ജിദ്ദ ∙ ഇനി കളി മാറും. കരീം ബെൻസേമയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ. ഫ്രഞ്ച് താരം കരീം ബെൻസേമയെ അല്‍ ഇത്തിഹാദിലേക്ക് സ്വാഗതം ചെയ്ത് ക്ലബിന്റെ ട്വീറ്റ്. മൂന്ന് വർഷത്തെ കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. 35 കാരനായ ബെൻസേമ റയൽ മാഡ്രിഡിലെ 14 വർഷം നീണ്ട കരിയർ അവസാനിപ്പിച്ചാണ് സൗദിയിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ ഇനി കളി മാറും. കരീം ബെൻസേമയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ. ഫ്രഞ്ച് താരം  കരീം ബെൻസേമയെ അല്‍ ഇത്തിഹാദിലേക്ക് സ്വാഗതം ചെയ്ത് ക്ലബിന്റെ ട്വീറ്റ്. മൂന്നു വർഷത്തെ കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. 35 കാരനായ ബെൻസേമ റയൽ മാഡ്രിഡിലെ 14 വർഷം നീണ്ട കരിയർ അവസാനിപ്പിച്ചാണ് സൗദിയിലേക്ക് ചേക്കേറുന്നത്.

Read also : ഹജ് തീർഥാടകർക്ക് സാങ്കേതിക മേഖലകളില്‍ സവിശേഷ സേവനങ്ങളുമായി സൗദി അറേബ്യ

വര്‍ഷം 10 കോടി പൗണ്ടായിരിക്കും (1025 കോടി രൂപ) പ്രതിഫലം. പ്രോ ലീഗിലെ നിലവിലെ ജേതാക്കളാണ് അൽ ഇത്തിഹാദ്. 'നിങ്ങളെ ജിദ്ദയിൽ കാണുന്നതിൽ എനിക്ക് ആവേശമുണ്ടെന്ന് ബെൻസേമ അറബികിൽ പറഞ്ഞു'. റയലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ രണ്ടാമനായ ബെൻസേമ നിലവിലെ ബലോൻ ദ് ഓർ ജേതാവുമാണ്. റയലിലെ മുൻ സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലീഗിൽ അൽ നസറിന് വേണ്ടിയാണ് കളിക്കുന്നത്.

ADVERTISEMENT

റയലിനായുള്ള ബെൻസേമയുടെ അവസാന മത്സരം ഞായറാഴ്ച നടന്നിരുന്നു. അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഒരു ഗോൾ നേടുകയും ചെയ്തു. റയലുമായി ബെൻസേമയ്ക്ക് ഒരു വർഷത്തേക്ക് കൂടി കരാറുണ്ടെങ്കിലും ഉഭയസമ്മതപ്രകാരം അത് അവസാനിപ്പിക്കുകയായിരുന്നു. ഈ സീസണിൽ പരുക്ക് അലട്ടുകയും ലോകകപ്പ് ഉൾപ്പെടെ നഷ്ടപ്പെടുകയും ചെയ്‌തെങ്കിലും 33 മത്സരങ്ങളിൽ റയലിന് വേണ്ടി കളിക്കുകയും 23 ഗോളടിക്കുകയും ചെയ്തു.

ഹോം ടൗൺ ക്ലബായ ലിയോണിൽ നിന്ന് 2009 ലായിരുന്നു റയൽ മാഡ്രിഡിലേക്ക് കരീം ബെൻസേമയുടെ വരവ്. സ്പാനിഷ് ക്ലബിൽ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. റയൽ കുപ്പായത്തിൽ 657 മത്സരങ്ങളിൽ 353 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നിൽ ക്ലബിന്റെ രണ്ടാമത്തെ ഉയർന്ന ഗോൾവേട്ടക്കാരനായി. ക്ലബിൽ 25 കിരീടങ്ങൾ നേടി. സീസണിൽ റയലിനായി എല്ലാ ചാംപ്യൻഷിപ്പുകളിലുമായി 42 മത്സരം കളിച്ച താരം 31 ഗോളും ആറ് അസിസ്റ്റും പേരിലാക്കി.

ADVERTISEMENT

English Summary:Former Real Madrid star Karim Benzema joins Al Ittihad

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT