ലഹരിമരുന്ന് കടത്ത്: സൗദിയിൽ 12 പേർ പിടിയിൽ
ലഹരിമരുന്ന് കടത്തുകാരും ഡീലർമാരും ഉൾപ്പെടെ 12 പേർ സൗദിയിൽ അറസ്റ്റിൽ.
ലഹരിമരുന്ന് കടത്തുകാരും ഡീലർമാരും ഉൾപ്പെടെ 12 പേർ സൗദിയിൽ അറസ്റ്റിൽ.
ലഹരിമരുന്ന് കടത്തുകാരും ഡീലർമാരും ഉൾപ്പെടെ 12 പേർ സൗദിയിൽ അറസ്റ്റിൽ.
റിയാദ്∙ ലഹരിമരുന്ന് കടത്തുകാരും ഡീലർമാരും ഉൾപ്പെടെ 12 പേർ സൗദിയിൽ അറസ്റ്റിൽ. ലഹരിമരുന്ന് ഗുളികകൾ കടത്തിയതിന് അൽ ജൗഫ് മേഖലയിൽ രണ്ട് സൗദി പൗരന്മാരെയും ആംഫെറ്റാമൈൻ കടത്തിയതിന് അസീർ മേഖലയിലെ രണ്ട് പൗരന്മാരെയും കിഴക്കൻ പ്രവിശ്യയിലെ ഒരു പൗരനെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു.
അതേസമയം, അസീർ മേഖലയിലെ ലാൻഡ് പട്രോളിങ് സംഘം ദഹ്‌റാൻ അൽ ജനൂബ് സെക്ടറിൽ 13 കിലോഗ്രാം ഹാഷിഷ് കടത്തും അൽ റബ്‌വ സെക്ടറിൽ 218 കിലോഗ്രാം ഖാട്ട് പ്ലാന്‍റ് കടത്തും പരാജയപ്പെടുത്തി. 126 കിലോഗ്രാം നാർക്കോട്ടിക് ഖാട്ട് പ്ലാന്‍റ് കടത്തിയതിനും അതിർത്തി നിയമം ലംഘിച്ചതിനും ജിസാൻ മേഖലയിലെ അൽ അരിദ സെക്ടറിൽ ഏഴ് പേരെ പിടികൂടി. ഇവർ ഇത്യോപ്യൻ, യെമൻ പൗരന്മാരാണ്.