ദുബായ്∙ സിമന്റ് അടക്കം കെട്ടിട നിർമാണ സാമഗ്രികളുടെ നിലവാരം പരിശോധിക്കാൻ ദുബായ് സെൻട്രൽ ലബോറട്ടറിയിൽ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബട്ടുകളെ നിയോഗിച്ചു...

ദുബായ്∙ സിമന്റ് അടക്കം കെട്ടിട നിർമാണ സാമഗ്രികളുടെ നിലവാരം പരിശോധിക്കാൻ ദുബായ് സെൻട്രൽ ലബോറട്ടറിയിൽ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബട്ടുകളെ നിയോഗിച്ചു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ സിമന്റ് അടക്കം കെട്ടിട നിർമാണ  സാമഗ്രികളുടെ നിലവാരം പരിശോധിക്കാൻ ദുബായ് സെൻട്രൽ ലബോറട്ടറിയിൽ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബട്ടുകളെ നിയോഗിച്ചു. 

ഉപകരണങ്ങളുടെ എക്സ് റേ പരിശോധനയും രാസ പരിശോധനയും റോബട് നടത്തും. സിമന്റിന്റെ നിലവാര പരിശോധനയുടെ റിപ്പോർട്ട് ഡിജിറ്റൽ സംവിധാനം വഴി മിനിറ്റുകൾക്കുള്ളിൽ ഉപഭോക്താവിന്റെ ഫോണിൽ ലഭിക്കും. പുതിയ സംവിധാനം നിർമാണ മേഖലയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനൊപ്പം മുനിസിപ്പാലിറ്റിയുടെ പരിശോധനാ സംവിധാനങ്ങൾ കുറ്റമറ്റതാക്കും. 

ADVERTISEMENT

നിർമാണ വസ്തുക്കളുടെ പരിശോധനയ്ക്ക് നേരത്തെ 4 ദിവസം വരെ എടുത്തിരുന്നത് പുതിയ സംവിധാനത്തിലൂടെ 8 മിനിറ്റായി ചുരുങ്ങി. സാംപിൾ പരിശോധനകളുടെ എണ്ണം 650% വർധിക്കും. ലാബ് ഫലം യഥാസമയം സമർപ്പിക്കാനാകുന്നതോടെ നിശ്ചിത ദിവസത്തിനുള്ളിൽ നിർമാണങ്ങൾ പൂർത്തിയാക്കാൻ കരാറുകാർക്ക് കഴിയും.

English summary: Dubai Municipality leverages AI robots in testing construction materials.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT