കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഖത്തറിൽ റോഡ് അപകടങ്ങളിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഖത്തറിൽ റോഡ് അപകടങ്ങളിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഖത്തറിൽ റോഡ് അപകടങ്ങളിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙  കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഖത്തറിൽ റോഡ് അപകടങ്ങളിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ വിജയം റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ട്രാഫിക് വിഭാഗത്തിന്‍റെ കഠിനാധ്വാനത്തിന്‍റെയും സമർപ്പണത്തിന്‍റെയും ഫലമാണെന്ന് അധികൃതർ വ്യക്തമാക്കി

ദേശീയ ആസൂത്രണ കൗൺസിലിന്‍റെ ഡാറ്റ അനുസരിച്ച്, 2023 ലെ ആദ്യ നാല് മാസങ്ങളിൽ റോഡ് അപകടങ്ങളിൽ 52 പേർ മരിക്കുകയുണ്ടായി, അതേസമയം 2022ൽ ഇതേ കാലയളവിൽ 77 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് 32.4 ശതമാനത്തിന്‍റെ കുറവാണ്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 3,163 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുണ്ടെങ്കിലും, അതിൽ ഭൂരിഭാഗവും നിസ്സാരമായവയായിരുന്നു. 172 ഗുരുതരമായ അപകടങ്ങൾ മാത്രമാണ് ഈ കാലയളവിൽ സംഭവിച്ചത്.

ADVERTISEMENT

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ട്രാഫിക് വിഭാഗം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ വേഗപരിധിയും സീറ്റ് ബെൽറ്റുകളുടെ ഉപയോഗവും കർശനമായി നടപ്പിലാക്കുക, ഡ്രൈവർമാർക്കും യാത്രക്കാർക്കും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക, റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ മെച്ചപ്പെടുത്തുക എന്നിവ ഉൾപ്പെടുന്നു. ആധുനിക റോഡ് ഇൻഫ്രാസ്ട്രക്ചർ നിർമിക്കുന്നതും വാഹന ഫിറ്റ്നസ് ഉറപ്പാക്കുന്ന വാർഷിക പരിശോധനാ സംവിധാനം നടപ്പാക്കുന്നതും റോഡ് സുരക്ഷ മെച്ചപ്പെടാൻ സഹായിച്ചിട്ടുണ്ട്.

റോഡ് സുരക്ഷാ നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ ട്രാഫിക് പൊലീസ് രാജ്യത്തുടനീളമുള്ള റോഡുകളിലും കവലകളിലും നിരീക്ഷണ ക്യാമറകൾ ഉപയോഗിക്കുന്നു. സീറ്റ് ബെൽറ്റ് ധരിക്കാത്തതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും പോലുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ ഈ ക്യാമറകൾ സഹായിക്കുന്നു. ട്രാഫിക് വിഭാഗം റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി എഐ ക്യാമറകൾ ഉൾപ്പെടെയുള്ള അത്യധുനിക സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നു.

English Summary:

Traffic-Related Deaths in Qatar Decline by 32 Percent