അബുദാബി∙ അറബ് ലോകത്തുനിന്ന് ലഹരിമരുന്ന് നിർമാർജനം ചെയ്യുന്നതിന് പഞ്ചവൽസര പദ്ധതിക്കു തുടക്കമായി......

അബുദാബി∙ അറബ് ലോകത്തുനിന്ന് ലഹരിമരുന്ന് നിർമാർജനം ചെയ്യുന്നതിന് പഞ്ചവൽസര പദ്ധതിക്കു തുടക്കമായി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ അറബ് ലോകത്തുനിന്ന് ലഹരിമരുന്ന് നിർമാർജനം ചെയ്യുന്നതിന് പഞ്ചവൽസര പദ്ധതിക്കു തുടക്കമായി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ അറബ് ലോകത്തുനിന്ന് ലഹരിമരുന്ന് നിർമാർജനം ചെയ്യുന്നതിന് പഞ്ചവൽസര പദ്ധതിക്കു തുടക്കമായി. ലഹരിമരുന്നിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങളിൽനിന്ന് അറബ് സമൂഹത്തെ രക്ഷിക്കുകയാണ് ലക്ഷ്യം.

Read also : ഷാർജയിൽ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി പ്രവാസി ആത്മഹത്യ ചെയ്തു

ഇതിനായി രൂപം നൽകിയ റീജനൽ ഫ്രെയിംവർക്ക് പ്രോഗ്രാമിൽ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്ത് ഒപ്പുവച്ചു. കരാർ പ്രകാരം ലഹരിമരുന്ന് കടത്ത് തടയുന്നതിന് അറബ് രാജ്യങ്ങൾ യോജിച്ചു പ്രവർത്തിക്കും. വിവിധ രാജ്യങ്ങൾ വഴിയുള്ള ലഹരി കടത്തു സംബന്ധിച്ച വിവരങ്ങൾ പരസ്പരം കൈമാറും. കുറ്റവാളികളെ പിടികൂടുന്നതിനും കൈകോർക്കും.

ADVERTISEMENT

ഇക്കാര്യത്തിൽ യുഎൻ ഡ്രഗ്‌സ് ആൻഡ് ക്രൈം ഓഫിസുമായുള്ള പങ്കാളിത്തവും സഹകരണവും പദ്ധതിക്ക് മുതൽക്കൂട്ടാകും.  അറബ് ലീഗും യുഎൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫിസും തമ്മിലുള്ള  സഹകരണം സംബന്ധിച്ച മറ്റൊരു കരാറിലും അബുൽ ഗെയ്ത്തും വാലിയും ഒപ്പുവച്ചു. ഈജിപ്തിലെ യുഎഇ സ്ഥാനപതിയും അറബ് ലീഗിലെ യുഎഇയുടെ സ്ഥിരം പ്രതിനിധിയുമായ മറിയം അൽ കാബിയാണ് ചടങ്ങിൽ യുഎഇയെ പ്രതിനിധീകരിച്ചത്.

 

ADVERTISEMENT

ഖത്തർ സാമൂഹിക വികസന, കുടുംബ മന്ത്രിയും സാമൂഹിക കാര്യ അറബ് മന്ത്രിമാരുടെ കൗൺസിലിന്റെ നാൽപ്പത്തി രണ്ടാം സെഷൻ അധ്യക്ഷയുമായ മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നെദ്,  ഐക്യരാഷ്ട്രസഭയുടെ അണ്ടർ സെക്രട്ടറി ജനറലും ഡ്രഗ്‌സ് ആൻഡ് ക്രൈം സംബന്ധിച്ച യുഎൻ ഓഫിസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഗദാ വാലിയും ചടങ്ങിൽ പങ്കെടുത്തു.

English Summary : A five-year plan launched to eradicate narcotics from the Arab world

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT