ഗള്‍ഫ് സിനിമ സമുച്ചയത്തിന് പുതുജീവൻ; ഒരു പതിറ്റാണ്ടിന് ശേഷം മിഴി തുറക്കുക സിനിമാറ്റിക് മ്യൂസിയമായി
ഖത്തറിന്‍റെ ചലച്ചിത്ര ആസ്വാദകരുടെ ഓർമ്മകളിൽ നിറയുന്ന ഗൾഫ് സിനിമക്ക് പുതുജീവൻ ലഭിക്കുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി അടഞ്ഞുകിടന്ന ഈ സിനിമാ തിയറ്റർ സമുച്ചയം വീണ്ടും പ്രേക്ഷകർക്കായി വാതിലുകൾ തുറക്കുകയാണ്.

ദോഹ∙ ഖത്തറിന്‍റെ ചലച്ചിത്ര ആസ്വാദകരുടെ ഓർമ്മകളിൽ നിറയുന്ന ഗൾഫ് സിനിമയ്ക്ക് പുതുജീവൻ ലഭിക്കുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി അടഞ്ഞുകിടന്ന ഈ സിനിമാ തിയറ്റർ സമുച്ചയം വീണ്ടും പ്രേക്ഷകർക്കായി വാതിലുകൾ തുറക്കുകയാണ്. ഖത്തർ മ്യൂസിയത്തിന്‍റെ സഹകരണത്തോടെ സിനിമാറ്റിക് മ്യൂസിയമായാണ് ഗള്‍ഫ് സിനിമ സമുച്ചയം മാറുന്നത്.
1972ൽ സ്ഥാപിതമായ ഗൾഫ് സിനിമ, ദോഹയിലെ ആദ്യ സിനിമാ സമുച്ചയമായിരുന്നു. വിനോദോപാധികൾ ഏറെയൊന്നും പ്രചാരത്തിലില്ലാത്ത കാലത്ത് സ്വദേശി-പ്രവാസി വ്യത്യാസമില്ലാതെ എല്ലാവരും ഒത്തുചേരുന്ന തിരക്കേറിയ കേന്ദ്രമായി ഗൾഫ് സിനിമ. ഈ സിനിമസമുച്ചയം നിലനിന്ന മേഖല ‘ഗൾഫ് സിനിമ’ സിഗ്നൽ എന്ന പേരിലും അറിയപ്പെട്ടു.
മലയാളം ഉൾപ്പെടെ വിവിധ ഭാഷാ ചിത്രങ്ങളുടെ പ്രദർശനം നടന്നിരുന്ന ഇവിടം നിരവധി സാംസ്കാരിക പരിപാടികളുടെയും കേന്ദ്രമായിരുന്നു. പുനരുദ്ധാരണത്തിന് ശേഷം, സ്റ്റുഡിയോ സ്പേസ്, മീഡിയ/ഫിലിം ലൈബ്രറി, ഗ്രാൻഡ് തിയറ്റർ, ഫുഡ് ആൻഡ് ബിവറേജ് സ്റ്റാൾ എന്നിവ ഉൾപ്പെടുന്ന സിനിമാറ്റിക് മ്യൂസിയമായി ഇത് മാറും. ഖത്തർ മ്യൂസിയം, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും ഈ പദ്ധതിയിൽ പങ്കാളികളാണ്.
മലയാള സിനിമകൾക്കും കലാസാംസ്കാരിക പരിപാടികൾക്കും പ്രശസ്തമായിരുന്ന ഗൾഫ് സിനിമ, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു. മലയാളത്തിലെ മഹാനടൻമാർ ഉൾപ്പെടെ പങ്കെടുത്ത സ്റ്റേജ് ഷോകൾക്കും യേശുദാസ് ഉൾപ്പെടെയുള്ള പ്രമുഖ ഗായകരുടെ ഗാനമേളകൾക്കും ഈ സിനിമ സമുച്ചയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പുതിയ സിനിമാറ്റിക് മ്യൂസിയം ഈ ഓർമ്മകളെ പുനരുജ്ജീവിപ്പിക്കുകയും ഖത്തറിന്‍റെ സിനിമാ ചരിത്രത്തിൽ ഒരു പുതിയ അധ്യായം രചിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.