ദുബായ് ∙ സന്തോഷത്തിന്റെയും സ്വീകരണത്തിന്റെയും ആകെത്തുകയായ പെരുന്നാൾ അഥവാ ഇൗദുൽ ഫിത്ർ ആഘോഷത്തിന് ഗൾഫിൽ സമാരംഭം. ശവ്വാൽ മാസപ്പിറവി ഇന്നലെ രാത്രി സൗദിയിൽ കണ്ടതിനെ തുടർന്നാണ് ഒമാൻ ഒഴികെ ഇന്ന് (വെള്ളി) റമസാൻ 29 പൂർത്തിയാക്കി പെരുന്നാൾ ആഘോഷിക്കുന്നത്. ഒമാനിൽ റമസാൻ 30 പൂര്‍ത്തിയാക്കി ശനിയാഴ്ചയായിരിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സന്തോഷത്തിന്റെയും സ്വീകരണത്തിന്റെയും ആകെത്തുകയായ പെരുന്നാൾ അഥവാ ഇൗദുൽ ഫിത്ർ ആഘോഷത്തിന് ഗൾഫിൽ സമാരംഭം. ശവ്വാൽ മാസപ്പിറവി ഇന്നലെ രാത്രി സൗദിയിൽ കണ്ടതിനെ തുടർന്നാണ് ഒമാൻ ഒഴികെ ഇന്ന് (വെള്ളി) റമസാൻ 29 പൂർത്തിയാക്കി പെരുന്നാൾ ആഘോഷിക്കുന്നത്. ഒമാനിൽ റമസാൻ 30 പൂര്‍ത്തിയാക്കി ശനിയാഴ്ചയായിരിക്കും പെരുന്നാൾ.

പട്ടിണി കിടക്കുന്നവർ സമൂഹത്തിൽ ഉണ്ടാകാതിരിക്കാൻ ഫിത്ർ സക്കാത്ത് നിർബന്ധമാക്കിയിട്ടുള്ളതിനാൽ പെരുന്നാൾ സന്തോഷം സമൂഹത്തിന്റെ ഓരോ  അടരുകളിലും അലയടിക്കുന്നു എന്നതാണ് പ്രത്യേകത. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഇന്ന് രാവിലെ ആറ് മുതൽ 6.17 വരെയുള്ള വ്യത്യസ്ത സമയങ്ങളിൽ പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നതോടെയാണ് ആഘോഷം തുടങ്ങിയത്. 

ADVERTISEMENT

ഇന്ന് ജുമുഅ ദിനമായതിനാൽ ഉച്ചയ്ക്ക് പള്ളികളിൽ കൂട്ടപ്രാർഥനയും നിർവഹിക്കും. ഇന്നാണ് പെരുന്നാൾ എന്ന അറിയിപ്പ് വന്നതോടെ പലരും അവശ്യ വസ്തുക്കൾ വാങ്ങാനും പുതുവസ്ത്രം വാങ്ങാത്തവർ അതു സ്വന്തമാക്കാനും വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് ഒാട്ടമായിരുന്നു. പലയിടത്തും പുലർച്ചെ വരെ റോഡുകളിൽ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടു. മാളുകളിലും രാത്രി വൈകുവോളം നല്ല തിരക്കുണ്ടായിരുന്നു.

മുപ്പത് ദിവസം വ്രതത്തിലും വേദഗ്രന്ഥ പാരായണത്തിലും പ്രാർഥനകളിലും മുഴുകിയ വിശ്വാസികളുടെ റമസാൻ കർമങ്ങളുടെ പരിസമാപ്തിയാണ് പെരുന്നാൾ. സമൂഹത്തിൽ ഇഴയടുപ്പം കൂട്ടുന്നതാണ് പെരുന്നാൾ കർമങ്ങൾ. ‘ദൈവം ഏറ്റവും വലിയവൻ... അവനാണ് സർവ സ്തുതിയും’ എന്ന പെരുന്നാൾ പ്രഖ്യാപനത്തിലൂടെ മനുഷ്യർ ചെറുതാവുകയും അവനിൽ അടിഞ്ഞു കൂടിയ അഹന്ത നാമാവശേഷമാവുകയും ചെയ്യുന്നു. അറബ് സമൂഹങ്ങൾക്കിടയിൽ പതിവുള്ള ‘ഈദിയ’ ഇഷ്ടദാനത്തിന്റെ മറ്റൊരു പേരാണ്. കുട്ടികളെയും കുടുംബത്തെയും സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യാൻ ദാനധർമങ്ങളാണ്  പ്രധാനമാധ്യമം. 

