മസ്കത്ത്∙ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. ഈ വര്‍ഷത്തെ ലോകപരിസ്ഥിതിദിന വിഷയമായ "ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം” എന്ന സന്ദേശം ഉള്‍ക്കൊള്ളുന്നതായിരുന്നു പരിപാടികള്‍. മഹാ ഇടവക കോംപ്ലക്സില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത്∙ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.  ഈ വര്‍ഷത്തെ ലോകപരിസ്ഥിതിദിന വിഷയമായ "ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം” എന്ന സന്ദേശം ഉള്‍ക്കൊള്ളുന്നതായിരുന്നു പരിപാടികള്‍.

മഹാ ഇടവക കോംപ്ലക്സില്‍ നടന്ന സമ്മേളനത്തില്‍ ഒമാനിലെ പരിസ്ഥിതി പ്രവര്‍ത്തകയും അധ്യാപികയുമായ സെൽവി സുമേഷ് പരിസ്ഥിതിദിന സന്ദേശം നല്‍കി.  പ്രകൃതിയിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റവും വിഭവങ്ങളുടെ അമിതമായ ചൂഷണവും  പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ച്, വരാനിരിക്കുന്ന തലമുറകള്‍ക്കായി പ്രകൃതിയെ സംരിക്ഷിക്കുവാനുള്ള വലിയ ഉത്തരവാദിത്വമാണ് നമുക്കുള്ളതെന്ന് സെല്‍വി സുമേഷ് പറഞ്ഞു.  പ്രവാസികള്‍ക്ക് അവരുടെ ഫ്ലാറ്റുകളിലും  മട്ടുപ്പാവുകളിളും തൊടികളിലുമൊക്കെ ചെയ്യാവുന്ന ചെറിയ കൃഷിരീതികളെക്കുറിച്ച് ഒമാന്‍ കൃഷിക്കൂട്ടം സംഘാടക സുനി ശ്യാം  ക്ലാസ്സ്  നയിച്ചു. പുതിയ തലമുറക്ക് കൃഷിയോടുള്ള താത്പര്യം ഉണ്ടാകുന്നതിന്  ഇത് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടിയിൽ വികാർ ഇൻ ചാർജ് ഫാ. എബി ചാക്കോ സന്ദേശം നൽകുന്നു.
ADVERTISEMENT

ഇടവക വികാരി ഇൻചാർജ് ഫാ .എബി ചാക്കോ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സഭാ മാനേജിങ് കമ്മിറ്റി  അംഗം എബ്രഹാം മാത്യു, ഇടവക  ആക്ടിങ് സെക്രട്ടറി ജോർജ് കുഞ്ഞുമോൻ, കണ്‍വീനര്‍മാരായ ജോണ്‍ പി. ലൂക്ക്, ബിനോയ്‌ വര്‍ഗീസ്‌ എന്നിവർ സംസാരിച്ചു.  ഇടവകയുടെയും യുവജനപ്രസ്ഥാത്തിന്റേയും എക്സിക്യൂട്ടീവ് സമിതി അംഗങ്ങള്‍ സന്നിഹിതരായിരുന്നു.

ഇടവക വളപ്പില്‍ വൃക്ഷത്തൈ നടീല്‍, പരിസ്ഥിതി സംരക്ഷണത്തിന്റെ വിഷയം ആസ്പദമാക്കി കുട്ടികളുടെ ചിത്രരചനാ മത്സരം, ഇടവകാംഗങ്ങള്‍ക്കായി ഉപന്യാസ മത്സരം, ചിത്രപ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, വൃക്ഷത്തൈ വിതരണം എന്നിവയും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ടു.  

English Summary:

Organized Environment Day with Tree Sapling Distribution

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT