എഎഫ്‌സി ഏഷ്യൻ കപ്പിനും ഹയാ കാർഡ് സംവിധാനം
ദോഹ ∙ ജനുവരിയിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനെത്തുന്ന ആരാധകർക്കും രാജ്യത്തേക്കുള്ള പ്രവേശനത്തിനായി ഹയാ കാർഡ് സംവിധാനം ഏർപ്പെടുത്തും. അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി10 വരെയാണ് എഎഫ്‌സി ഏഷ്യൻ കപ്പിന് ഖത്തർ വേദിയാകുന്നത്. ഖത്തർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ഹയാ പ്ലാറ്റ്‌ഫോമിലൂടെ

ദോഹ ∙ ജനുവരിയിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനെത്തുന്ന ആരാധകർക്കും രാജ്യത്തേക്കുള്ള പ്രവേശനത്തിനായി ഹയാ കാർഡ് സംവിധാനം ഏർപ്പെടുത്തും. അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി10 വരെയാണ് എഎഫ്‌സി ഏഷ്യൻ കപ്പിന് ഖത്തർ വേദിയാകുന്നത്. ഖത്തർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ഹയാ പ്ലാറ്റ്‌ഫോമിലൂടെ വേണം വീസയ്ക്ക് അപേക്ഷ നൽകാൻ.
ഉചിതമായ വീസ വേണം തിരഞ്ഞെടുക്കാനെന്നും ഹയാ പ്ലാറ്റ്‌ഫോം സിഇഒ സയീദ് അലി അൽ ഖുവാരി വ്യക്തമാക്കി. എഎഫ്‌സി ഏഷ്യൻ കപ്പ് മാത്രമല്ല ദോഹയിൽ നടക്കാനിരിക്കുന്ന ലോക അക്വാടിക് ചാംപ്യൻഷിപ് ഉൾപ്പെടെയുള്ള എല്ലാ ഇവന്റുകൾക്കുള്ള പ്രവേശന വീസയും ഹയാ പ്ലാറ്റ്‌ഫോമിലാണുള്ളത്. ഹയാ പ്ലാറ്റ്‌ഫോമിലുള്ള ടൂറിസ്റ്റ് വീസയും നിശ്ചിത വ്യവസ്ഥകൾ പ്രകാരം ഉപയോഗിക്കാമെന്നും അൽ റയാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അൽഖുവാരി വിശദമാക്കി.
ഈ വർഷം ആദ്യമാണ് എല്ലാ വിഭാഗം സന്ദർശകർക്കും രാജ്യത്തേക്കുള്ള പ്രവേശന വീസക്കുള്ള ഏകജാലക സംവിധാനമായി ഹയാ പ്ലാറ്റ് ഫോമിനെ ഖത്തർ ടൂറിസം അധികൃതർ നവീകരിച്ചത്. പൗരത്വം, റസിഡൻസി, മറ്റ് ഇന്റർനാഷനൽ വീസ എന്നിവയുടെ അടിസ്ഥാനത്തിൽ സന്ദർശകർക്ക് ഇ-വീസയ്ക്കായി എ1, എ2, എ3 എന്നിങ്ങനെ 3 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയായിരുന്നു നവീകരണം.
ഓൺ അറൈവൽ വീസ, വീസ രഹിത പ്രവേശനം എന്നിവയ്ക്ക് യോഗ്യരല്ലാത്ത രാജ്യക്കാർക്ക് എ1 വീസയും എല്ലാ പ്രൊഫഷനലുകളിലുമുള്ള ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ താമസക്കാർക്കായി എ2 വീസയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷെൻഗെൻ, യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ വീസയോ റസിഡൻസിയോ ഉള്ളവർക്കാണ് എ3 വിഭാഗം. എ3 വിഭാഗക്കാർ ഖത്തറിൽ 30 ദിവസത്തിൽ താഴെയാണ് താമസിക്കുന്നതെങ്കിൽ ഹെൽത്ത് ഇൻഷുറൻസും ആവശ്യമില്ല. ഹയാ പോർട്ടൽ ലിങ്ക്: https://www.hayya.qa/