വ്യാഴാഴ്ച രാത്രി ഷാർജ സിറ്റി സെന്ററിൽ അനുഭവപ്പെട്ട തിരക്ക്. ചിത്രം: മനോരമ.
ADVERTISEMENT

അറബ് വീടുകളിലെ മജ്‌ലിസുകളും പെരുന്നാളുകളിൽ ആളനക്കമൊഴിയാത്ത സദസ്സുകളാകുന്നതു കാണാം. ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും കൂടിയിരുന്നു സല്ലപിക്കുന്ന വീടിന്റെ പൂമുഖമാണിത്. പെരുന്നാൾ ഇമ്പം രാപകൽ ഭേദമില്ലാതെ പരിലസിക്കുന്ന ഇവിടം, അവർ ഒന്നിച്ച് ഭക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.‘Pray together, Stay together’ എന്ന ആപ്തവാക്യം ഊർജസ്വലമാകുന്നതാണ് അറബ് സാമൂഹിക ജീവിതത്തിന്റെ നേർക്കാഴ്ച. കോവിഡ് ഭീതി പൂർണമായും അകന്ന ശേഷം വന്ന ഈ പെരുന്നാൾ അവർക്ക് ഒരുമയുടെ ഉത്സവം കൂടിയാണ്.  

ആഘോഷത്തിനായി കുടുംബങ്ങൾ ഗൾഫിലേയ്ക്ക്

ADVERTISEMENT

നോമ്പ് ഗൾഫിലാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾ പെരുന്നാൾ നാട്ടിലാകാനാണ് എക്കാലവും കൊതിക്കുന്നത്. കുതിച്ചുയർന്ന വിമാന ടിക്കറ്റ് വില നോക്കാതെ  നാട്ടിലെത്തിയവർ ആഘോഷം ആത്മബന്ധങ്ങൾക്ക് ഒപ്പമാകണമെന്ന ദൃഢനിശ്ചയം ഉള്ളവരാണ്. പോക്കറ്റ് കനമില്ലാത്തവർ മോഹം ഉള്ളിലൊതുക്കി പെരുന്നാളും അവധിയും ജോലി ചെയ്യുന്ന നാട്ടിൽ തന്നെ ഒതുക്കുകയാണ് ചെയ്തത്. 

ഗൾഫിൽ നിന്ന് നാട്ടിലേയ്ക്ക് വിമാന ടിക്കറ്റ് തൊട്ടാൽ കൈപൊള്ളുന്ന വർധനയാണ് ഉണ്ടായിട്ടുള്ളത്. അതിനാൽ പലരും തങ്ങളുടെ വയോധികരായ മാതാപിതാക്കൾ അടങ്ങുന്ന കുടുംബത്തെ നേരത്തെ ഗൾഫിലേയ്ക്ക് കൊണ്ടുവന്ന് ആഘോഷം കെങ്കേമമാക്കുന്നു. നാട്ടിലെ ഉരുകിയൊലിക്കുന്ന ചൂടും ഇതിന് പിന്നിലെ കാരണമാണ്.

ആഘോഷങ്ങൾ മനുഷ്യരുടെ മനസ്സിനെ നനുത്തതും നിലാവുള്ളതുമാക്കും. മനുഷ്യരുടെ മനസ്സും കർമങ്ങളും ധന്യമാകുന്ന അസുലഭാവസരങ്ങളാണ് ഉപവാസവും തുടർന്ന് വരുന്ന പെരുന്നാൾ ആഘോഷവും. മനുഷ്യൻ അഭിമുഖീകരിക്കുന്ന സകല സംഘർഷങ്ങളിൽ നിന്നുമുള്ള പലായനമാണ് പെരുന്നാൾ സുദിനം.