മനാമ ∙ വോയ്‌സ് ഓഫ് ആലപ്പിയുടെ സൽമാബാദ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തി. 'പരിസ്ഥിതി സംരക്ഷം' എന്ന ആശയത്തെ മുൻനിർത്തി ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന് സംഘടിപ്പിച്ച മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. വോയ്‌സ് ഓഫ് ആലപ്പിയുടെ സൽമാബാദ് ഏരിയ ഭാരവാഹികളായ വിനേഷ്‌കുമാർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ വോയ്‌സ് ഓഫ് ആലപ്പിയുടെ സൽമാബാദ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തി. 'പരിസ്ഥിതി സംരക്ഷം' എന്ന ആശയത്തെ മുൻനിർത്തി ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന് സംഘടിപ്പിച്ച മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. വോയ്‌സ് ഓഫ് ആലപ്പിയുടെ സൽമാബാദ് ഏരിയ ഭാരവാഹികളായ വിനേഷ്‌കുമാർ, അരുൺ രത്നാകരൻ, സജീഷ് സുഗതൻ എന്നിർ നേതൃത്വം നൽകി. 

കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ ആൻഡ്രിയ ഗ്രേസ് ബെന്നി ഒന്നാം സ്ഥാനവും ജാൻവിക പ്രവീൺ രണ്ടാം സ്ഥാനവും നേടി. ശ്രേയ സുമേഷ്, ശിഖ എസ് കൃഷ്‌ണ എന്നിവർക്കാണ് ജൂനിയർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ. സീനിയർ വിഭാഗത്തിൽ ഫാത്തിമ ഷെമീസ്, ആഞ്ചേല ഗ്രേസ് ബെന്നി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. 

ADVERTISEMENT

സൽമാബാദിലെ റൂബി റെസ്റ്റോറന്റിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ വച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജോയിൻറ് സെക്രട്ടറി ജോഷി നെടുവേലിൽ, സൽമാബാദ് ഏരിയ കോർഡിനേറ്റർ ലിജോ കുര്യാക്കോസ്, സൽമാബാദ്  ഏരിയ പ്രസിഡന്റ് സജീഷ് സുഗതൻ, സെക്രട്ടറി വിനേഷ്‌കുമാർ, ട്രഷറർ അരുൺ രത്നാകരൻ, വൈസ് പ്രസിഡന്റ് അനന്ദു സി. ആർ, ജോയിന്റ് സെക്രട്ടറി അശ്വിൻ ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രവീൺ കുമാർ, അഭിലാഷ് മണിയൻ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങളും പങ്കെടുത്ത എല്ലാവർക്കുമുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്‌തു. മത്സരങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവരോടും സൽമാബാദ് ഏരിയ കമ്മറ്റി നന്ദി അറിയിച്ചു.

English Summary:

Voice of Alleppey conducted drawing competition