തൊഴിലാളികൾക്കിടയിൽ കാൻസർ ബോധവൽക്കരണ പരിപാടിയുമായി ഖത്തർ കാൻസർ സൊസൈറ്റി
ഖത്തറിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിൽ കാൻസർ ബോധവൽക്കരണ പരിപാടിയുമായി ഖത്തർ കാൻസർ സൊസൈറ്റി (ക്യുസിഎസ്).
ഖത്തറിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിൽ കാൻസർ ബോധവൽക്കരണ പരിപാടിയുമായി ഖത്തർ കാൻസർ സൊസൈറ്റി (ക്യുസിഎസ്).
ഖത്തറിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിൽ കാൻസർ ബോധവൽക്കരണ പരിപാടിയുമായി ഖത്തർ കാൻസർ സൊസൈറ്റി (ക്യുസിഎസ്).
ദോഹ ∙ ഖത്തറിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിൽ കാൻസർ ബോധവൽക്കരണ പരിപാടിയുമായി ഖത്തർ കാൻസർ സൊസൈറ്റി (ക്യുസിഎസ്). ഖത്തർ റെഡ് ക്രസന്‍റ് സൊസൈറ്റിയുമായി സഹകരിച്ച് തൊഴിലാളികൾക്കിടയിൽ ഏറ്റവും സാധാരണമായ കണ്ടുവരാറുള്ള കാൻസറിനെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനാണ് ത്രൈമാസ ബോധവൽക്കരണ ക്യാംപെയ്നിൻ ആരംഭിച്ചത്. മെസൈമീർ ഹെൽത്ത് സെന്‍റർ, ഫരീജ് അബ്ദുൽ അസീസ്, അൽ ഹെമൈല എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 1,500 ഓളം തൊഴിലാളികളെ ക്യാംപെയ്നിൽ പങ്കാളികളാകും.
അറബിക്, ഇംഗ്ലിഷ്, ഉറുദു, ഹിന്ദി എന്നിവയുൾപ്പെടെ നിരവധി ഭാഷകളിൽകാൻസറിനെ കുറിച്ച് അറിവ് നല്കുകന്ന ലഘുലേഖകൾ ക്യാംപെയ്നിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്യാംപെയ്നിന്‍റെ ആദ്യഘട്ടത്തിൽ 500 തൊഴിലാളികളെ ലക്ഷ്യമിട്ട് സ്കിൻ കാൻസർ ബോധവൽക്കരണപരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. ത്വക്ക് കാൻസറിന്‍റെ ലക്ഷണങ്ങളും പ്രത്യേകിച്ച് വേനൽ കാലാവസ്ഥയിൽ സൂര്യപ്രകാശം ഏൽക്കുന്നതെങ്ങനെ രോഗം വരാനുള്ള സാധ്യത വർധിപ്പിക്കുന്ന തുടങ്ങിയ വിഷയങ്ങളിൽ ക്യാംപെയ്നിന്‍റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ട്.
രണ്ടാം ഘട്ടത്തിൽ, 500 തൊഴിലാളികളെ കൂടി ലക്ഷ്യമിട്ടുള്ള ക്യാംപെയ്നിൻ കരൾ കാൻസർ ബോധവൽക്കരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. കരൾ കാൻസറിനുള്ള പ്രധാന അപകട ഘടകമായ ഹെപ്പറ്റൈറ്റിസ് ബി അണുബാധ തടയുന്നതിന് മാർഗങ്ങളെ കുറിച്ച് ബോധവൽക്കരിക്കും. ബ്രഷ് പോലുള്ള വ്യക്തിഗത ആവശ്യങ്ങൾക്കുള്ള സാധങ്ങൾ പങ്കിടുന്നത് ഒഴിവാക്കുന്നത് കരൾ കാൻസറിനെ പ്രതിരോധിക്കാൻ സഹായകമാകും. തൊഴിലാളികൾക്ക് വ്യക്തിഗത ആവശ്യങ്ങൾക്കുള്ള കിറ്റുകലും ക്യാംപെയ്നിന്‍റെ ഭാഗമായി വിതരണം ചെയ്യുന്നണ്ട്.
രക്താർബുദ കാൻസർ ബോധവൽക്കരണ മാസമായി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഓഗസ്റ്റിൽ, രക്താർബുദത്തെക്കുറിച്ചുള്ള അറിവുകളാണ് നൽകുക. രാസവസ്തുക്കളുടെയും റേഡിയേഷനുകളുടെയും പ്രത്യഘാതം കുറയ്ക്കുന്നതിന് ജോലിസ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിന്നതിനെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ നടക്കും. അതുവഴി ഈ കാൻസറുകൾ വരാനുള്ള സാധ്യത കുറയും.
കാൻസർ, അതിന്‍റെ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ എന്നിവയെക്കുറിച്ച് ബോധവൽക്കരിക്കുക എന്നതാണ് ക്യാംപെയ്നുകളുടെ ലക്ഷ്യവെക്കുന്നതെന്ന് ഖത്തർ കാൻസർ സൊസൈറ്റിയിലെ ആരോഗ്യ അധ്യാപകയായ നൂർ മക്കിയപറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ 40% കാൻസർ കേസുകളും തടയാൻ കഴിയുമെന്നും നേരത്തെ കണ്ടെത്തിയാൽ 40% സുഖപ്പെടുത്താമെന്നും അവർ ചൂണ്ടിക്കാട്ടി.