വിലക്കുറവും അമിതമായി വേണ്ട; നിയമനിർമാണത്തിന് യുഎഇ
അബുദാബി ∙ യുഎഇയിൽ അശാസ്ത്രീയ വിലക്കുറവ് പ്രഖ്യാപിക്കുന്നത് വിലക്കുന്ന നിയമം വരുന്നു. കുത്തക നിലനിർത്താനും എതിരാളികളെ മുട്ടുകുത്തിക്കാനും ഉദ്ദേശിച്ച് വളരെ കുറഞ്ഞ വിലയിൽ ഉൽപന്നങ്ങൾ വിൽക്കുന്നത് തടയുന്നതാണ് നിയമം. വ്യാപാരം, വികസനം, ഉപഭോക്തൃ താൽപര്യങ്ങൾ എന്നിവയെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ

അബുദാബി ∙ യുഎഇയിൽ അശാസ്ത്രീയ വിലക്കുറവ് പ്രഖ്യാപിക്കുന്നത് വിലക്കുന്ന നിയമം വരുന്നു. കുത്തക നിലനിർത്താനും എതിരാളികളെ മുട്ടുകുത്തിക്കാനും ഉദ്ദേശിച്ച് വളരെ കുറഞ്ഞ വിലയിൽ ഉൽപന്നങ്ങൾ വിൽക്കുന്നത് തടയുന്നതാണ് നിയമം.
വ്യാപാരം, വികസനം, ഉപഭോക്തൃ താൽപര്യങ്ങൾ എന്നിവയെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കുന്നു. സ്ഥാപനങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം ഉറപ്പാക്കി വിപണിയിൽ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം. വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കാൻ പുതിയ നിയമത്തിലൂടെ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ഇതോടൊപ്പം പ്രാദേശിക വിപണിയിലെ ലയനങ്ങളും ഏറ്റെടുക്കലുകളും നിയന്ത്രിക്കും. നിയമലംഘനം തടയാൻ പരിശോധന ശക്തമാക്കും.
നിയമലംഘകർക്ക് പിഴ ഉൾപ്പെടെ കടുത്ത ശിക്ഷയുണ്ടാകുമെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സ്വാലിഹ് പറഞ്ഞു. ആരോഗ്യകരമായ വ്യാപാര അന്തരീക്ഷമൊരുക്കി എല്ലാ വിഭാഗം സ്ഥാപനങ്ങൾക്കും നിയമവിധേയമായി പ്രവർത്തിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. സ്ഥാപനങ്ങളുടെ പ്രവർത്തന രീതിയും പ്രമോഷൻ, ആദായ വിൽപന തുടങ്ങിയവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന നിയമം മന്ത്രിസഭ അംഗീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും. 10 വർഷത്തിനകം സമ്പദ്‌വ്യവസ്ഥയുടെ ആഗോള കേന്ദ്രമാക്കി യുഎഇയെ മാറ്റുന്നതിന്റെ മുന്നോടിയായാണ് നടപടി.