ദോഹ∙ രാജ്യാന്തര ഹോർട്ടി കൾചറൽ എക്‌സ്‌പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാകും ദോഹ എക്‌സ്‌പോയിലേതെന്ന് അധികൃതർ. 88 രാജ്യങ്ങളുടെയും രാജ്യാന്തര സ്ഥാപനങ്ങളുടെയും പങ്കാളിത്തം സ്ഥിരീകരിച്ചു. മരുഭൂവൽക്കരണവും കൃഷി ഭൂമിയുടെയും ജലത്തിന്റെയും ക്ഷാമവും നേരിടുന്ന ഒട്ടേറെ രാജ്യങ്ങൾ പങ്കെടുക്കുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ദോഹ∙ രാജ്യാന്തര ഹോർട്ടി കൾചറൽ എക്‌സ്‌പോയുടെ ചരിത്രത്തിലെ  ഏറ്റവും വലിയ പങ്കാളിത്തമാകും ദോഹ എക്‌സ്‌പോയിലേതെന്ന് അധികൃതർ. 88 രാജ്യങ്ങളുടെയും രാജ്യാന്തര സ്ഥാപനങ്ങളുടെയും പങ്കാളിത്തം സ്ഥിരീകരിച്ചു. മരുഭൂവൽക്കരണവും കൃഷി ഭൂമിയുടെയും ജലത്തിന്റെയും ക്ഷാമവും നേരിടുന്ന ഒട്ടേറെ രാജ്യങ്ങൾ പങ്കെടുക്കുമെന്ന്  സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൗരി വ്യക്തമാക്കി.  വെറുമൊരു ഇവന്റ് എന്നതിനപ്പുറം മേഖലയ്ക്കായി വിവിധ ഗവേഷണങ്ങളും പഠനങ്ങളും എക്സ്പോയിൽ അവതരിപ്പിക്കുന്നുണ്ട്. 

വിഖ്യാത സർവകലാശാലകൾ, സ്വകാര്യ കമ്പനികൾ എന്നിവയുടെ സഹകരണവും പങ്കാളിത്തവും എക്‌സ്‌പോയിലുണ്ട്. ഏതാനും സർവകലാശാലകളുടെ പുതിയ ഗവേഷണങ്ങൾക്കും എക്‌സ്‌പോയിൽ തുടക്കമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒക്‌ടോബർ 2 മുതൽ മാർച്ച് 28 വരെ നടക്കുന്ന എക്സ്പോയ്ക്കായി അൽബിദ പാർക്കിൽ അവസാനഘട്ട മിനുക്കു പണികൾ പുരോഗമിക്കുകയാണ്. വിദ്യാർഥികൾക്ക് എക്‌സ്‌പോ വേദി സന്ദർശിക്കാൻ അവസരമൊരുക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കും.ക്‌സ്‌പോയിലെ പരിപാടികളും കാഴ്ചകളും സംബന്ധിച്ച് ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും. അൽബിദ പാർക്കിൽ 1.7 ദശലക്ഷം ചതുരശ്രമീറ്ററിലാണ് എക്‌സ്‌പോ നടക്കുന്നത്. 

ADVERTISEMENT

Read also: കേരളത്തിൽ നിന്ന് ദുബായിലെത്തിയ മലയാളി മെന്‍റലിസ്റ്റിന്‍റെ ബാഗും പന്ത്രണ്ട് ലക്ഷത്തിന്റെ വസ്തുക്കളും വിമാനത്തിൽ നഷ്ടമായി; പരിപാടി മുടങ്ങി

ADVERTISEMENT

ഇന്ത്യ ഉൾപ്പെടെ എൺപതിലധികം രാജ്യങ്ങളുടെ പവിലിയനുകളും  2,500 വൊളന്റിയർമാരുടെ സേവനവും എക്‌സ്‌പോയിലുണ്ടാകും. വൊളന്റിയർമാരുടെ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. സുസ്ഥിരതയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമാകാനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിലാണ് എക്‌സ്‌പോയുടെ ശ്രദ്ധ. 6 മാസം നീളുന്ന ഇവന്റിലേക്ക് 30 ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്.

English summary: 88 countries will participate in Doha Expo.