ദുബായ് ∙ ഇഎന്‍ടി ചികിത്സാരംഗത്ത് ഒരു പതിറ്റാണ്ടിലേറെ വിശ്വാസ്യതയും പാരമ്പര്യവും കൈമുതലാക്കിയ കേരളത്തിലെ അസന്റ് ഇഎന്‍ടി ആശുപത്രി ഗ്രൂപ്പിന്റെ ദുബായ് ശാഖ ഈമാസം 21ന് രാവിലെ 10 ന് യുഎഇ മുൻ പരിസ്ഥിതി, ജല വകുപ്പ് മന്ത്രി ഡോ. മുഹമ്മദ്‌ സഈദ് അൽ കിന്തി ഉദ്ഘാടനം ചെയ്യും. ഇ എൻ ടി തല, കഴുത്ത് ഭാഗങ്ങളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഇഎന്‍ടി ചികിത്സാരംഗത്ത് ഒരു പതിറ്റാണ്ടിലേറെ വിശ്വാസ്യതയും പാരമ്പര്യവും കൈമുതലാക്കിയ കേരളത്തിലെ അസന്റ് ഇഎന്‍ടി ആശുപത്രി ഗ്രൂപ്പിന്റെ ദുബായ് ശാഖ  21ന് രാവിലെ 10 ന് യുഎഇ മുൻ പരിസ്ഥിതി, ജല വകുപ്പ് മന്ത്രി ഡോ. മുഹമ്മദ്‌ സഈദ് അൽ കിന്തി ഉദ്ഘാടനം ചെയ്യും. ഇ എൻ ടി തല, കഴുത്ത് ഭാഗങ്ങളിലെ അസുഖങ്ങൾക്ക്  സമഗ്രവും  അതിനൂതനവുമായ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള എല്ലാ ചിക്ത്സാ രീതികളും എല്ലാവർക്കും ലഭ്യമാക്കുന്നതിനാണ് അസെന്റ് ലക്‌ഷ്യം വെയ്ക്കുന്നതെന്ന് സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.പി.കെ. ഷറഫുദ്ദീൻ പറഞ്ഞു.

ദുബായിലെ ഈ സംഭരംഭത്തിൽ ഇവിടത്തെ വ്യവസായ പ്രമുഖരായ എ എ കെ ഗ്രൂപ്പും കൈകോർത്തിട്ടുണ്ട്. 2014-ല്‍ കേരളത്തിലെ പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച അസന്റ് ഇഎന്‍ടി ആശുപത്രി പിന്നീട് പാലക്കാടും കോഴിക്കോടും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.    ജന്മനാ കേള്‍വിശക്തി നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അതു തിരിച്ചുകിട്ടുന്നതിനായി കേരളത്തിലെ  സര്‍ക്കാര്‍ നടപ്പാക്കിയ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതിയിലെ പാനല്‍ സര്‍ജനായ ഡോ.ഷറഫുദ്ദീന്‍ ഇതിനകം 700 ലേറെ ശസ്ത്രക്രിയകൾ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ADVERTISEMENT

കൂര്‍ക്കംവലി, തലകറക്കം, ഓഡിയോളജി, സ്പീച്ച് തെറാപ്പി തുടങ്ങിയ ചികിത്സയും അസന്റ് സ്‌പെഷ്യാലിറ്റി സെന്ററിന്റെ പ്രത്യേകതയാണ്. ഡോ.പി.കെ ഷറഫുദ്ദീന് പുറമെ, ഡോ.രഞ്ജിത് വെങ്കിടാചലം, ഡോ. ഉണ്ണികൃഷ്ണന്‍ താമരശ്ശേരി, ജനറല്‍ ഫിസിഷ്യന്‍ ഡോ.ഫര്‍ഹ മഹ്മൂദ്, ഓഡിയോളജിസ്റ്റ് ഡോ.ഷിന്‍ജു തോമസ്, സ്പീച്ച് തെറാപ്പിസ്റ്റ് അഷീനാ മുനീര്‍ എന്നിവരുടെ സേവനവും  ദുബായ് അസന്റില്‍ ലഭ്യമാണ്.

ദുബായ് അസന്റ് സ്‌പെഷ്യാലിറ്റി സെന്ററിന്റെ ഉദ്ഘടനത്തോടനുബന്ധിച്ച്  സൗജന്യമായി സമ്പൂര്‍ണ ഇഎന്‍ടി സ്‌ക്രീനിങ് സംവിധാനം ഒരുക്കുന്നു. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കായിരിക്കും ഒരു മാസ കാലയളവിൽ ഈ  സൗജന്യ പരിശോധന ലഭിക്കുക . ഇതില്‍ കൂര്‍ക്കംവലി, സ്ലീപ് അപ്‌നിയ, ഉറക്കത്തിലുള്ള ശ്വാസ തടസം, സൈനസ് അസുഖങ്ങൾ, അലര്‍ജി, കേള്‍വിക്കുറവ്, വെര്‍ടിഗോ/ തലകറക്കം, സ്പീച്ച് അസെസ്‌മെന്റ് തുടങ്ങിയ വിദഗ്ധ പരിശോധന ഉള്‍പ്പെടും.

ADVERTISEMENT

കൂടാതെ ഇവിടെ നിന്നും സ്‌ക്രീന്‍ ചെയ്യുന്ന ഏതൊരു രാജ്യക്കാരനായ പ്രവാസിക്ക് കേരളത്തിലെ ആശുപത്രിയില്‍ സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ ചെയ്തു നൽകുമെന്നും പറഞ്ഞു . ഇത് ഏറെ ചെലവേറിയ ശസ്ത്രക്രിയയാണ്. സൗജന്യ മെഡിക്കല്‍ പരിശോധന കാലയളവില്‍ കേള്‍വി നഷ്ടപ്പെട്ടവരിൽ തെരഞ്ഞെടുക്കപ്പെടുന്ന പാവപ്പെട്ട പത്ത് രോഗികള്‍ക്ക് സൗജന്യമായി ഹിയറിങ് എയിഡുകൾ (ശ്രവണ സഹായികൾ ) നൽകുന്നതാണ്. വാർത്താ സമ്മേളനത്തിൽ അസെന്റ് ഗ്രൂപ്പ്‌  മെഡിക്കൽ ഡയറക്ടർ ഡോ. രഞ്ജിത് വെങ്കിടാചലം , അസിസ്റ്റന്റ് ജനറൽ മാനേജർ അനു ചാക്കോ, ബിസിനസ് ഡെവലൊപ്മെന്റ് മാനേജർ ശ്രീജിത് വിജയകുമാർ  എന്നിവർ പങ്കെടുത്തു.

English Summary:

Dubai branch of Ascent ENT Hospital Group will be launched on the 21st of this month