മനാമ∙ ഈ വർഷം നടക്കുന്ന പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫിയുടെ ആഗോള പര്യടനത്തിന്റെ ഭാഗമായി ബഹ്‌റൈനിൽ എത്തിച്ചേർന്നു. രണ്ട് ദിവസത്തെ പ്രചാരണത്തിനായി രാജ്യത്ത് എത്തിയ ട്രോഫി ടൂറിന് ബഹ്‌റൈനിൽ വൻ സ്വീകരണമാണ് ഏർപ്പെടുത്തിയത് . ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ ഈ വർഷം നടക്കുന്ന പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫിയുടെ ആഗോള പര്യടനത്തിന്റെ ഭാഗമായി  ബഹ്‌റൈനിൽ  എത്തിച്ചേർന്നു. രണ്ട് ദിവസത്തെ പ്രചാരണത്തിനായി  രാജ്യത്ത് എത്തിയ ട്രോഫി ടൂറിന് ബഹ്‌റൈനിൽ വൻ സ്വീകരണമാണ് ഏർപ്പെടുത്തിയത് .  ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന്റെ മുന്നോടിയായാണ് ലോകകപ്പ് ട്രോഫി ടൂർ. 

ചിത്രം :ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ
ADVERTISEMENT

സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് (എസ്‌സിവൈഎസ്) ന്റെ ആഭിമുഖ്യത്തിൽ നടന്ന  അതി ഗംഭീരമായ സ്വീകരണ ചടങ്ങിൽ ട്രോഫി അനാച്ഛാദനം ചെയ്തു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് ഫസ്റ്റ് ഡപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി പ്രസിഡന്റും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി മേധാവിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ചടങ്ങിൽ പങ്കെടുത്തു.

ചിത്രം :ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ

ചിത്രം :ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ

കൂടാതെ ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഡപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജ, ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബിസിഎഫ്) ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് മൻസൂർ, കെഎച്ച്‌കെ സ്‌പോർട്‌സ് സി ഇ ഒ മുഹമ്മദ് ഷാഹിദ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും വിവിധ രാജ്യങ്ങളുടെ  അംബാസഡർമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അംഗങ്ങൾ.തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

ചിത്രം :ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ
ADVERTISEMENT

 ഐസിസി ക്രിക്കറ്റ് ലോകകപ്പ് ബഹ്‌റൈനിൽ എത്തിയതിൽ   ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ അത്യധികം  സന്തോഷം പ്രകടിപ്പിച്ചു, ക്രിക്കറ്റ് പ്രേമികൾക്ക് ഇത്  ഒരു അതുല്യ അവസരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്തേയും അതിന്റെ വിനോദസഞ്ചാര, പൈതൃക, കായിക, പാരമ്പര്യം ലോകത്തെ  പരിചയപ്പെടുത്താനുള്ള അവസരമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു . അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനും റിപ്പബ്ലിക് ഓഫ് ഇന്ത്യയ്ക്കും എല്ലാ വിജയങ്ങളും അദ്ദേഹം ആശംസിച്ചു.

ADVERTISEMENT

∙  റോഡ് ഷോയും ശ്രദ്ധേയമായി 

 ലോകോത്തര പ്രതിഭകളുടെ കയ്യൊപ്പ് പതിഞ്ഞ ട്രോഫിയുടെ പ്രദർശനം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി  നടന്നു. അതോടൊപ്പം ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ  ജുഫൈറിലെ അൽനജ്മ ക്ലബ്ബിൽനിന്ന് പുറപ്പെട്ട  റോഡ് ഷോ ബാബ് അൽ ബഹ്റൈൻ, ബഹ്റൈൻ ബേ യിലൂടെ കടന്നുപോയി. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലാണ് റോഡ് ഷോ സമാപിച്ചത്.. ബൈക്കുകളുടേയും ആരാധകരുടെ കാറുകളുടേയും അകമ്പടിയോടെ ക്രിക്കറ്റ് താരങ്ങൾ റോഡ് ഷോയിലണിനിരന്നു . 

 ന്യൂസിലാന്റ്, ഓസ്ട്രേലിയ, പാപുവ ന്യൂ ഗിനി, യുഎസ്എ, വെസ്റ്റ് ഇൻഡീസ്,പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, കുവൈത്ത്, ബഹ്റൈൻ, ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, മലേഷ്യ, ഉഗാണ്ട, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിങ്ങനെ 18 രാജ്യങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കുന്നുണ്ട്. ലോകകപ്പിനു മുമ്പായി ലോകമെങ്ങും ക്രിക്കറ്റ് ആവേശം എത്തിക്കുകയാണ് ഐ.സി.സിയുടെ ലക്ഷ്യം. ഇന്ത്യയിൽ നിന്ന് ആരംഭിച്ച പര്യടനം സെപ്തംബർ നാലിന് ആതിഥേയ രാജ്യത്തേക്ക് മടങ്ങിയെത്തും. 

Read also: 'ദുരൂഹത'യുടെ ചുരുളഴിയാതെ ശ്രീദേവിയുടെ മരണം: ചോദ്യങ്ങൾ ബാക്കിയാക്കി ദുഃഖസാന്ദ്രമായ ദിനങ്ങളുടെ ഓർമ്മയിൽ പ്രവാസലോകം

ഇന്ത്യ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, യു.എസ്.എ, വെസ്റ്റ്ഇൻഡീസ്,പാകിസ്താൻ, ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ പിന്നിട്ടാണ് ട്രോഫി കഴിഞ്ഞ ദിവസം  ബഹ്റൈനിൽ എത്തിച്ചേർന്നത്. ബഹ്റൈനിൽനിന്ന് വീണ്ടും ഇന്ത്യയിലേക്കാണ് പ്രയാണം. ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, മലേഷ്യ, ഉഗാണ്ട, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രദർശനത്തിന്ശേഷം സെപ്റ്റംബർ നാലിന് ട്രോഫി പ്രയാണം വീണ്ടും ഇന്ത്യയിൽ തിരികെ എത്തും.

English Summary: World Cup Trophy in Bahrain; Country with enthusiastic reception

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT