കെഫാ ചാംപ്യൻസ് ലീഗ്; കിരീടം ബിൻ മൂസ ദെയ്റ എഫ്സിക്ക്
ഫ്രാൻഗൾഫ് ആജൽ– കെഫാ ചാംപ്യൻസ് ലീഗ് കിരീടം ബിൻ മൂസ ദെയ്റ എഫ് സിക്ക്. ഖിസൈസിലെ അൽ ഐൻ ഫാം സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ കെ ഫോർ കട്ടൺ മാഞ്ചസ്റ്റർ എഫ്സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.

ദുബായ് ∙ ഫ്രാൻഗൾഫ് ആജൽ– കെഫാ ചാംപ്യൻസ് ലീഗ് കിരീടം ബിൻ മൂസ ദെയ്റ എഫ് സിക്ക്. ഖിസൈസിലെ അൽ ഐൻ ഫാം സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ കെ ഫോർ കട്ടൺ മാഞ്ചസ്റ്റർ എഫ്സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. യുണൈറ്റഡ് കാലിക്കറ്റ് എൽ സെവൻ എഫ് സി ഏകപക്ഷീയമായ ഒരു ഗോളിന് അബ്രിക്കോ ഫ്രൈറ്റ് എഫ് സി യെ തോൽപ്പിച്ച് മൂന്നാം സ്ഥാനം നേടി. ഇതോടൊപ്പം നടന്ന മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിൽ യുണൈറ്റഡ് എഫ്സി കാലിക്കറ്റിനെ എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ച് അൽ ബർഷ ടൈപ്പിങ് ഷാർജ ജേതാക്കളായി.
ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികൾ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ കെഫാ പ്രസിഡന്‍റ് ജാഫർ ഒറവങ്കര അധ്യക്ഷത വഹിച്ചു. യുഎഇ പ്രൈം മിനിസ്റ്റേഴ്സ് ഓഫിസിലെ ചീഫ് ഓഫ് ഗവൺമെന്‍റ് സർവീസസ് മുഹമ്മദ് ബിൻ താലിയ ഉദ്ഘാടനം നിർവ്വഹിച്ചു. ടൂർണമെന്‍റിന്‍റെ മുഖ്യ സ്പോൺസറായ ആജൽ മാനേജിങ് ഡയറക്ടർ സിറാജുദ്ദീൻ, അസോസിയേറ്റ് സ്പോൺസർ ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് മാനേജിങ് ഡയറക്‌ടർ അഡ്വ. ഈസാ അനീസ്, ആർകെ ഗ്രൂപ്പ് ചെയർമാൻ ആർ.കെ. റഫീഖ്, പനോരമ ഗ്രൂപ്പ് മാനേജർ അൻവർ സാദത്ത്, ആസ്റ്റർ ഗ്രൂപ്പ് മാർക്കറ്റിങ് ഡയറക്‌ടർ സിറാജുദ്ദീൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രകാശ്, ഓൾ ഇന്ത്യാ അത്‌ലറ്റിക് ഫെഡറേഷൻ വൈസ് പ്രസിഡന്‍റ് അൻവർ അമീൻ, വോൾഗ എം ഡി ഗോപകുമാർ മേനോൻ, ആബ്രിക്കോ എം ഡി ഷാജി, ജനറൽ സെക്രട്ടറി സന്തോഷ് കരിവെള്ളൂർ, ട്രഷറർ ബൈജു ജാഫർ എന്നിവരും സാമൂഹിക സാംസ്കാരിക മേഖലകളിലെ വ്യക്തിത്വങ്ങളും പ്രസംഗിച്ചു.
ടൂർണമെന്‍റിലെ മികച്ച കളിക്കാരനായി സഞ്ജയ് ലാൽ, ഗോൾ കീപ്പറായി അബ്ദുൽ ഷുക്കൂർ, പ്രതിരോധ താരമായി മുഹമ്മദ് അനീസ് ( എല്ലാവരും ബിൻ മൂസ ഗ്രൂപ്പ് ദെയ്റ എഫ്സി), ടോപ് സ്കോറർ ആയി പത്ത് ഗോൾ അടിച്ച വിനീഷ് വിനോദ് ( അബ്ബ്രിക്കോ ഫ്രെറ്റ് എഫ് സി) എന്നിവരെ തിരഞ്ഞെടുത്തു. കുട്ടികൾക്കും സ്ത്രീകൾക്കുമായി വണ്ടർ വുമൺ യു.എ.ഇ യുമായി ചേർന്ന് വൈവിധ്യമാർന്ന കലാപരിപാടികളും പാചകമത്സരവും സംഘടിപ്പിച്ചു. കെഫാ ബോർഡ് മെമ്പേഴ്സ് നേതൃത്വം നൽകി.