അബുദാബി ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ കൺസെപ്റ്റ് ഔട്‌ലെറ്റ് അബുദാബി അൽവഹ്ദ മാളിൽ പ്രവർത്തനം തുടങ്ങി. ബ്രാൻഡ് അംബാസഡറും ബോളിവുഡ് താരവുമായ കരീന കപൂർ ഖാൻ ശാഖ ഉദ്ഘാടനം ചെയ്തു. അബുദാബി അൽഐൻ മേഖലയിലെ 15–ാമത്തെയും യുഎഇയിലെ 63–ാമത്തെയും ഷോറൂം ആണിത്. ഗ്രൂപ്പിന് 13 രാജ്യങ്ങളിലായി 350ലേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ കൺസെപ്റ്റ് ഔട്‌ലെറ്റ് അബുദാബി അൽവഹ്ദ മാളിൽ പ്രവർത്തനം തുടങ്ങി. ബ്രാൻഡ് അംബാസഡറും ബോളിവുഡ് താരവുമായ കരീന കപൂർ ഖാൻ ശാഖ ഉദ്ഘാടനം ചെയ്തു. അബുദാബി അൽഐൻ മേഖലയിലെ 15–ാമത്തെയും യുഎഇയിലെ 63–ാമത്തെയും ഷോറൂം ആണിത്. ഗ്രൂപ്പിന് 13 രാജ്യങ്ങളിലായി 350ലേറെ ഷോറൂമുകളുണ്ട്.

സ്വർണം, വജ്രം, അമൂല്യ രത്നങ്ങൾ എന്നിവയിൽ തയാറാക്കിയ മൈൻ, ഇറ, വിരാസ്, പ്രെഷ്യ, എത്‌നിക്‌സ്, ഡിവൈൻ എന്നീ എക്സ്ക്ലൂസീവ് ബ്രാൻഡുകളിലുള്ള ആഭരണങ്ങളാണ് ഇവിടത്തെ പ്രത്യേകത. പരമ്പരാഗത, നൂതന ഡിസൈനിലുള്ള ആഭരണങ്ങൾക്കൊപ്പം 20ലേറെ രാജ്യങ്ങളിൽനിന്നു തിരഞ്ഞെടുത്ത 18, 21, 22 കാരറ്റ് സ്വർണാഭരണങ്ങളുടെ വിപുല ശേഖരവുമുണ്ട്.

ADVERTISEMENT

ലോകത്തിലെ ഒന്നാം നമ്പർ ജ്വല്ലറി റീടെയ്‌ലറെന്ന ലക്ഷ്യത്തിലേക്കു കൂടുതൽ അടുക്കുകയാണെന്ന് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള രീതിയിൽ ആഭരണങ്ങൾ ഡിസൈൻ ചെയ്തു നൽകുമെന്നും ഷോറൂമിലെ ആഭരണങ്ങളും സൗകര്യങ്ങളും ഏവരെയും ആകർഷിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്റർനാഷനൽ ഓപ്പറേഷൻസ് എം.ഡി.ഷംലാൽ അഹമ്മദ് പറഞ്ഞു.

ന്യായവില, സ്റ്റോൺ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്റ്റോൺ ചാർജ് എന്നിവ സൂചിപ്പിക്കുന്ന സുതാര്യമായ പ്രൈസ് ടാഗ്, 28 ലാബ് ടെസ്റ്റുകളിലൂടെ ആഗോള ഗുണനിലവാരം ഉറപ്പാക്കിയ ഡയമണ്ടുകൾ, 916 ഹാൾ മാർക്കിങ്ങ്, ആഭരണങ്ങൾക്ക് ആജീവനാന്ത സൗജന്യ അറ്റകുറ്റപ്പണി എന്നിവയാണ് ഗ്രൂപ്പിന്റെ വാഗ്ദാനങ്ങൾ. ഉദ്ഘാടനച്ചടങ്ങിൽ ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ സി.എം.സി.അമീർ, മാനുഫാക്ചറിങ് മേധാവി എ.കെ.ഫൈസൽ എന്നിവരും പങ്കെടുത്തു.

English Summary:

Malabar Gold Concept Outlet Opened in Abu Dhabi Al Wahda Mall