റിയാദ് ∙ ജൂലൈ 3-ന് റിയാദിൽ ആരംഭിക്കുന്നഎസ്‌പോർട്‌സ് ലോക കപ്പിനുള്ള ടിക്കറ്റ് ഉടമകൾക്ക് സൗദി അറേബ്യ ഇ-വീസ(ഇലക്‌ട്രോണിക് വീസ) അനുവദിക്കും.വിദേശകാര്യവും ടൂറിസം മന്ത്രാലയവും സൗദി മന്ത്രാലയത്തിന്റെ സഹകരണത്തോടെ എസ്‌പോർട്‌സ് ലോകകപ്പ് കൺവൻഷനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2024 ജൂലൈ 3 നും ഓഗസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ജൂലൈ 3ന് റിയാദിൽ ആരംഭിക്കുന്ന എസ്‌പോർട്‌സ് ലോക കപ്പിനുള്ള ടിക്കറ്റ് ഉടമകൾക്ക് സൗദി അറേബ്യ ഇ-വീസ അനുവദിക്കും.  വിദേശകാര്യവും ടൂറിസം മന്ത്രാലയവും സൗദി മന്ത്രാലയത്തിന്റെ സഹകരണത്തോടെ എസ് സ്‌പോർട്‌സ് ലോകകപ്പ് കൺവൻഷനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.  

2024 ജൂലൈ 3 നും ഓഗസ്റ്റ് 25 നും ഇടയിൽ എട്ട് ആഴ്‌ച കാലയളവിൽ ലോകോത്തര വേദിയായ റിയാദ് ബൊളിവാർഡ് സിറ്റിയിലാണ് എസ് സ്‌പോർട്‌സ് ലോകകപ്പ് നടക്കുക. എസ് സ്‌പോർട്‌സ് ലോകകപ്പ് ഈ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ടൂർണമെന്റായിരിക്കും. 

ADVERTISEMENT

സൗദി ആതിഥേയത്വം വഹിക്കുന്ന എല്ലാ രാജ്യാന്തരവും ഗുണപരവുമായ ഇവന്റുകൾ വൻ വിജയമാക്കുന്നതിന്റെ ഭാഗമായി ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ രാജ്യത്തിലേക്കുള്ള സന്ദർശകർക്ക് നടപടിക്രമങ്ങൾ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-വീസ ഇഷ്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടന്നത്.

ടൂർണമെന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അതിന്റെ ഇവന്റുകളുടെ വിശദാംശങ്ങളും എസ് സ്‌പോർട്‌സ് ലോകകപ്പ് വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. 90 ദിവസത്തെ സാധുതയുള്ള സിംഗിൾ എൻട്രി വീസ ലഭിക്കുന്നതിന് ഏകീകൃത ദേശീയ വീസ പ്ലാറ്റ്‌ഫോമായ 'സൗദി വീസ' വഴി അപേക്ഷ സമർപ്പിക്കാം.

ADVERTISEMENT

റിയാദ് ബൊളിവാർഡ് സിറ്റി ആതിഥേയത്വം വഹിക്കുന്ന എല്ലാ കുടുംബാംഗങ്ങളുടെയും അഭിരുചിക്കനുസരിച്ച് സ്‌പോർട്‌സ്, വിനോദം, വിദ്യാഭ്യാസം, സാംസ്‌കാരികം, സർഗ്ഗാത്മക പ്രവർത്തനങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന വ്യതിരിക്തമായ അനുഭവങ്ങൾക്കൊപ്പം എസ് സ്‌പോർട്‌സ് ലോകകപ്പ് സന്ദർശകർ മത്സരത്തിന്റെ തീയതി ബുക്ക് ചെയ്യണം.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ആരംഭിച്ച ഗെയിമിങിനും എസ് സ്‌പോർട്‌സിനും വേണ്ടിയുള്ള ദേശീയ തന്ത്രത്തിന്റെ സ്തംഭങ്ങളിലൊന്നാണ് എസ് സ്‌പോർട്‌സ് ലോകകപ്പ് നടപ്പിലാക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ADVERTISEMENT

ഗെയിമിങിനും ഇലക്ട്രോണിക് സ്‌പോർട്‌സിനും വേണ്ടിയുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിന് ഇവന്റ് സംഭാവന ചെയ്യുന്നു. വിഷൻ 2030 അനുസരിച്ച് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും വാഗ്ദാനപ്രദമായ മേഖലകൾ വികസിപ്പിക്കുന്നതിനും പുറമേയാണിത്. സമൂഹങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും വ്യത്യസ്ത സംസ്‌കാരങ്ങൾ പ്രചരിപ്പിക്കുന്നതിനും ഗെയിമിങ്, ഇലക്ട്രോണിക് സ്‌പോർട്‌സ് മേഖലയുടെ സുപ്രധാന പങ്ക് ഇത് എടുത്തുകാണിക്കുന്നു.

English Summary:

Saudi offers e-visas to Esports World Cup ticket holders