ദോഹ∙ മെട്രോ ലിങ്ക് ബസ് യാത്രക്കാർക്ക് ഒക്ടോബർ 1 മുതൽ സ്മാർട് കാർഡ് സ്‌കാനിങ് നിർബന്ധമാക്കി. ദോഹ മെട്രോ യാത്രക്കാർക്കായുള്ള ഫീഡർ ബസ് സർവീസുകളാണ് മെട്രോ ലിങ്ക്. 2022 ഫിഫ ലോകകപ്പിന് മുൻപേ തന്നെ സ്മാർട് കാർഡുകളും ഇ-ടിക്കറ്റുകളും ആരംഭിച്ചെങ്കിലും കാർഡ് സ്‌കാനിങ് നിർബന്ധമാക്കിയിരുന്നില്ല. ഒക്‌ടോബർ 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ മെട്രോ ലിങ്ക് ബസ് യാത്രക്കാർക്ക് ഒക്ടോബർ 1 മുതൽ സ്മാർട് കാർഡ് സ്‌കാനിങ് നിർബന്ധമാക്കി. ദോഹ മെട്രോ യാത്രക്കാർക്കായുള്ള ഫീഡർ ബസ് സർവീസുകളാണ് മെട്രോ ലിങ്ക്. 2022 ഫിഫ ലോകകപ്പിന് മുൻപേ തന്നെ സ്മാർട് കാർഡുകളും ഇ-ടിക്കറ്റുകളും ആരംഭിച്ചെങ്കിലും കാർഡ് സ്‌കാനിങ് നിർബന്ധമാക്കിയിരുന്നില്ല. ഒക്‌ടോബർ 1 മുതൽ യാത്രക്കാർ ബസുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കാർഡ് സ്‌കാനിങ് നിർബന്ധമാണ്. മെട്രോ സ്‌റ്റേഷനുകളുടെ 4 കിലോമീറ്റർ പരിധിക്കുള്ളിലാണ് മെട്രോ ലിങ്കുകൾ സൗജന്യ സർവീസ് നടത്തുന്നത്. 

∙ സ്മാർട് കാർഡ്  സ്‌കാനിങ് ഇങ്ങനെ

ADVERTISEMENT

സ്‌കാനിങിനായി പൊതുഗതാഗത കമ്പനിയായ മൗസലാത്തിന്റെ (കർവ) സ്മാർട് കാർഡ്, കർവ ജേർണി പ്ലാനർ ആപ്പിലെ ക്യൂ ആർ കോഡ് എന്നിവ ഉപയോഗിക്കാം. യാത്രക്കാർ കർവ ജേർണി പ്ലാനർ ആപ്പ് ഡൗൺ ലോഡ് ചെയ്തു വേണം ഇ-ടിക്കറ്റ് എടുക്കാൻ. കർവ ബസ് ആപ്പ് ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. ബസ് യാത്രയ്ക്ക് മുൻപായി ആപ്പിൽ നിന്ന് ഇ-ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. ഇതിലെ മെട്രോ ലിങ്ക് ക്യൂആർ കോഡ് ടിക്കറ്റിൽ ക്ലിക്ക് ചെയ്യുമ്പോൾ ഗോൾഡൻ ക്യൂആർ കോഡ് കാണാം. ബസിനുള്ളിലേക്ക് കയറുമ്പോഴും പുറത്തേക്ക് ഇറങ്ങുമ്പോഴും ബസിലെ റീഡറിൽ ഇ-ടിക്കറ്റ് സ്‌കാൻ ചെയ്യണം. ക്യുആർ ടിക്കറ്റ് ഒരു തവണ ഡൗൺലോഡ് ചെയ്താൽ എല്ലാ മെട്രോ ലിങ്ക് യാത്രകളിലും ഉപയോഗിക്കാം.

English Summary: Qatar - Mandatory smartcard scanning for metrolink services from October 1.