പഴകിയ പച്ചക്കറികൾ ദമാം സെൻട്രൽ മാർക്കറ്റിൽ നിന്നും പിടികൂടി
ദമാം ∙ ഒരു ടണ്ണിലേറെ പഴകിയ പച്ചക്കറികൾ ദമാം സെൻട്രൽ മാർക്കറ്റിൽ നിന്നും പിടികൂടി. കൃഷി, പരിസ്ഥിതി, ജല മന്ത്രാലയത്തിന്റെയും

ദമാം ∙ ഒരു ടണ്ണിലേറെ പഴകിയ പച്ചക്കറികൾ ദമാം സെൻട്രൽ മാർക്കറ്റിൽ നിന്നും പിടികൂടി. കൃഷി, പരിസ്ഥിതി, ജല മന്ത്രാലയത്തിന്റെയും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെയും സഹകരണത്തോടെ വാണിജ്യ മന്ത്രാലയ പരിശോധന സംഘം നടത്തിയ പരിശോധനയിലാണ് 1,170 കിലോ കേടായതും കാലഹരണപ്പെട്ടതുമായ പച്ചക്കറികളും 1,250 കിലോഗ്രാമിലധികം ഉപേക്ഷിക്കപ്പെട്ട ഭക്ഷ്യവസ്തുക്കളും കണ്ടെത്തിയത്. ഇവിടെ അനധികൃതമായി കച്ചവടം നടത്തിയിരുന്ന 5 തൊഴിലാളികളും പരിശോധനയിൽ പിടിയിലായി. പരിശോധനയിൽ പിടികൂടിയ പഴകിയ പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും കണ്ടുകെട്ടി നശിപ്പിച്ചു.
വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, മൂന്ന് വർഷം വരെ തടവും ഒരു ദശലക്ഷം റിയാൽ പിഴയും അല്ലെങ്കിൽ രണ്ടും, കുറ്റക്കാർക്കെതിരെ ചുമത്തപ്പെടാം. നിയമലംഘകർക്കെതിരെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
മറ്റൊരു പരിശോധനയിൽ റിയാദിലെ ഒരു വെയർഹൗസിൽ നിന്ന് ഭക്ഷ്യവസ്തുക്കളിലും സൗന്ദര്യവർധക വസ്തുക്കളിലും മായം ചേർക്കുന്നതും കാലഹരണപ്പെട്ട വസ്തുക്കൾ പുതിയ തീയതികളുള്ള പാക്കേജുകളിൽ വ്യാജമായി ഉണ്ടാക്കുന്നതും പിടികൂടി. അത്തരത്തിലുള്ള 59,000 കിലോ ഭക്ഷ്യവസ്തുക്കളും 155,000 കാലഹരണപ്പെട്ട സൗന്ദര്യവർധക ഉൽപന്നങ്ങളുടെ പാക്കേജുകളുമാണ് പരിശോധനയിൽ പിടിച്ചെടുത്തത്