തോടുള്ള  എന്‍റെ നന്ദി എത്ര ആഴത്തിലാണെന്നോ.  

നാളെ, നീലാകാശത്തിൽ ഞാൻ ധൈര്യവാനാകും  അജ്ഞാതമായ ലോകങ്ങൾ തുറക്കുകയും ചെയ്യും; കാരണം അവിടെയാണ് നമ്മുടെ സ്വപ്നങ്ങൾ''.

ADVERTISEMENT

അതേസമയം, അൽ നെയാദിയുടെ ബഹിരാകാശത്തെ കൂടുതൽ റോളുകൾ വെളിപ്പെടുത്തി. കഴിഞ്ഞ ആഴ്‌ച ഇന്റർനാഷനൽ സ്‌പേസ് സ്‌റ്റേഷനി(െഎഎസ്എസ്) ലെ ശുചിമുറിയുടെ അറ്റകുറ്റപ്പണികൾ നടത്തുകയും ഹൃദയാരോഗ്യ പഠനത്തിനുള്ള ഒരു പരീക്ഷണത്തിൽ പ്രവർത്തിക്കുകയും ചെയ്‌തു. ദീർഘകാല ബഹിരാകാശ ദൗത്യത്തിന് പോകുന്ന ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരിയാണ് അൽ നെയാദി. െഎഎസ്എസിൽ എത്തിയതിനുശേഷം അദ്ദേഹത്തിന്റെ ഷെഡ്യൂൾ തിരക്കേറിയതായിരുന്നു. അറ്റകുറ്റപ്പണികൾ, ഉള്ളടക്കം ചിത്രീകരിക്കൽ, വിദ്യാർഥികളുമായി തത്സമയ വിഡിയോ കോളുകൾ നടത്തുക എന്നിവ ഇതിലുൾപ്പെടുന്നു. 

ബഹിരാകാശ സഞ്ചാരികൾക്ക് ഐഎസ്എസിൽ നിരവധി റോളുകൾ ഉണ്ട്. പരീക്ഷണങ്ങൾ നടത്തുക, ലബോറട്ടറി പരിപാലിക്കുക, സസ്യശാസ്ത്ര ജോലികൾ, സ്റ്റേഷന്റെ പുറംഭാഗത്ത് പുതിയ ഉപകരണങ്ങൾ നന്നാക്കുന്നതിനോ സ്ഥാപിക്കുന്നതിനോ ഉള്ള ബഹിരാകാശ നടത്തം, പ്രഫഷനൽ തലത്തിലുള്ള ഫൊട്ടോഗ്രാഫി എന്നിവ. സങ്കീർണമായ സയൻസ് അന്വേഷണങ്ങൾ മുതൽ ഉപകരണങ്ങൾ നന്നാക്കൽ വരെയുള്ള പ്രവർത്തനങ്ങളിൽ ഇതിനകം പങ്കെടുത്തിട്ടുള്ള അൽ നെയാദിയുടെ കാര്യവും വ്യത്യസ്തമല്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT