കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളായ ശ്രീജേഷ്, അരുൺ ബാബു, സജു വർഗീസ്, മുരളീധരൻ എന്നീ നാലുപേരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി.

കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളായ ശ്രീജേഷ്, അരുൺ ബാബു, സജു വർഗീസ്, മുരളീധരൻ എന്നീ നാലുപേരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളായ ശ്രീജേഷ്, അരുൺ ബാബു, സജു വർഗീസ്, മുരളീധരൻ എന്നീ നാലുപേരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം/മംഗഫ് ∙ കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളായ  ശ്രീജേഷ്, അരുൺ ബാബു, സജു  വർഗീസ്, മുരളീധരൻ എന്നീ നാലുപേരുടെ കുടുംബങ്ങള്‍ക്ക്  ധനസഹായം കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപ, വ്യവസായിയും നോർക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുൾപ്പെടെ ആകെ 14 ലക്ഷം രൂപയാണ് നോർക്ക മുഖേന ഓരോ കുടുംബത്തിനും ധനസഹായമായി നൽകിയത്.

നെടുമങ്ങാട് സ്വദേശി അരുൺ ബാബുവിന്റെ കുടുംബത്തിനുള്ള ധനസഹായം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ കൈമാറുന്നു. Image Credits: നോർക്ക റൂട്ട്സ്

തിരുവനന്തപുരം വർക്കല ഇടവ സ്വദേശി ശ്രീജേഷിന്റെ സഹോദരി ആരതി തങ്കപ്പന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി കൈമാറി. നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്റെ കുടുംബത്തിനുള്ള ധനസഹായം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലാണ് കൈമാറിയത്. പത്തനംതിട്ടയില്‍ കോന്നി താഴം വില്ലേജില്‍ സജു വർഗീസിന്റെ ഭാര്യ ബിന്ദു അനു സജു, വാഴമുട്ടം ഈസ്റ്റില്‍ മുരളീധരൻ നായരുടെ ഭാര്യ ഗീതാ മുരളി എന്നിവര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീടുകളിലെത്തി ധനസഹായം കൈമാറി. 

പത്തനംതിട്ട സ്വദേശി സജു വർഗീസിന്റെ ഭാര്യ ബിന്ദു അനു സജുവിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ധനസഹായം കൈമാറുന്നു. Image Credits : നോർക്ക റൂട്ട്സ്
പത്തനംതിട്ട സ്വദേശി മുരളീധരൻ നായരുടെ ഭാര്യ ഗീതാ മുരളിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ധനസഹായം കൈമാറുന്നു. Image Credits : നോർക്ക റൂട്ട്സ്
ADVERTISEMENT

എം.എല്‍. എ മാരായ വി. ജോയ്,  ജി.സ്റ്റീഫൻ, കെ. യു ജിനിഷ് കുമാർ എന്നിവർ അതതു സ്ഥലങ്ങളിലെ ചടങ്ങിൽ പങ്കെടുത്തു. വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്മിത സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഗീതാ നസീർ, ജില്ലാ കളക്ടർമാരായ ജെറോമിക് ജോർജ്, പ്രേം കൃഷ്ണൻ, വർക്കല തഹസീൽദാർ ആസിഫ് റിജു നോർക്ക റൂട്ട്സില്‍ നിന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, മാനേജർ ഫിറോസ്  ഷാ ,സെന്റർ മാനേജർ സഫറുള്ള തുടങ്ങിയവരും വിവിധ സ്ഥലങ്ങളിൽ മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു. കുവൈത്ത് ദുരന്തത്തില്‍ മരണമടഞ്ഞ 23 പേരുടെ കുടുംബംങ്ങള്‍ക്കാണ് സഹായധനം കൈമാറുന്നത്. ബാക്കിയുളളവര്‍ക്ക് വരും ദിവസങ്ങളിൽ ധനസഹായം കൈമാറും. 

English Summary:

Financial aid handed over to four families of Kuwait fire victims

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT