ശൈത്യകാല തിരക്ക്; സർവീസുകൾ കൂട്ടാൻ ഖത്തർ എയർവേയ്‌സ്
ദോഹ ∙ ഡിസംബറിൽ ശൈത്യകാല അവധിയാത്രകൾ സുഗമമാക്കാൻ ഖത്തർ എയർവേയ്‌സ് വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ കൂട്ടുന്നു. ആംസ്റ്റർഡാം, ബാങ്കോക്ക്, ബാർസിലോന, ബൽഗ്രേഡ്, മിയാമി എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകളാണ് കൂട്ടിയത്.ഡിസംബർ 15 മുതൽ ബാങ്കോക്കിലേക്കുള്ള നിലവിലെ പ്രതിവാര സർവീസുകൾ 38 ആക്കും. 16 മുതൽ

ദോഹ ∙ ഡിസംബറിൽ ശൈത്യകാല അവധിയാത്രകൾ സുഗമമാക്കാൻ ഖത്തർ എയർവേയ്‌സ് വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ കൂട്ടുന്നു. ആംസ്റ്റർഡാം, ബാങ്കോക്ക്, ബാർസിലോന, ബൽഗ്രേഡ്, മിയാമി എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകളാണ് കൂട്ടിയത്. ഡിസംബർ 15 മുതൽ ബാങ്കോക്കിലേക്കുള്ള നിലവിലെ പ്രതിവാര സർവീസുകൾ 38 ആക്കും. 16 മുതൽ ആംസ്റ്റർ ഡാമിലേക്കുള്ള സർവീസുകൾ 14 ആകും. ഡിസംബർ 23 മുതൽ ബൽഗ്രേഡിലേക്കുള്ളത് ആഴ്ചയിൽ 18 എന്നത് 21 ആയി ഉയരും.
ജനുവരി ഒന്നുമുതൽ ബാർസലോനയിലേക്ക് ആഴ്ചയിൽ 3 സർവീസുകൾ കൂടി എത്തുന്നതോടെ നിലവിലെ സർവീസുകളുടെ എണ്ണം 21 ആകും. ജനുവരി 13 മുതൽ മിയാമിയിലേക്കുള്ള പ്രതിവാര സർവീസുകൾ 10 ആകും. നിലവിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 170 നഗരങ്ങളിലേക്കാണ് ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നത്.
ഡിസംബർ 6 മുതൽ സൗദിയിലെ യാൻബുവിലേക്കുള്ള സർവീസ് പുനരാരംഭിക്കുമെന്നും 14ന് തബൂക്കിലേക്ക് പുതിയ സർവീസ് തുടങ്ങുമെന്നും ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ചിരുന്നു. യാൻബുവിലേക്കും തബൂക്കിലേക്കും ആഴ്ചയിൽ 3 സർവീസുകൾ വീതമാണ് നടത്തുക.