തൊഴിൽ നഷ്ട ഇൻഷുറൻസ്: റജിസ്ട്രേഷൻ 60.6 ലക്ഷം
ദുബായ് ∙ തൊഴിൽ നഷ്ടപ്പെടുമ്പോൾ ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ 60.6 ലക്ഷം പേർ റജിസ്റ്റർ ചെയ്തു. തൊഴിൽ നഷ്ടപ്പെടുമ്പോൾ പുതിയ ജോലി കണ്ടെത്താൻ 3 മാസം വരെ ഇൻഷുറൻസ് തുക സഹായമാകും. തൊഴിൽ നഷ്ടപരിഹാര തുകയായാണ് ഇൻഷുറൻസ് വിതരണം ചെയ്യുക. പദ്ധതിയിൽ പിഴ കൂടാതെ പങ്കാളികളാകാനുള്ള നിയമപരമായ സമയപരിധി

ദുബായ് ∙ തൊഴിൽ നഷ്ടപ്പെടുമ്പോൾ ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ 60.6 ലക്ഷം പേർ റജിസ്റ്റർ ചെയ്തു. തൊഴിൽ നഷ്ടപ്പെടുമ്പോൾ പുതിയ ജോലി കണ്ടെത്താൻ 3 മാസം വരെ ഇൻഷുറൻസ് തുക സഹായമാകും. തൊഴിൽ നഷ്ടപരിഹാര തുകയായാണ് ഇൻഷുറൻസ് വിതരണം ചെയ്യുക. പദ്ധതിയിൽ പിഴ കൂടാതെ പങ്കാളികളാകാനുള്ള നിയമപരമായ സമയപരിധി അവസാനിച്ചതായി മന്ത്രാലയം അറിയിച്ചു.
ജനുവരി മുതൽ ഒക്ടോബർ വരെയായിരുന്നു മന്ത്രാലയം നൽകിയ കാലയളവ്. പദ്ധതിയുടെ ഭാഗമാകാത്ത തൊഴിലാളികൾക്ക് 400 ദിർഹം പിഴ ചുമത്തും. ഇൻഷുറൻസ് അടവ് തെറ്റിച്ചാൽ 200 ദിർഹമാണ് പിഴ നിശ്ചയിച്ചത്. പദ്ധതിയിൽ ചേരാത്തവർക്കു ജൂലൈ ഒന്നു മുതൽ പിഴ ചുമത്തുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൂടുതൽ പങ്കാളിത്തം ലക്ഷ്യമിട്ട് പിഴ കൂടാതെ പാക്കേജിന്റെ ഭാഗമാകാൻ ഒക്ടോബർ വരെ സമയം നൽകുകയായിരുന്നു.
പിഴയടയ്ക്കാനുള്ളവർക്ക് അതടച്ച ശേഷമേ പുതിയ തൊഴിൽ പെർമിറ്റിനു അപേക്ഷിക്കാനാകൂ. തൊഴിലാളിയുടെ വേതനത്തിൽ നിന്നോ സേവനകാല ആനുകൂല്യങ്ങളിൽ നിന്നോ പിഴ സംഖ്യ മന്ത്രാലയം പിടിച്ചെടുക്കും. ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ വിമുഖത കാണിച്ചവർക്ക് മന്ത്രാലയത്തിന്റെ സ്മാർട് ആപ്ലിക്കേഷനിലൂടെയോ വെബ്സെറ്റ് വഴിയോ പിഴ എത്രയെന്ന് അറിയാം. അംഗീകൃത സേവന കാര്യാലയങ്ങളെ സമീപിച്ചാലും പിഴ സംബന്ധിച്ച വിവരങ്ങൾ അറിയാം. ഇടപാടുകാർക്ക് സാമ്പത്തിക ഭാരം ലഘൂകരിക്കാൻ തവണകളായി പിഴയൊടുക്കാനും അവസരമുണ്ട്.
പുതിയ വീസക്കാർക്ക് 4 മാസം
പദ്ധതിയുടെ ഭാഗമായവർ അടവ് തെറ്റിച്ചാൽ 200 ദിർഹമാണ് പിഴ. ഒക്ടോബർ ഒന്നിനു ശേഷം പുതിയ തൊഴിൽ വീസ ലഭിച്ചവർ 4 മാസത്തിനുള്ളിൽ പദ്ധതിയുടെ ഭാഗമാകണം. ഈ കാലയളവ് അവഗണിച്ചാൽ 400 ദിർഹം പിഴ ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സംരംഭകനെ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് മന്ത്രാലയം ഒഴിവാക്കി. ഗാർഹിക തൊഴിലാളികൾ, താൽക്കാലിക വീസക്കാർ, 18 തികയാത്ത കൗമാര വീസക്കാർ, തൊഴിലിൽ നിന്നു വിരമിച്ച് പെൻഷൻ കൈപറ്റുകയും പുതിയ തൊഴിലിൽ പ്രവേശിക്കുകയും ചെയ്ത സ്വദേശികൾ എന്നിവർക്കും ഇളവ് നൽകി.
തൊഴിൽ നഷ്ട ഇൻഷുറൻസ് തൊഴിലാളികളുടെ വ്യക്തിഗത ബാധ്യതയാണ്. വീഴ്ച വരുത്തിയാൽ പിഴ ഈടാക്കുന്നത് തൊഴിലാളികളിൽ നിന്ന് മാത്രമായിരിക്കും. ഔദ്യോഗിക തൊഴിൽ രേഖകൾ പുതുക്കാതിരുന്നാൽ സ്പോൺസർക്കാണ് മന്ത്രാലയം പിഴ ചുമത്താറുള്ളത്. എന്നാൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പാക്കേജ് സ്വീകരിക്കാതിരുന്നാൽ പിഴ തൊഴിലാളിക്ക് മാത്രമായിരിക്കും. ഈ പദ്ധതിയുടെ ഗുണഭോക്താവ് തൊഴിലാളി മാത്രമാണെന്നും മന്ത്രാലയം അറിയിച്ചു.