ഒരു ലക്ഷം രൂപയ്ക്ക് വാഴക്കുല ലേലം; ഇന്തോ–അറബ് സാംസ്കാരികോത്സവം സമാപിച്ചു
അബുദാബി ∙ മലയാളി സമാജം സംഘടിപ്പിച്ച ഇന്തോ–അറബ് സാംസ്കാരികോത്സവത്തിന് വിജയകരമായ പരിസമാപ്തി.ഇരുരാജ്യങ്ങളുടെയും സംഗീതവും നൃത്തവും സമന്വയിച്ച കലാവിരുന്നോടെ കാൽ ലക്ഷത്തിലേറെ പേർ പങ്കെടുത്ത കൾചറൽ ഫെസ്റ്റിന്റെ കലാശക്കൊട്ട് ഗംഭീരമാക്കി. സമാപന സമ്മേളനത്തിൽ ജെമിനി ബിൽഡിങ് മെറ്റീരിയൽസ് എംഡി ഗണേഷ് ബാബു, ഹാൻഡി

അബുദാബി ∙ മലയാളി സമാജം സംഘടിപ്പിച്ച ഇന്തോ–അറബ് സാംസ്കാരികോത്സവത്തിന് വിജയകരമായ പരിസമാപ്തി. ഇരുരാജ്യങ്ങളുടെയും സംഗീതവും നൃത്തവും സമന്വയിച്ച കലാവിരുന്നോടെ കാൽ ലക്ഷത്തിലേറെ പേർ പങ്കെടുത്ത കൾചറൽ ഫെസ്റ്റിന്റെ കലാശക്കൊട്ട് ഗംഭീരമാക്കി.
സമാപന സമ്മേളനത്തിൽ ജെമിനി ബിൽഡിങ് മെറ്റീരിയൽസ് എംഡി ഗണേഷ് ബാബു, ഹാൻഡി ഹ്യൂമൻ ഇവൻറ്സ് സ്ഥാപകയും ജനറൽ മാനേജരുമായ മസൂമ അൽഐദാനി അൽ ബുആലി തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. പ്രവേശന കൂപ്പൺ നറുക്കെടുപ്പിൽ ബംപർ സമ്മാനമായ 20 പവൻ സ്വർണം ലഭിച്ചത് ഹോസ്പിറ്റാലിറ്റി കമ്പനിയിൽ ഹൗസ് സൂപ്പർവൈസറായ മഹേഷ് മോഹനന്. 55വർഷം പിന്നിട്ടതിന്റെ സ്മരണാർഥം 55 പേർക്ക് വിലപിടിച്ച മറ്റു സമ്മാനങ്ങളും കൈമാറി.
ചടങ്ങിൽ സമാജം മുൻ പ്രസിഡന്റുമാരായ ഡോ. ജ്യോതിഷ്കുമാർ, യേശുശീലൻ, വക്കം ജയലാൽ, സലിം ചിറക്കൽ, മുൻ ജനറൽ സെക്രട്ടറിമാരായ എ.എം.അൻസാർ, നിബു സാം ഫിലിപ്പ്, ദശപുത്രൻ, സുരേഷ് പയ്യന്നൂർ, എൻ.പി.മുഹമ്മദലി, സതീഷ്കുമാർ, കെ.എച്ച്.താഹിർ എന്നിവരെ ആദരിച്ചു. സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ജനൽ സെക്രട്ടറി എം.യു.ഇർഷാദ്, ട്രഷറർ അജാസ് അപ്പാടത്ത്, വൈസ് പ്രസിഡന്റ് രെഖിൻ സോമൻ, ചീഫ് കോ ഓർഡിനേറ്റർ സാബു അഗസ്റ്റിൻ, മീഡിയ കൺവീനർ, ഷാജഹാൻ ഹൈദർ അലി തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.
വാഴക്കുലയ്ക്ക് ലക്ഷം രൂപ
ഇന്തോ–അറബ് കൾചറൽ ഫെസ്റ്റിൽ ഒരു വാഴക്കുല ലേലം ചെയ്തത് ഒരു ലക്ഷത്തിലേറെ രൂപയ്ക്ക് (4500 ദിർഹം). അരങ്ങ് സാംസ്കാരിക വേദി സംഭാവന ചെയ്ത വാഴക്കുല വാശിയേറിയ ലേലത്തിൽ ലൈലാക്ക് ഷാനവാസ് സ്വന്തമാക്കി. അരങ്ങ് രക്ഷാധികാരി എം.എം.അൻസാർ, പ്രസിഡന്റ് അഡ്വ. ആയിഷ സക്കീർ, മുൻ പ്രസിഡന്റ് ദശപുത്രൻ, രാജേഷ് ലാൽ, സമാജം ഭാരവാഹികൾ ചേർന്നു സമ്മാനിച്ചു.